വീട്ടില്‍ ദുര്‍മരണം ഒഴിവാക്കാന്‍ മന്ത്രവാദ ചികിത്സ;പെണ്‍കുട്ടിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

എടവണ്ണ: മന്ത്രവാദ ചികിത്സയ്ക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍. എടവണ്ണ സ്വദേശി ഷിജു (35) വാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 29-നാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തില്‍ ദുര്‍മരണം നടക്കുന്നത് തടയാമെന്നും മറ്റു നേട്ടങ്ങള്‍ ഉണ്ടാകുമെന്നും വിശ്വസിപ്പിച്ചാണ് ഷിജു മന്ത്രവാദം നടത്തിയത്.
പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചാണ് മന്ത്രവാദവും തുടര്‍ന്ന് പീഡനവും നടന്നത്. പെണ്‍കുട്ടി സുഹൃത്തിനോട് ഇക്കാര്യം വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.
സുഹൃത്ത് ചൈലന്‍ഡ് ലൈനിലും എടവണ്ണ പോലീസിലും വിവരമറിയിച്ചു. തുടര്‍ന്ന്് മന്ത്രവാദം നടത്തിയ ആളെ പോലീസ് പിടികൂടുകയായിരുന്നു.