കണ്ണൂര്‍ പിലാത്തറയില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് കത്തിനശിച്ചു

വിലയാങ്കോട് : പിലാത്തറയില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് കത്തിനശിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ മഹീന്ദ്ര മാകസിമോ പിക്കപ്പ് വാന്‍ മറിഞ്ഞ് കത്തിയത് . ഇന്ന് പുലര്‍ച്ചെ നാലോടെ വിളയാങ്കോട് സെന്റ്‌മേരീസ് യു.പി.സ്‌ക്കൂളിന് മുന്നിലായിരുന്നു അപകടം.
പിലാത്തറയില്‍ നിന്നും പരിയാരം ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ മലപ്പുറത്തെ മുഹസ്സിന്‍(19), സഹായി ചേളാരിയിലെ മുഹമ്മദ് റാഷിദ്(26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കുകള്‍ ഗുരുതരമല്ലെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞു.
ദേശീയപാത നിര്‍മ്മാണത്തിനായി സ്ഥാപിച്ച കോണ്‍ക്രീറ്റ് ബാരിക്കേഡിലിടിച്ച് മറിഞ്ഞ വാഹനത്തിന്റെ ഡീസല്‍ടാങ്ക് പൊട്ടിയതിനെതുടര്‍ന്ന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു വാഹനം ഏതാണ്ട് പൂര്‍ണ്ണമായി തന്നെ കത്തിനശിച്ച നിലയിലാണ്.
പരിയാരം പോലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പയ്യന്നൂര്‍ അഗ്നിശമനനിലയത്തിലെ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പി.വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ അജിത്ത്കുമാര്‍, സുമേഷ്, വിഷ്ണു, ഹോം ഗാര്‍ഡുമാരായ പത്മനാഭന്‍, കെ.സി.ഗോപാലന്‍, രാമചന്ദ്രന്‍ എന്നിവരാണ് തീകെടുത്തിയത്.