സൈബര്‍ തട്ടിപ്പുകള്‍ കൂടുന്നു: പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റേഴ്സിന് ആര്‍.ബി.ഐയുടെ കര്‍ശന നിര്‍ദ്ദേശം

ഓണ്‍ലൈൻ പണമിടപാടുകളില്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
സൈബര്‍ അറ്റാക്ക്, തട്ടിപ്പ്, ഇടപാടുകളിലെ കാലതാമസം, അടിസ്ഥാന സൗകര്യങ്ങളിലെ പ്രശ്നങ്ങള്‍ എന്നിവ കണ്ടാല്‍ ആറ് മണിക്കൂറിനുള്ളില്‍ ആര്‍.ബി.ഐ അറിയിക്കാൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സൈബര്‍ അറ്റാക്ക് പോലെയുള്ള സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ചുമതല പി.എസ്.ഒ ബോര്‍ഡിനാണെന്ന് ആര്‍ബിഐ വ്യക്തമാക്കി.
പി.എസ്.ഒ വഴി ഇടപാടുകള്‍ നടത്തുന്ന ആളുകള്‍ക്ക് ഒരു ഡിജിറ്റല്‍ ഐഡന്റിറ്റി ലഭ്യമാക്കേണ്ടതാണ്. കൂടാതെ, ഈ ഐഡന്റിറ്റി ഇടപാടുകള്‍ അവസാനിപ്പിക്കും വരെ അത് നിലനിര്‍ത്തുകയും വേണം.
ക്ലിയറിംഗ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ, ക്രോസ് ബോര്‍ഡര്‍ മണി ട്രാൻസ്ഫര്‍, എടിഎം നെറ്റ്‌വര്‍ക്കുകള്‍, നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ, കാര്‍ഡ്സ് പേയ്മെന്റ് നെറ്റ്‌വര്‍ക്ക്സ്, പ്രീപെയ്ഡ് പേയ്മെന്റ് ഇൻസ്ട്രുമെന്റ്സ്, വൈറ്റ് ലേബല്‍ എടിഎമ്മുകള്‍, ഇൻസ്റ്റൻറ് മണി ട്രാൻസ്ഫര്‍, ഭാരത് ബില്‍ പേയ്മെന്റ് സിസ്റ്റം തുടങ്ങിയവയെല്ലാം പി.എസ്.ഒയ്ക് കീഴില്‍ വരുന്നവയാണ്.