പേരാവൂർ ബ്ലോക്കിൽ ഹരിതസഭകൾ ചേർന്നു

പേരാവൂർ: മാലിന്യമുക്തം നവകേരളം ഒന്നാംഘട്ട സമാപന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പേരാവൂർ ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിൽ ‘ഹരിതസഭ’ കൾ ചേർന്നു.
പേരാവൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി .വേണുഗോപാലൻ അധ്യക്ഷനായി. കോളയാട് ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ കെ.എം. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. റിജി അധ്യക്ഷയായി. കേളകത്ത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലേകൂറ്റ് അധ്യക്ഷയായി.
കണിച്ചാറിൽ ജില്ലാ പഞ്ചായത്തംഗം വി. ഗീത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷനായി. കൊട്ടിയൂരിൽ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ അധ്യക്ഷയായി. മുഴക്കുന്നിൽ പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു ഉദ്ഘാടനം ചെയ്തു. കെ.വി. ബിന്ദു അധ്യക്ഷയായി. മാലൂരിൽ കെ. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി. ഹൈമാവതി അധ്യക്ഷയായി.
പ്രവർത്തന റിപ്പോർട്ടുകളുടെ അവതരണം, ഹരിതകർമസേനക്ക് ആദരവ്, ചർച്ചകൾ, പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ ഉൾപ്പെടെ രേഖപ്പെടുത്തി സർക്കാരിലേക്ക് റിപ്പോർട്ടുകൾ കൈമാറി. ശുചിത്വ പ്രതിജ്ഞയും നടന്നു.