Kannur
കണ്ണൂർ ജില്ലയിൽ എ.ഐ ക്യാമറകൾ ഇവിടെയൊക്കെ
റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനുമായി ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളിൽ 50 എണ്ണം കണ്ണൂർ ജില്ലയിൽ.
സ്ഥലങ്ങൾ: പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറ- തലശ്ശേരി (രണ്ട്). ആലക്കോട്, ചെറുപുഴ, പഴയങ്ങാടി-രണ്ട്, കണ്ണൂർ-പയ്യന്നൂർ റോഡ് (പഴയങ്ങാടി), മാടായിപ്പാറ, മൈസൂർ-ഇരിട്ടി റോഡ്(വള്ളിത്തോട്), ഉളിക്കൽ ജംഗ്ഷൻ ഇരിട്ടി റോഡ് (ഉളിക്കൽ), പയ്യാവൂർ-ഉളിക്കൽ ജംഗ്ഷൻ (ഉളിക്കൽ),തളിപ്പറമ്പ്- ഇരിട്ടി റോഡ് (മന്ന), ചിറവക്ക്, തളിപ്പറമ്പ്- ശ്രീകണ്ഠപുരം റോഡ് (ശ്രീകണ്ഠപുരം), ശ്രീകണ്ഠപുരം പയ്യാവൂർ റോഡ് (പയ്യാവൂർ), പയ്യാവൂർ ടൗൺ, പയ്യന്നൂർ കേളോത്ത്, പയ്യന്നൂർ സുമംഗലി സിനാമാസ്, പരിമഠം, ന്യൂമാഹി, പുതിയ ബസ്‌സ്റ്റാൻഡ് തലശ്ശേരി, കൊടുവളളി ഗേറ്റ്, കൂത്തുപറമ്പ് (ഇരിട്ടി-തലശ്ശേരി റോഡ്), തോട്ടട, തയ്യിൽ, മേലെച്ചൊവ്വ (മട്ടന്നൂർ-കണ്ണൂർ റോഡ്), മുനീശ്വരൻ കോവിൽ റോഡ്, ചാലാട്, തളാപ്പ്, ചക്കരക്കൽ, ഉരുവച്ചാൽ, ചതുരക്കിണർ, പുതിയതെരു, മട്ടന്നൂർ ഹോസ്പിറ്റൽ ജംഗ്ഷൻ, ചാലോട്, മാട്ടൂൽ സൗത്ത്, മാങ്ങാട്ടുപറമ്പ്, കീരിയാട്, പുന്നാട്, കമ്പിൽ, പയഞ്ചേരി മുക്ക്, ഇരിട്ടി പാലം-തലശ്ശേരി റോഡ്, ഇരിക്കൂർ-തളിപ്പറമ്പ് റോഡ് (ഇരിക്കൂർ), മയ്യിൽ, പുതിയങ്ങാടി, വൻകുളത്ത് വയൽ, കണ്ണൂർ സിറ്റി ഹോസ്പിറ്റൽ.
Kannur
ബജറ്റ് ടൂറിസം സെൽ ആഡംബര കപ്പൽ യാത്ര
പയ്യന്നൂർ:കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഫെബ്രുവരി എട്ടിന് കൊച്ചിയിൽ നിന്നും ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഏഴിന് രാത്രി ഒമ്പതിന് പയ്യന്നൂരിൽ നിന്ന് പുറപ്പെട്ട് ഒൻപതിന് രാവിലെ ആറിന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രയുടെ ക്രമീകരണം. 40 പേർക്കാണ് അവസരം ലഭിക്കുക. കപ്പൽ യാത്രക്ക് പുറമെ കൊച്ചി മറൈൻ ഡ്രൈവ്, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കും. ഫോൺ : 9745534123, 8075823384.
Kannur
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മുണ്ടേരി സ്വദേശി തളിപ്പറമ്പിൽ അറസ്റ്റില്‍
തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പുളിമ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന മുണ്ടേരി സ്വദേശി വണ്ണാറപുരയില്‍ വിനോദിനെ (36) ആണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Breaking News
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ തുടരും
കണ്ണൂർ: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ തുടരും. പാര്‍ട്ടി ജില്ലാ സമ്മേളനമാണ് ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നേരത്തേ ആരോഗ്യപ്രശ്നങ്ങൾ കാരണം ഒഴിവാക്കണമെന്ന് അദ്ദേഹം സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് എം.വി ജയരാജൻ ജില്ലാ സെക്രട്ടറിയായെത്തുന്നത്.
50-അംഗ ജില്ലാ കമ്മിറ്റിയിൽ പതിനൊന്ന് പുതുമുഖങ്ങളുണ്ട്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, എം.വി നികേഷ് കുമാർ എന്നിവർ ജില്ലാ കമ്മിറ്റിയിലെത്തി. നികേഷ് കുമാർ നേരത്തേ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു. ഡി.വൈ.എഫ്.ഐ യുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, സെക്രട്ടറി സരിൻ ശശി, കെ.ജനാർദനൻ, സി.കെ രമേശൻ, എൻ അനിൽ കുമാർ, സി എം കൃഷ്ണൻ, പി ഗോവിന്ദൻ,വി കുഞ്ഞികൃഷ്ണൻ എന്നിവരും ജില്ലാ കമ്മിറ്റിയിലെത്തി.
2019- ലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജൻ ജില്ലാ സെക്രട്ടറിസ്ഥാനത്തേക്കെത്തിയത്. സെക്രട്ടറിയായിരുന്ന പി. ജയരാജൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർഥിയായപ്പോഴായിരുന്നു ഇത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പി. ജയരാജന് സ്ഥാനം തിരിച്ചുനൽകിയില്ല. പിന്നീട് നടന്ന ജില്ലാ സമ്മേളനവും സെക്രട്ടറിസ്ഥാനത്ത് എം.വി. ജയരാജൻ തുടരാൻ തീരുമാനിച്ചു.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാർട്ടി സംസ്ഥാനസമിതി അംഗവുമായ കെ.കെ. രാഗേഷ്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം.വി. ജയരാജൻ സ്ഥാനാർഥിയായപ്പോൾ സെക്രട്ടറിയുടെ ചുമതല വഹിച്ച ടി.വി. രാജേഷ് എന്നിവരുടെ പേരുകൾ ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും സൂചനകളുണ്ടായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു