KOOTHUPARAMBA
ഒമ്പത് ‘ബി’ ഫോറം ഹാജരാക്കണം

കൂത്തുപറമ്പ് : കൂത്തുപറമ്പ് നഗരസഭ പരിധിയിലുള്ള കെട്ടിടങ്ങളിൽ അനുമതി ഇല്ലാതെ കൂട്ടിച്ചേർക്കലുകളോ ഉപയോഗ ക്രമത്തിൽ മാറ്റം വരുത്തലോ നടത്തിയിട്ടുണ്ടെങ്കിൽ കെട്ടിട ഉടമകൾ സർക്കാർ നിർദ്ദേശിച്ച ഒമ്പത് ‘ബി’ ഫോറത്തിൽ വിവരങ്ങൾ രേഖപ്പെടുത്തി നഗരസഭാ ഓഫീസിലെത്തിക്കണം. പിഴ കൂടാതെ 30-വരെ അപേക്ഷ നൽകാം. അപേക്ഷ ഫോറം നഗരസഭാ ഓഫീസിൽ നിന്നും ലഭിക്കും. പാർപ്പിടം,വാണിജ്യ കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള എല്ലാ കെട്ടിടങ്ങൾക്കും ഇത് ബാധകമാണെന്ന് സെക്രട്ടറി അറിയിച്ചു.
Kannur
അസം റൈഫിൾസിൽ നായപരിശീലകയായി ചിറ്റാരിപ്പറമ്പ് സ്വദേശിനി; എം.എഫ്.എക്ക് അഭിമാനം

ചിറ്റാരിപ്പറമ്പ്(കണ്ണൂർ): കരസേനയുടെ ഭാഗമായ അസം റൈഫിൾസിലെ ആദ്യ വനിതാ ഡോഗ് ഹാൻഡ്‌ലറാകാൻ മലയാളി. കണ്ണൂർ ചിറ്റാരിപ്പറമ്പ് പരശൂർ സ്വദേശിനി പി.വി. ശ്രീലക്ഷ്മിയാണ്(24) ഈ ബഹുമതിക്ക് അർഹയാകുന്നത്. പരമ്പരാഗ തമായി പുരുഷകേന്ദ്രീകൃതമായ മേഖലയിലാണ് ശ്രീലക്ഷ്മി എന്നത് കേരളത്തിന് അഭിമാനമാണ്.
ചിറ്റാരിപ്പറമ്പ് പുതിയവീട്ടിൽ പ്രഭാകരൻ-ഷീജ ദമ്പതികളുടെ മകളായ ശ്രീലക്ഷ്മിക്കു പഠനകാലത്തേ സൈനികസേവനമായിരുന്നു ഇഷ്ടമേഖല. എസ്എസ്‌സി ജിഡി പരീക്ഷ എഴുതിയാണു ശ്രീലക്ഷ്മി 2023ൽ അസം റൈഫിൾസിന്റെ ഭാഗമായത്. പേരാവൂർ തൊണ്ടിയിലെ മോണിങ് ഫൈറ്റെഴ്സ് ഇന്റു റൻസ് അക്കാദമിയിൽ എം. സി. കുട്ടിച്ചന്റെ കീഴിൽ ട്രെയ്‌നിങ്ങിനു ശേഷം റൈഫിൾവുമനായി അരുണാചൽപ്രദേശിലെ ചങ്‌ലാങ്ങിൽ നിയമനം. പിന്നീട് മേഘാലയയിലെ ഷില്ലോങ്ങിലും സേവനമനുഷ്ഠിച്ചു.
ഇടയ്ക്ക് ഡോഗ് ഹാൻഡ്‌ലർ തസ്‌തികയിലേക്കു വൊളന്റിയറാകാൻ താൽപര്യമുണ്ടോയെന്ന അന്വേഷണം വന്നപ്പോൾ പണ്ടേ നായ്ക്കളെ ഇഷ്ടമായിരുന്ന ശ്രീലക്ഷ്‌മി സമ്മതം മൂളി. തുടർന്ന് അസമിലെ ജോർഹട്ടിൽ ആറു മാസ ട്രെയ്നിങ്. ഇതു പുരോഗമിക്കുകയാണ്. ഇക്കാലയളവിൽ 24 മണിക്കൂറും പരിശീലന നായയ്ക്കൊപ്പും നിൽക്കണം, ഇടയ്ക്കു ക്ലാസുകളുമുണ്ട്.
ബെൽജിയൻ മലിന്വാ വിഭാഗത്തിൽപെട്ട ഐറിസ് എന്ന പെൺനായയാണ് ഇപ്പോൾ ശ്രീലക്ഷ്മിക്കൊപ്പമുള്ളത്. ട്രാക്കർ ഡോഗ് എന്ന വിഭാഗത്തിൽപെടുന്നതാണ് ഈ നായ. ഓടിമറയുന്ന ഭീകരരെയും മറ്റും പിന്തുടർന്നു പിടിക്കുന്നതാണു ട്രാക്കർ ഡോഗുകളുടെ കടമ.
ശ്രീലക്ഷ്മിയുടെ പിതാവ് പേരാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. അനുജൻ സിദ്ധാർഥ് അക്കൗണ്ടിങ് വിദ്യാർഥിയാണ്.
തന്റെ കീഴിൽ പരിശീലനം നേടിയ ശ്രീലക്ഷ്മി കേരളത്തിന്റെ അഭിമാനമായതിൽ സന്തോഷിക്കുന്നുവെന്ന് കുട്ടിച്ചൻ ന്യൂസ് ഹണ്ടിനോട് പ്രതികരിച്ചു. 1000 പേർക്ക് വിവിധ സേനകളിൽ ജോലി നേടി കൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും
നിലവിൽ 551 പേർക്ക് ജോലി ലഭിച്ചെന്നും കുട്ടിച്ചൻ പറഞ്ഞു.
KOOTHUPARAMBA
കൂത്തുപറമ്പ് മാങ്ങാട്ടിടത്ത് രണ്ടര കിലോയോളം കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ

കൂത്തുപറമ്പ്: മാങ്ങാട്ടിടം കരിയിൽ രണ്ടര കിലോയോളം കഞ്ചാവ് പിടികൂടി. മാങ്ങാട്ടിടം കുറുമ്പുക്കൽ പാലയുള്ള പറമ്പത്ത് വീട്ടിൽ കെ മുക്താറിനെ കുത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്‌തു. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന കഞ്ചാവാണ് എസ്.ഐ അഖിലിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.
KOOTHUPARAMBA
അപ്രോച്ച് റോഡ് നിർമാണം പൂർത്തിയായി വട്ടോളിപ്പാലം ഉടൻ തുറക്കും

കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ വട്ടോളി, കോട്ടയിൽ പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാകുന്നു. നിർമാണം പൂർത്തിയായ വട്ടോളിപ്പാലം ഉടൻ ഗതാഗതത്തിന് തുറന്നു കൊടുക്കും. അഞ്ചുവർഷം മുമ്പ് നിർമാണം പൂർത്തിയായെങ്കിലും സാങ്കേതിക കുരുക്കിൽപ്പെട്ട് അപ്രോച്ച് റോഡ് നിർമിക്കാനാവാത്തതിനെ തുടർന്ന് ഗതാഗതമുണ്ടായിരുന്നില്ല. ഇരുഭാഗത്തും അപ്രോച്ച് റോഡ് നിർമിച്ചതോടെയാണ് പാലം ഗതാഗതത്തിന് സജ്ജമായത്. കോടികൾ ചെലവഴിച്ച് പാലം പണിതിട്ടും നാട്ടുകാർക്ക് പാലം കടക്കാൻ കഴിയാതിരുന്നത് പ്രതിസന്ധിക്കിടയാക്കിയിരുന്നു. കെ കെ ശൈലജ എംഎൽഎ നടത്തിയ ഇടപെടലിനെ തുടർന്നാണ് കുരുക്കഴിച്ച് അപ്രോച്ച് റോഡ് യാഥാർഥ്യമാക്കിയത്. വട്ടോളിപ്പുഴയ്ക്ക് കുറുകെ പാലം നിർമിക്കുന്നതിന് 4.43 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിരുന്നത്. അക്കരെ വട്ടോളി ഭാഗത്ത് ഒമ്പത് മീറ്റർ ഉയരമുള്ള പാലത്തിന്റെ അനുബന്ധ റോഡ് നിർമാണത്തിലെ ഡിസൈനിങ്ങിലുണ്ടായ അപാകമാണ് അനുബന്ധ റോഡിന്റെ നിർമാണം വൈകാൻ കാരണമായത്.
കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ തയ്യാറാക്കിയ പുതുക്കിയ രൂപരേഖ പ്രകാരം പാലം എത്തിച്ചേരുന്ന അക്കര വട്ടോളി കവലയിൽ ബോക്സ് കൾവർട്ടർ സ്ഥാപിച്ച് അടിപ്പാത സംവിധാനം ഒരുക്കിയാണ് അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാക്കിയത്. 3.4 കോടി രൂപ ചെലവിലാണ് പ്രവൃത്തി പൂർത്തിയാക്കിയത്. ഗ്രാവിറ്റി ഇൻഫ്രാൻസ്ട്രക്ടർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കായിരുന്നു നിർമാണച്ചുമതല. 78 മീറ്റർ നീളമുള്ള പാലത്തിന് 11 മീറ്ററാണ് വീതി. പാലത്തിനിരുവശവും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. നിർമാണം പൂർത്തിയായ പാലത്തിലേക്ക് വട്ടോളി ഭാഗത്തുനിന്ന് 290 മീറ്ററും അക്കര വട്ടോളി ഭാഗത്തുനിന്ന് 120 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ് അനുബന്ധ റോഡ് നിർമിച്ചത്. വട്ടോളി പുതിയ പാലം തുറന്നാൽ ചിറ്റാരിപ്പറമ്പിൽനിന്ന് വലിയ വാഹനങ്ങൾക്ക് എളുപ്പമാർഗം കോട്ടയിൽ, കോയ്യാറ്റിൽ, തൊടീക്കളം, ഇടുമ്പ, മാലൂർ, മട്ടന്നൂർ വിമാനത്താവളം, പേരാവൂർ പ്രദേശങ്ങളിലെത്താനാകും. വർഷങ്ങൾക്ക് മുമ്പ് നാട്ടുകാരുടെ സഹായത്തോടെ നിർമിച്ച കോൺക്രീറ്റ് നടപ്പാലമാണ് ഇപ്പോൾ നാട്ടുകാരുടെ ഏക ആശ്രയം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്