പരിസ്ഥിതി ദിനം നാളെ: നാടിനെ ഹരിതാഭമാക്കാൻ 65 ഇനം വൃക്ഷത്തൈകൾ

കണ്ണൂർ: നാളെ ലോക പരിസ്ഥിതി ദിനം ആചരിക്കാനിരിക്കെ നാടിനെ ഹരിതാഭമാക്കാൻ വനംവന്യജീവി വകുപ്പിന്റെ വൃക്ഷത്തൈകൾ തയ്യാറായി.
റമ്പൂട്ടാൻ, കറിവേപ്പ്, ഞാവൽ, ആര്യവേപ്പ്, മാതളം, പ്ലാവ്, നെല്ലി, വാളൻപുളി, നാരകം, തേക്ക്, മാവ്, സപ്പോട്ട, ചെറുനാരകം, കണിക്കൊന്ന, കുടംപുളി, ചെമ്പകം, ഇലഞ്ഞി, മുരിങ്ങ, മുള, മുള്ളാത്ത, നീർമരുത്, പനീർചാമ്പ, തേക്ക് സ്റ്റമ്പ്, മണിമരുത്, ബദാം, ഇരുമ്പൻപുളി, അമ്പഴം, അരിനെല്ലി, ഉങ്ങ്, ഈട്ടി, അശോകം, ചന്ദനം, രക്തചന്ദനം, ദന്തപ്പാല, കൂവളം, തമ്പകം, കറുവ, ഇടന, പാച്ചോറ്റി, ആഞ്ഞിലി, പതിമുഖം, മഞ്ചാടി, ചൂരക്കാലി, ചമത, കരിങ്ങാലി, താന്നി, സിൽവർ ഓക്ക്, പൂവരശ്, കുന്നിവാക, കാട്ടുങ്ങ്, വേറ്റിവേർ, പൂമരുത്, അകിൽ, കാറ്റാടി, ലയാങ്ങി, മൈല, പുന്ന, തത്തിരി, ഇലിപ്പ, തെക്കോമ, പൂവം, വേങ്ങ, കുമ്പിൾ, ജക്രാന്ത, പെൽറ്റഫോറ എന്നിങ്ങനെ 65 ഇനം തൈകളാണ് പരിസ്ഥിതി ദിനം മുതൽ വനമഹോത്സവം അവസാനിക്കുന്ന ജൂലായ് ഏഴു വരെ ലഭ്യതയനുസരിച്ച് വിതരണം ചെയ്യുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ മുതലായവയ്ക്ക് സൗജന്യമായി വൃക്ഷത്തൈ വിതരണം ചെയ്യും. വരുന്ന മൂന്നു വർഷങ്ങളിൽ വൃക്ഷത്തൈ നട്ടു പരിപാലിക്കും എന്ന് ഉറപ്പു വരുത്തി സർക്കാരേതര സംഘടനകൾക്കും തൈകൾ ലഭ്യമാക്കും.മാവുകൾ മായാതെ നോക്കുംനാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കാട്ടുമാവുകളും നാട്ടുമാവുകളും സംരക്ഷിക്കുന്നതിന് സാമൂഹ്യവനവത്ക്കരണ വിഭാഗം ‘നാട്ടുമാവും തണലും’ എന്ന പദ്ധതിയും ആവിഷ്‌ക്കരിച്ചു.
കാട്ടിലും നാട്ടിലും വളരുന്ന മാവിന്റെ വന്യജനുസുകൾ കണ്ടെത്തി വിത്തു ശേഖരിച്ച് മുളപ്പിച്ച് കൂടത്തൈകളാക്കി സ്ഥല ലഭ്യതയുള്ള പാതയോരങ്ങളിൽ നട്ടു വളർത്തുന്നതാണ് പദ്ധതി.വിതരണത്തിന് തയ്യാറാക്കിയത്20,91,200 തൈകൾ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്ക്കരണത്തിന് വിവിധ തൈ ഇനങ്ങളാണ് വകുപ്പ് ഇക്കുറിയും സജ്ജമാക്കിയത്. തൈകൾ അതത് വനം വകുപ്പ് നഴ്‌സറികളിൽ നിന്നും അഞ്ചു മുതൽ ജൂലായ് ഏഴു വരെ നേരിട്ട് കൈപ്പറ്റാം.ഇ. പ്രദീപ്കുമാർ, മേധാവി, വനം വകുപ്പ് സാമൂഹ്യ വനവത്കരണ വിഭാഗം.