ഇരിക്കൂര്‍ പഞ്ചായത്തില്‍ ബഡ്‌സ് സ്‌കൂള്‍ ആരംഭിച്ചു

ഇരിക്കൂര്‍ :ഭിന്നശേഷി കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ ഇരിക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
പെരുവളത്തുപറമ്പിലെ സ്‌കൂള്‍ കെട്ടിടം നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
64.5 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്. ഇതില്‍ 43 ലക്ഷം രൂപ ജില്ലാ പഞ്ചായത്തും മൂന്ന് ലക്ഷം ബ്ലോക്ക് പഞ്ചായത്തും ആറ് ലക്ഷം പഞ്ചായത്തും പന്ത്രണ്ടര ലക്ഷം ജില്ലാ കുടുംബശ്രീ മിഷനുമാണ് അനുവദിച്ചത്.
ക്ലാസ് മുറി, ഫിസിയോ റൂം, അടുക്കള, അധ്യപകരുടെ മുറി, ഭക്ഷണം കഴിക്കാനുള്ള ഇടം, ശുചിമുറികള്‍ എന്നിവയാണ് കെട്ടിടത്തിലുള്ളത്.
നിലവില്‍ സ്വകാര്യ ബഡ്‌സ് സ്‌കൂളുകളെ അശ്രയിക്കുന്ന പഞ്ചായത്തിലെ കുട്ടികള്‍ക്ക് ഇനി ഇവിടെയെത്തി പഠനം നടത്താനാകും. ഇവരെ പരിചരിക്കാന്‍ ഒരു ടീച്ചറും ആയയും ഉണ്ടാകും.
ചടങ്ങില്‍ സജീവ് ജോസഫ് എം. എല്‍. എ അധ്യക്ഷത വഹിച്ചു. ഫിസിയോ റൂം ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബര്‍ട്ട് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത്ത് മുഖ്യാതിഥിയായി.
പഞ്ചായത്ത് പ്രസിഡണ്ട് ടി സി നസിയത്ത് ടീച്ചര്‍, വൈസ് പ്രസിഡണ്ട് ആര്‍ കെ വിനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. പി പ്രസന്ന, സി. വി. എന്‍ യാസറ, സ്ഥിരം സമിതി അധ്യക്ഷരായ കെ ടി നസീര്‍, എന്‍. കെ. കെ മുഫീദ, ടി. പി ഫാത്തിമ, പഞ്ചായത്ത് അംഗങ്ങളായ എം. പി ഷബ്‌നം, കെ. ടി. അനസ്, സി രാജീവന്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ. കെ. കുഞ്ഞിമായന്‍ മാസ്റ്റര്‍, സി. ഡി. എസ് ചെയര്‍പേഴ്ണ്‍ ടി. പി. ജുനൈദ, വിവിധ രാഷ്ട്രീയ പാര്‍ട്ടി, സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.