ഒഡിഷയില്‍ സ്വകാര്യ സിമന്റ് ഫാക്ടറിയുടെ ചരക്ക് തീവണ്ടി പാളംതെറ്റി, ആളപായമില്ല

ഭുവനേശ്വര്‍: ഒഡിഷയില്‍ വീണ്ടും ട്രെയിൻ പാളം തെറ്റി അപകടം. ബര്‍ഗഡിലാണ് ഗുഡ്‌സ് ട്രെയിനിന്റെ അഞ്ച് ബോഗികള്‍ പാളം തെറ്റിയത്. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ധാരാളം ഖനനം നടക്കുന്ന പ്രദേശത്താണ് അപകടം ഉണ്ടായിരിക്കുന്നത്. ഇവിടെ നിന്നും ചരക്കുമായി പോയ തീവണ്ടിയാണ് പാളം തെറ്റിയത്.
സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള റെയില്‍വേ ലൈനിലാണ് അപകടം. സംഭവസ്ഥലത്ത് പോലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇത് പൂർണമായും ഒരു സ്വകാര്യ സിമന്റ് കമ്പനിയുടെ നാരോ ഗേജ് റെയിൽവേ ലെെൻ ആണെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ അറിയിച്ചു.
പ്രദേശത്തെ എഞ്ചിൻ, വാഗണുകൾ, ട്രെയിൻ ട്രാക്കുകൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും പരിപാലിക്കുന്നത് പ്രസ്തുത കമ്പനിയാണെന്നും അധികൃതർ അറിയിച്ചു.
ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ 275 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ആയിരത്തിലധികം പേര്‍ക്ക് പരിക്കുമുണ്ട്.
ഈ ദുരന്തത്തിന് ദിവസങ്ങള്‍ക്കുശേഷം വീണ്ടും ട്രെയിന്‍ അപകടമുണ്ടായെന്ന വാര്‍ത്ത പുറത്തുവന്നത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ സംഭവത്തിന് റെയില്‍വെയുമായി യാതൊരു ബന്ധവുമില്ലെന്ന് അധികൃതര്‍ പറഞ്ഞു.