എ.ഐ ക്യാമറ: ആദ്യ ദിനം ‘പണി’ കിട്ടിയവരുടെ കണക്ക് പുറത്ത്; നോട്ടീസ് ഉടനെത്തും

തിരുവനന്തപുരം: എ.ഐ ക്യാമറ പ്രവർത്തനത്തിന്റെ ആദ്യ മണിക്കൂറുകളിലെ കണക്ക് പുറത്ത്. ആദ്യ ഒൻപത് മണിക്കൂറിൽ കണ്ടെത്തിയത് 28,891 നിയമ ലംഘനങ്ങളാണ്. രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് വരെയുള്ള കണക്ക് പ്രകാരം റോഡ് ക്യാമറ വഴി കണ്ടെത്തിയത് 28, 891 നിയമ ലംഘനങ്ങളെന്ന് അധികൃതർ വ്യക്തമാക്കി.
ഏറ്റവും കൂടുതൽ നിയമലംഘനം കണ്ടെത്തിയ് കൊല്ലം ജില്ലയിലാണ്. ഇവിടെ മാത്രം 4778 നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് അഞ്ച് മണിവരെ കണ്ടെത്തിയിട്ടുള്ളത്. ഇന്ന് കണ്ടെത്തിയ നിയമ ലംഘനങ്ങൾക്ക് നാളെ മുതൽ നോട്ടീസ് അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി.