Connect with us

Kannur

പൂളക്കുറ്റി സ്വദേശിയെ കണ്ണൂരിൽ വെട്ടിക്കൊന്ന രണ്ടു പേർ അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: കണ്ണൂരില്‍ സാധനങ്ങളുമായെത്തിയ ലോറി ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ രണ്ടു പേർ അറസ്റ്റിൽ.നിരവധി ക്രിമനൽ കേസുകളിലെ പ്രതി കോഴിക്കോട് കുറ്റ്യാടി കാക്കാട്ടേരി പാതിരാപറ്റയിലെ കിലിയാമ്മൽ ഹൗസിൽ പി.അൽത്താഫ് (36), കൂട്ടുപ്രതി ജയിൽ ശിക്ഷക്കിടെ പരിചയപ്പെട്ട കതിരൂർ സ്വദേശിയും കാഞ്ഞങ്ങാട് സബ്ജയിൽ റോഡിൽ തോയമ്മലിൽ വാടക ക്വാട്ടേർസിൽ താമസക്കാരനുമായ രയരോത്ത് ഹൗസിൽ കെ. ഷബീർ (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച പുലർച്ചെ 3.30- ഓടെയാണ് കണ്ണൂർ മാർക്കറ്റിൽ ലോഡുമായെത്തി ലോറിയിൽ ഉറങ്ങുകയായിരുന്ന കണിച്ചാർ പൂളക്കുറ്റിയിലെ ദേവസ്യ- ഗ്രേസി ദമ്പതികളുടെ മകൻ വി.ഡി.ജിൻ്റോ (39) യെ കവർച്ചക്കെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

മോഷണശ്രമം തടയാൻ ശ്രമിച്ചപ്പോഴാണ് കൊലപാതകമെന്നാണ് പോലീസ് ചോദ്യം ചെയ്യലിൽ പ്രതികൾ മൊഴി നൽകിയത്.

കണ്ണൂർ പഴയ ബസ് സ്റ്റാൻ്റിന് സമീപമാണ് ജിൻ്റോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. കാലിനേറ്റ മാരകമുറിവിൽ നിന്നും രക്തം വാർന്നതാണ് മരണകാരണം. സ്റ്റേഡിയത്തിൻ്റെ കിഴക്കേക വാടത്തിന് സമീപം ലോറി നിർത്തിയിട്ടതായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിനും പോലീസ് സ്റ്റേഷനുകളുടെയും കൺമുന്നിൽ നടന്ന പാതിരാ കൊലപാതകം കണ്ണൂർ പട്ടണത്തെ ഞെട്ടിച്ചിരുന്നു. ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ അൽത്താഫിന് വധശ്രമം, മയക്കുമരുന്ന് പിടിച്ചുപറി, അടിപിടി, മോഷണം തുടങ്ങി കോഴിക്കോട് ജില്ലയിൽ എട്ടോളം കേസ് നിലവിലുണ്ട്. ഷബീറിനാകട്ടെ കണ്ണൂർ ടൗൺ സ്റ്റേഷൻ, ഇരിട്ടി, വളപട്ടണം തുടങ്ങിയ സ്റ്റേഷനുകളിൽ കഞ്ചാവ് കേസ്, മോഷണം പിടിച്ചുപറി തുടങ്ങി നിരവധി കേസ് നിലവിലുണ്ട്. നാല് മാസം മുമ്പാണ് ഇരുവരും ജയിലിൽ നിന്നിറങ്ങിയത്.

ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി. എ .ബിനു മോഹൻ്റെ നേതൃത്വത്തിൽ എസ്.ഐ. സി .എച്ച്.നസീബ്, എ.എസ്.ഐ.മാരായ അജയൻ, രഞ്ജിത്ത്, ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, ഷൈജു, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്.


Share our post

Kannur

ബജറ്റ് ടൂറിസം സെൽ ആഡംബര കപ്പൽ യാത്ര

Published

on

Share our post

പയ്യന്നൂർ:കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഫെബ്രുവരി എട്ടിന് കൊച്ചിയിൽ നിന്നും ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഏഴിന് രാത്രി ഒമ്പതിന് പയ്യന്നൂരിൽ നിന്ന് പുറപ്പെട്ട് ഒൻപതിന് രാവിലെ ആറിന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രയുടെ ക്രമീകരണം. 40 പേർക്കാണ് അവസരം ലഭിക്കുക. കപ്പൽ യാത്രക്ക് പുറമെ കൊച്ചി മറൈൻ ഡ്രൈവ്, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കും. ഫോൺ : 9745534123, 8075823384.


Share our post
Continue Reading

Kannur

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മുണ്ടേരി സ്വദേശി തളിപ്പറമ്പിൽ അറസ്റ്റില്‍

Published

on

Share our post

തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പുളിമ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന മുണ്ടേരി സ്വദേശി വണ്ണാറപുരയില്‍ വിനോദിനെ (36) ആണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.


Share our post
Continue Reading

Breaking News

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ തുടരും

Published

on

Share our post

കണ്ണൂർ: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ തുടരും. പാര്‍ട്ടി ജില്ലാ സമ്മേളനമാണ്‌ ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്‌. നേരത്തേ ആരോഗ്യപ്രശ്നങ്ങൾ കാരണം ഒഴിവാക്കണമെന്ന് അദ്ദേഹം സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് എം.വി ജയരാജൻ ജില്ലാ സെക്രട്ടറിയായെത്തുന്നത്.

50-അം​ഗ ജില്ലാ കമ്മിറ്റിയിൽ പതിനൊന്ന് പുതുമുഖങ്ങളുണ്ട്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, എം.വി നികേഷ് കുമാർ എന്നിവർ ജില്ലാ കമ്മിറ്റിയിലെത്തി. നികേഷ് കുമാർ നേരത്തേ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു. ഡി.വൈ.എഫ്.ഐ യുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, സെക്രട്ടറി സരിൻ ശശി, കെ.ജനാർദനൻ, സി.കെ രമേശൻ, എൻ അനിൽ കുമാർ, സി എം കൃഷ്ണൻ, പി ഗോവിന്ദൻ,വി കുഞ്ഞികൃഷ്ണൻ എന്നിവരും ജില്ലാ കമ്മിറ്റിയിലെത്തി.

2019- ലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജൻ ജില്ലാ സെക്രട്ടറിസ്ഥാനത്തേക്കെത്തിയത്. സെക്രട്ടറിയായിരുന്ന പി. ജയരാജൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർഥിയായപ്പോഴായിരുന്നു ഇത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പി. ജയരാജന് സ്ഥാനം തിരിച്ചുനൽകിയില്ല. പിന്നീട് നടന്ന ജില്ലാ സമ്മേളനവും സെക്രട്ടറിസ്ഥാനത്ത് എം.വി. ജയരാജൻ തുടരാൻ തീരുമാനിച്ചു.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാർട്ടി സംസ്ഥാനസമിതി അംഗവുമായ കെ.കെ. രാഗേഷ്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം.വി. ജയരാജൻ സ്ഥാനാർഥിയായപ്പോൾ സെക്രട്ടറിയുടെ ചുമതല വഹിച്ച ടി.വി. രാജേഷ് എന്നിവരുടെ പേരുകൾ ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് പരി​ഗണിക്കുന്നതായും സൂചനകളുണ്ടായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!