പൊന്നാനി കർമ്മ റോഡിൽ നടക്കാനിറങ്ങിയവരെ ഓട്ടോടാക്സി ഇടിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം

പൊന്നാനി: കർമ്മ റോഡിൽ രാവിലെ നടക്കാനിറങ്ങിയവരെ ഓട്ടോ ടാക്സിയിടിച്ച് അപകടം. രണ്ടുപേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു.
കർമ്മ റോഡ് സ്വദേശികളായ പുരുഷോത്തമൻ, ശശികുമാർ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയവരുടെ മേൽ നിയന്ത്രണം വിട്ട ഓട്ടോടാക്സി പാഞ്ഞുകയറുകയായിരുന്നു.
പരിക്കേറ്റ നാലു പേരെ തൃശൂർ മെഡിക്കൽ കോളജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടു പേർ മരിക്കുകയായിരുന്നു.