പേരാവൂർ തൊണ്ടിയിൽ വീട്ടിൽ കയറി അക്രമം; സ്ത്രീക്ക് പരിക്ക്

പേരാവൂർ: തൊണ്ടിയിൽ തിരുവോണപ്പുറം റോഡിലെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ ഗൃഹനാഥയെ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. കൈക്ക് പരിക്കേറ്റ ശിവസായിയിൽ ഷിജിന സുരേഷിനെ(42) പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തിരുവോണപ്പുറം സ്വദേശി മനീഷിനെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെളളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം.