Connect with us

IRITTY

താലൂക്ക് വികസന സമിതി യോഗം; ഇരിട്ടിയിൽ ദുരന്തനിവാരണ മുന്നൊരുക്കം നടത്തും

Published

on

Share our post

ഇ​ര​ട്ടി: കാ​ല​വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി ദു​ര​ന്ത​നി​വാ​ര​ണ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വ​ഴി​യ​രി​കി​ൽ നി​ൽ​ക്കു​ന്ന അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി മു​റി​ച്ചു​നീ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

ഇ​ക്കാ​ര്യം ട്രീ ​ക​മ്മി​റ്റി​ക​ൾ അ​ടി​യ​ന്ത​ര സ്വ​ഭാ​വ​ത്തോ​ടെ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി ക​ല​ക്ട​റെ ത​ഹ​സി​ൽ​ദാ​ർ വി​വ​രം ധ​രി​പ്പി​ക്ക​ണ​മെ​ന്ന് യോ​ഗം നി​ർ​​​​ദേ​ശി​ച്ചു. ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​ന്റെ വാ​ഹ​ന​ത്തി​നു മു​ക​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ത​ന്തോ​ടു​വെ​ച്ച് മ​രം വീ​ണ​തു​ൾ​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​പ്ര​തി​നി​ധി വി​പി​ൻ തോ​മ​സ് വി​ഷ​യ​മു​ന്ന​യി​ച്ച​പ്പോ​ഴാ​യി​രു​ന്നു ഈ ​തീ​രു​മാ​നം.

അ​ത്തി​ക്കു​ന്നി​ൽ നി​ന്ന് ഒ​ഴു​കി​വ​രു​ന്ന വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ ത​ക്ക​വ​ണ്ണ​മു​ള്ള ഓ​വു​ചാ​ല്‍ സം​വി​ധാ​നം ഇ​ല്ലാ​ത്ത​തും ഉ​ള്ള ഓ​വു​ചാ​ൽ അ​ട​ഞ്ഞി​രി​ക്കു​ന്ന​തും സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന് നി​ല​വി​ലു​ള്ള തോ​ട് ചെ​റു​താ​ക്കി​യ​തും ഇ​രി​ട്ടി പ​ഴ​ഞ്ചേ​രി മു​ക്കി​നെ ഇ​നി​യും മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ത്തി​ന​ടി​യി​ലാ​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​വേ​ലാ​യു​ധ​ൻ, കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി പി. ​കെ. ജ​നാ​ർ​ദ​ന​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി ദി​വാ​ക​ര​ൻ എ​ന്നി​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന്റെ അ​പാ​ക​ത​ക​ൾ മൂ​ല​മു​ണ്ടാ​കു​ന്ന വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ ന​ഗ​ര​സ​ഭ​യെ കൊ​ണ്ട് പ​ണം ചെലവഴിപ്പി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ലീ​ഗ് പ്ര​തി​നി​ധി ഇ​ബ്രാ​ഹീം മു​ണ്ടേ​രി പ​റ​ഞ്ഞു. പേ​രാ​വൂ​ർ റോ​ഡ് ഉ​യ​ർ​ത്തി​യ​തു​ൾ​പ്പെ​ടെ​യു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​ര​ത്തെ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഓ​വു​ചാ​ലു​ക​ളി​ലൂ​ടെ​യും തോ​ടി​ലൂ​ടെ​യും വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കി​യി​ല്ലെ​ങ്കി​ൽ മ​ഴ​ക്കാ​ല​ത്ത് പ​യ​ഞ്ചേ​രി മു​ക്കി​ൽ ഗു​രു​ത​ര സ്ഥി​തി​വി​ശേ​ഷ​മാ​ണ് സം​ഭ​വി​ക്കു​ക​യെ​ന്ന് എം.​എ​ൽ.​എ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ഈ ​വി​ഷ​യം പ​രി​ഗ​ണി​ക്ക​ണം.

ആ​റ​ളം വി​ല്ലേ​ജ് ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നാ​യി പാ​ർ​ശ്വ​ഭി​ത്തി​യു​ടെ അ​ധി​ക നി​ർ​മാ​ണം ന​ട​പ്പാ​ക്കു​ന്ന​തി​ന് ലാ​ൻ​ഡ് റ​വ​ന്യൂ ക​മീ​ഷ​നി​ൽ നി​ന്ന് ഫ​ണ്ട് ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ എം.​എ​ൽ.​എ ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന് സ​ണ്ണി ജോ​സ​ഫ് എം.​എ​ൽ.​എ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ യോ​ഗ​ത്തി​ൽ ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​പി. രാ​ജേ​ഷ് ഉ​ന്ന​യി​ച്ച കാ​ര്യ​ത്തി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു ഈ ​തീ​രു​മാ​നം.

അ​മ്പാ​യ​ത്തോ​ട്-​പാ​ൽ​ചു​രം റോ​ഡ് പ​ണി പൂ​ർ​ണ​മാ​യി​ട്ടി​ല്ലെ​ന്ന് കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് റോ​യി ന​മ്പു​ടാ​കം ചൂ​ണ്ടി​ക്കാ​ട്ടി. നി​ർ​ദി​ഷ്ട റോ​ഡ് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്ത​താ​യും അ​വ​ശേ​ഷി​ച്ച പ്ര​വൃ​ത്തി​ക​ൾ മ​ഴ​ക്കു​ശേ​ഷ​മാ​ണ് ചെ​യ്യു​ക​യെ​ന്നും കെ.​ആ​ർ.​എ​ഫ്.​ബി അ​സി​സ്റ്റ​ന്റ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ പി. ​സ​ജി​ത്ത് മ​റു​പ​ടി ന​ൽ​കി. കൊ​ട്ടി​യൂ​ർ ഉ​ത്സ​വ​കാ​ല​ത്ത് തീ​ർ​ഥാ​ട​ക​ർ ഏ​റെ​യെ​ത്തു​ന്ന റോ​ഡി​ലെ കാ​ടു​വെ​ട്ട​ൽ ന​ട​ത്താ​ത്ത​ത് ചൂ​ണ്ടി​ക്കാ​ട്ടി​യ റോ​യ് ന​മ്പു​ടാ​കം നാ​ളെ​ത്ത​ന്നെ അ​ത് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു.

സ​ണ്ണി ജോ​സ​ഫ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​ട്ടി ത​ഹ​സി​ൽ​ദാ​ർ സി.​വി. പ്ര​കാ​ശ​ൻ, പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​ര​ജ​നി, ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​പി. രാ​ജേ​ഷ്, വി​വി​ധ രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ളാ​യ കെ. ​ശ്രീ​ധ​ര​ൻ, പി.​സി. രാ​മ​കൃ​ഷ്ണ​ൻ, കെ.​പി. അ​നി​ൽ​കു​മാ​ർ, വി​വി​ധ വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


Share our post

IRITTY

ഉളിക്കലിൽ യുവതിയെ വീട്ടിൽ പൂട്ടിയിട്ടു, കഴുത്തിൽ ബെൽറ്റിട്ട് മുറുക്കി ക്രൂര മർദനം; ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്

Published

on

Share our post

ഇരിട്ടി : ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. സംഭവത്തിൽ വയത്തൂർ സ്വദേശി അഖിലിനും ഭർതൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മർദനത്തിൽ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. ഭർത്താവ് അഖിലും ഭർതൃമാതാവ് അജിതയും യുവതിയെ മുറിയിൽ പൂട്ടിയിട്ട് തുടര്‍ച്ചയായ മൂന്നുദിവസം മർദിച്ചെന്നാണ് പരാതി.ചൊവ്വാഴ്ചയാണ് യുവതിയെ മുറിയിൽ നിന്ന് തുറന്നുവിട്ടത്. 12 വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം.

വിവാഹശേഷം കുടുംബപ്രശ്നങ്ങൾ സ്ഥിരമായതോടെ യുവതി ഭർത്താവുമൊത്തായിരുന്നില്ല താമസം. അഖിലിന്‍റെ അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാർച്ചിലാണ് യുവതി തിരിച്ചെത്തിയത്.പിന്നീടും ഇരുവരും തമ്മിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി.കഴുത്തിൽ ബെല്‍റ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗാർഹിക പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അഖിലും അമ്മയും അന്യായമായി യുവതിയെ തടഞ്ഞു വച്ച് പ്ലാസ്റ്റിക് സ്റ്റൂളുകൊണ്ടും ബെൽറ്റ് കൊണ്ടും മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആർ. അടികൊണ്ട് സാരമായി പരിക്കേറ്റ യുവതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.


Share our post
Continue Reading

IRITTY

മുൻ ജില്ലാ പഞ്ചായത്തംഗം വത്സൻ അത്തിക്കൽ അന്തരിച്ചു

Published

on

Share our post

ഇരിട്ടി : ആറളം അത്തിക്കൽ സ്വദേശിയും കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന വത്സൻ അത്തിക്കൽ (65) അന്തരിച്ചു.ഭാര്യ : ഭാനുമതി . മക്കൾ: വിഷ്ണു‌,ധന്യ. സംസ്‌കാരം പിന്നീട്.


Share our post
Continue Reading

IRITTY

പഴശ്ശി– മാഹി കനാലിൽ വെള്ളം ഇരച്ചെത്തി

Published

on

Share our post

ഇരിട്ടി:കാൽനൂറ്റാണ്ടിലേറെയായി വറ്റിവരണ്ട പഴശ്ശി–- മാഹി കനാലിലൂടെ വെള്ളം ഒഴുകിയെത്തി. പാനൂരിനടുത്ത്‌ എലാങ്കോട്ടെ കനാലിന്റെ വാലറ്റംവരെയാണ്‌ കഴിഞ്ഞ ദിവസം പഴശ്ശിഡാമിൽനിന്നുള്ള വെള്ളമെത്തിയത്‌. ഇരിട്ടിക്കടുത്ത ഡാമിൽനിന്ന്‌ മാഹി കനാലിലൂടെ 23.034 കിലൊമീറ്റർ ദൂരത്തിലാണ്‌ വെള്ളം ഒഴുകിയെത്തിയത്‌. ജനുവരി 31ന്‌ പകൽ രണ്ട്‌ മുതലാണ്‌ മാഹി കൈക്കനാൽവഴി വെള്ളം ഒഴുക്കാൻ ആരംഭിച്ചത്‌. ആദ്യദിവസം 7.700 കിലോമീറ്ററിൽ വെള്ളമെത്തി. ഫെബ്രുവരി 16ന്‌ വെള്ളം കനാലിന്റെ അറ്റത്തെത്തി. എട്ടുവർഷമായി സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച ഫണ്ട്‌ വിഹിതം ഉപയോഗിച്ചുള്ള കാർഷിക ജലസേചനലക്ഷ്യമാണ്‌ ഇതോടെ സാക്ഷാത്‌കരിക്കപ്പെട്ടത്‌. ജനുവരി ആറിന്‌ പഴശ്ശിയുടെ മെയിൻ കനാൽ വഴി പറശ്ശിനിക്കടവ്‌ നീർപ്പാലം വരെയുള്ള 42.5 കിലോമീറ്റർ ദൂരത്തിൽ വെള്ളം ഒഴുക്കി ലക്ഷ്യം നേടിയശേഷമാണ്‌ മാഹി കനാൽ ദൗത്യം ഏറ്റെടുത്തത്‌. ഈ വർഷം ബജറ്റിൽ 13 കോടി രൂപകൂടി പഴശ്ശി പദ്ധതി കനാൽ ബലപ്പെടുത്തുന്ന പ്രവൃത്തികൾക്കായി സംസ്ഥാന സർക്കാർ മാറ്റിവച്ചിട്ടുണ്ട്‌.

മാഹി ബ്രാഞ്ച്‌ കനാൽ പരിധിയിലെ വേങ്ങാട്‌, കുറുമ്പക്കൽ, മാങ്ങാട്ടിടം കൈക്കാനാൽ വഴിയും മൊകേരി, വള്ള്യായി, പാട്യം വിതരണ ശൃംഖലകൾ വഴിയും ജലസേചനം സാധ്യമാക്കുമെന്ന്‌ പഴശ്ശി അധികൃതർ അറിയിച്ചു. 600 ഹെക്ടറിൽ കൃഷിയാവശ്യത്തിന്‌ വെള്ളം നൽകാനാകും. ഇവിടങ്ങളിലെ ആയിരത്തോളം കിണറുകളിലെ ജലനിരപ്പിനും പഴശ്ശി വെള്ളം ഉറവപകരും. ഒന്നരമാസമായി കനാൽ വഴി വെള്ളമൊഴുക്കിയിട്ടും ഡാമിൽ 20 സെന്റിമീറ്റർ മാത്രമാണ്‌ വെള്ളം താഴ്‌ന്നത്‌. നീരൊഴുക്ക്‌ തുടർന്നാൽ മൂന്നാംവിള കൃഷിക്കും വെള്ളം നൽകാൻ സാധിക്കുമെന്ന്‌ പഴശ്ശി എക്സിക്യൂട്ടിവ്‌ എൻജിനിയർ ജയരാജൻ കണിയേരി പറഞ്ഞു. അസി. എക്സിക്യൂട്ടീവ്‌ എൻജിനിയർ ടി സുശീലാദേവി, എഇമാരായ എം പി ശ്രപദ്‌, പി വി മഞ്ജുള, കെ വിജില, കെ രാഘവൻ, ടി അരുൺ എന്നിവരുടെ നേതൃത്വത്തിലാണ്‌ കനാൽ നീരിക്ഷണവും വെള്ളം ഒഴുക്കിവിടൽ പ്രവർത്തനവും നടക്കുന്നത്‌. പരിമിതമായ ജീവനക്കാരുടെ രാപകൽ പരിശ്രമങ്ങളിലുടെ പഴശ്ശി പദ്ധതി കുടിവെള്ള വിതരണത്തിനുപുറമെ കാർഷിക ജലസേചനമെന്ന സ്ഥാപിത ലക്ഷ്യംകൂടി വീണ്ടെടുക്കുകയാണ്‌. 1997ലാണ്‌ ഏറ്റവും അവസാനം മാഹി കനാൽ വഴി പഴശ്ശി വെള്ളം എത്തിയിരുന്നത്‌.


Share our post
Continue Reading

Trending

error: Content is protected !!