Kerala
വയനാട് കൃഷ്ണഗിരിയിൽ ജില്ലാ ജയിലിന് അനുമതി

മണ്ണാർക്കാട്: സംസ്ഥാനത്ത് കുറ്റവാളികളുടെ എണ്ണം കൂടി വരുന്നതിന്റെ ഭാഗമായി ജില്ല തലങ്ങളിൽ ജയിലുകളുടെ എണ്ണവും വർധിപ്പിക്കുന്നു.
വയനാട് കൃഷ്ണഗിരിയിൽ പുതിയ ജില്ലാ ജയിൽ വരുന്നതായി ഹെഡ് ക്വാർട്ടേഴ്സ് ജയിൽ ഡിഐജി എം.കെ. വിനോദ്കുമാർ പറഞ്ഞു.
മണ്ണാർക്കാട് ജില്ലാ ജയിൽ നിർമാണത്തിന്റെ മുന്നോടിയായി ചുറ്റുമതിൽ നിർമാണം വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം.
കൃഷ്ണഗിരിയിൽ നടന്ന ചടങ്ങിൽ സ്ഥലത്തിന്റെ രേഖകൾ താഹസിൽദാർ ഷാജി ഡി ഐ ജി എം.കെ. വിനോദ് കുമാറിന് കൈമാറി.
റവന്യൂ വകുപ്പിന്റെ നാല് ഏക്കർ സ്ഥലത്താണ് ആധുനിക സൗകര്യത്തോടുകൂടി ജില്ലാ ജയിൽ വരുന്നത്.
Kerala
പഴയ വാഹനങ്ങളുടെ ടെസ്റ്റിങ് ഫീസ് എട്ടിരട്ടി കൂട്ടുന്നു


പഴയവാഹനങ്ങളുടെ റോഡ് നികുതി സംസ്ഥാനസർക്കാർ കുത്തനെ കൂട്ടിയതിനു പിന്നാലെ കേന്ദ്രസർക്കാർ ഫിറ്റ്നസ് ടെസ്റ്റിങ് ഫീസുയർത്തുന്നു.നികുതിയില്‍ സംസ്ഥാനം 50 ശതമാനം വർധനയാണ് വരുത്തിയതെങ്കില്‍ ടെസ്റ്റിങ് ഫീസ് എട്ടിരട്ടിവരെ കൂട്ടാനാണ് കേന്ദ്രനീക്കം. പഴയവാഹനങ്ങള്‍ ഉപേക്ഷിക്കാൻ ഉടമകളെ നിർബന്ധിതരാക്കുന്ന ഫീസ് വർധനയാണ് വരാൻപോകുന്നത്.15 വർഷംകഴിഞ്ഞ ഇരുചക്രവാഹനത്തിന് 1000 രൂപയും മുച്ചക്രവാഹനങ്ങള്‍ക്ക് 2500 രൂപയും കാറുകള്‍ക്ക് 5000 രൂപയുമാണ് നിർദേശിച്ചിട്ടുള്ളത്. വാഹനത്തിന്റെ പഴക്കംകൂടുന്നതനുസരിച്ച് ഫീസും ഇരട്ടിക്കും.
ഇരുചക്രവാഹനങ്ങള്‍ക്ക് 300 രൂപയും കാറുകള്‍ക്ക് 600 രൂപയുമാണ് ഇപ്പോള്‍ നല്‍കേണ്ടത്. ഓള്‍ട്ടോ, മാരുതി 800, നാനോ പോലുള്ള ചെറുകാറുകള്‍ക്ക് സംസ്ഥാനസർക്കാർ ബജറ്റില്‍ വർധിപ്പിച്ച നികുതിയും, ഫിറ്റനസ് ടെസ്റ്റ് ചെലവുമായി 14,600 രൂപ വേണ്ടിവരും. വാഹനത്തിന്റെ അറ്റകുറ്റപ്പണിച്ചെലവുമുണ്ടാകും. സ്വകാര്യവാഹനങ്ങള്‍ 15 വർഷത്തിനുശേഷവും തുടർന്ന് അഞ്ചുവർഷം കൂടുമ്ബോഴും, ടൂറിസ്റ്റ്, ടാക്സി വാഹനങ്ങള്‍ നിശ്ചിത ഇടവേളകളിലും പരിശോധിപ്പിക്കേണ്ടതുണ്ട്. വെഹിക്കിള്‍ ഇൻസ്പെക്ടർമാരാണ് ഇപ്പോള്‍ വാഹനം പരിശോധിക്കുന്നത്.ഫീസ് സംസ്ഥാനസർക്കാരിനാണ് ലഭിക്കുന്നത്. ഇതിനുപകരം യന്ത്രവത്കൃത വാഹനപരിശോധനയാണ് കേന്ദ്രം നിർദേശിച്ചിട്ടുള്ളത്.
2021-ല്‍ നിയമനിർമാണം നടത്തിയെങ്കിലും ടെസ്റ്റിങ് കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനായി നടപ്പാക്കല്‍തീയതി പലതവണ മാറ്റിവെച്ചു. പുതുക്കിയ വിജ്ഞാപനപ്രകാരം 2025 ഏപ്രിലിനുമുൻപ് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കണം.സംസ്ഥാനങ്ങള്‍ സ്വന്തംനിലയ്ക്ക് കേന്ദ്രങ്ങള്‍ തുടങ്ങിയില്ലെങ്കില്‍ സ്വകാര്യമേഖലയില്‍ അനുവദിക്കാനാണ് കേന്ദ്രതീരുമാനം. നിലവിലുള്ള ഒൻപത് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ നവീകരിക്കാനും 19 പുതിയകേന്ദ്രങ്ങള്‍ ആരംഭിക്കാനും സംസ്ഥാനസർക്കാർ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.വാഹനപരിശോധനാ കേന്ദ്രങ്ങളില്‍ ഈടാക്കാൻ ഉദ്ദേശിക്കുന്ന ഫീസ് ഘടനയുടെ കരട് കേന്ദ്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരത്ത് യുവാവ് വധിച്ചത് പെൺസുഹൃത്തടക്കം ഉറ്റബന്ധുക്കളെ; കൂട്ടക്കൊലയുടെ കാരണം ബിസിനസ് തകർന്നതെന്ന് മൊഴി


തിരുവനന്തപുരം: പെൺസുഹൃത്തടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയയുവാവിൻ്റെ ക്രൂരതയിൽ നടുങ്ങി കേരളം. തിരുവനന്തപുരം പേരുമലയിലും ആർ.എൽ പുരത്തും പാങ്ങോടുമായി മൂന്ന് വീടുകളിലെ ആറ് പേരെയാണ് അഫാൻ എന്ന 23 കാരൻ വെട്ടിയത്. ഇതിൽ പ്രതിയുടെ ഉമ്മയൊഴികെ ഉറ്റബന്ധുക്കളായ മറ്റ് അഞ്ച് പേരും കൊല്ലപ്പെട്ടതായാണ് വിവരം.പ്രതി വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. വിദേശത്ത് ബിസിനസ് തകർന്നത് മൂലമുള്ള സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. വിഷം കഴിച്ചെന്ന് പറഞ്ഞ പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സഹോദരൻ 13 വയസുകാരനായ അഹസാൻ, ഉമ്മ ഷമീന, പെൺസുഹൃത്ത് ഫർഷാന, വാപ്പയുടെ ഉമ്മ സൽമാ ബീവി, വാപ്പയുടെ സഹോദരൻ ലത്തീഫ്, ലതീഫിന്റെ ഭാര്യ ഷാഹിദ എന്നിവരെയാണ് അഫാൻ ആക്രമിച്ചത്. ഇവരിൽ ഷമീന ഒഴികെ മറ്റെല്ലാവരും മരിച്ചതായാണ് വിവരം.മൂന്ന് വീടുകളിലായാണ് ഇവരെയെല്ലാം ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി വെഞ്ഞാറമൂട് സ്റ്റേഷനിൽ കീഴടങ്ങിയാണ് ക്രൂരകൃത്യം വെളിപ്പെടുത്തിയത്.പിതാവിൻ്റെ കൂടെ വിദേശത്തായിരുന്നു പ്രതി. വിസിറ്റിംഗ് വിസയിൽ വിദേശത്ത് പോയി തിരിച്ചു വന്നതാണ്. ഉമ്മ ഷമീന കാൻസർ രോഗത്തിന് ചികിത്സയിലാണ്. വെഞ്ഞാറമൂട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട അനുജൻ അഹസാൻ. റിട്ട. സിആർപി പഎഫ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ലത്തീഫ്. ഇന്ന് രാവിലെ മുതൽ തുടങ്ങിയ കൊലപാതക പരമ്പരയാണിതെന്നാണ് പൊലീസ് പറയുന്നത്.
വിദേശത്തെ സ്പെയർപാർട്സ് കട പൊളിഞ്ഞ വലിയ സാമ്പത്തിക ബാധ്യതയാണ് പ്രതി കൂട്ടക്കുരുതിക്ക് കാരണമായി പറയുന്നത്. നാട്ടിലടക്കം പലരിൽ നിന്നായി വൻ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നൽകി. കടബാധ്യത കാരണം ജീവിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കാമുകിയെ വീട്ടിൽ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വെട്ടി കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
Kerala
സാധാരണക്കാരെ എ.ഐ. പഠിപ്പിക്കാൻ ‘കൈറ്റ്’; നാലാഴ്ചത്തെ ഓണ്‍ലൈന്‍ കോഴ്‌സ്


തിരുവനന്തപുരം: സാധാരണക്കാരെ നിത്യജീവിതത്തിൽ നിർമിതബുദ്ധി ടൂളുകൾ ഉപയോഗിക്കാൻ പര്യാപ്തമാക്കുന്ന ഓൺലൈൻ പരിശീലനപദ്ധതിക്ക് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) തുടക്കമിടുന്നു. നാലാഴ്ച നീളുന്ന ‘എ.ഐ. എസൻഷ്യൽസ്’ എന്ന ഓൺലൈൻ കോഴ്‌സിൽ വീഡിയോ ക്ലാസുകൾക്കും റിസോഴ്‌സുകൾക്കും പുറമേ എല്ലാ ആഴ്ചയിലും ഓൺലൈൻ കോൺടാക്ട് ക്ലാസ് ഉണ്ടാകും.ഓഫീസ് ആവശ്യങ്ങൾ ഉൾപ്പെടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് എ.ഐ. ടൂളുകൾ എങ്ങനെ പ്രയോജനപ്പെടുത്താം, സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കം തയ്യാറാക്കൽ, കല-സംഗീത-സാഹിത്യ മേഖലകളിൽ പ്രയോജനപ്പെടുത്താവുന്ന ടൂളുകൾ, പ്രോംപ്റ്റ് എൻജിനീയറിങ്, റെസ്പോൺസിബിൾ എ.ഐ. എന്നിങ്ങനെയുള്ള മേഖലകളിൽ പ്രയോജനപ്പെടുന്ന വിധത്തിലാണ് കോഴ്‌സിന്റെ രൂപകല്പന.
നേരത്തേ 80,000 സ്കൂൾ അധ്യാപകർക്കായി കൈറ്റ് നടത്തിയ എ.ഐ. പരിശീലന മൊഡ്യൂൾ പുതിയ ടൂളുകൾ ഉപയോഗിച്ച് മെച്ചപ്പെടുത്തിയതാണ് പുതിയ കോഴ്‌സ്. www.kite.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ആദ്യം രജിസ്റ്റർ ചെയ്യുന്ന 2500 പേരേയാണ് ഒന്നാം ബാച്ചിൽ ഉൾപ്പെടുത്തുക. മാർച്ച് അഞ്ചുവരെ രജിസ്റ്റർ ചെയ്യാം.ജി.എസ്.ടി. ഉൾപ്പെടെ 2360 രൂപ ഫീസ് രജിസ്‌ട്രേഷൻ സമയത്ത് ഓൺലൈനായി അടയ്ക്കണം. ക്ലാസുകൾ മാർച്ച് 10-ന് ആരംഭിക്കും. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്