കൗതുകത്തിന് വന്ദേഭാരതിൽ കയറി; കേസെടുത്തു
കണ്ണൂർ: വന്ദേ ഭാരത് കാണാനായി ട്രെയിനിൽ കയറിയ കണ്ണൂർ സ്വദേശിക്കെതിരെ കേസ്. വെള്ളിയാഴ്ചയാണ് സംഭവം.
കാസർകോട് നിന്നും ട്രെയിൻ കണ്ട കൗതുകത്തിൽ ട്രെയിനിൽ കയറിയതായിരുന്നു. ഇറങ്ങാനായി ശ്രമിക്കവേ ഡോർ ലോക്കായതിനാൽ അടുത്ത സ്റ്റേഷനായ കണ്ണൂരിലാണ് ഇറങ്ങാനായത്.
പരിശോധനയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന്റെ പേരിൽ കണ്ണൂർ ചാലക്കുന്ന് സ്വദേശിയായ 51 കാരനെതിരെ കണ്ണൂർ ആർ.പി.എഫ് കേസെടുത്തു.
കേരളത്തിലെ വന്ദേഭാരതിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത സംഭവത്തിൽ ആദ്യത്തെ കേസാണ് ഇന്നലെ കണ്ണൂരിൽ എടുത്തത്.