കൊട്ടിയൂർ വൈശാഖോത്സവത്തിനെത്തുന്നവർക്ക് സൗജന്യ ചുക്ക് കാപ്പി വിതരണം തുടങ്ങി

കൊട്ടിയൂർ : അക്കരെ സന്നിധാനത്ത് ഭക്തജനങ്ങൾക്കായി സൗജന്യ ചുക്ക് കാപ്പി വിതരണം തുടങ്ങി. ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നായർ ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റി തിട്ടയിൽ നാരായണൻ നായർ, എൻ.പി. പ്രമോദ്, എൻ.പി. പ്രകാശൻ, കെ.ജയപ്രകാശ്, എം.വി. ലക്ഷ്മണൻ, നിർമ്മല അനിരുദ്ധൻ തുടങ്ങിയവർ സംബന്ധിച്ചു.പേരാവൂർ പ്രകാശ് ജ്വല്ലേഴ്സ് ഗോൾഡ് ആൻഡ് ഡയമണ്ട്സാണ് സൗജന്യ ചുക്ക് കാപ്പി വിതരണം ചെയ്യുന്നത്.