Connect with us

Kerala

കൊല്ലത്ത്‌ 1899 സർക്കാർ സ്ഥാപനത്തിലും 609 സ്‌കൂളിലും കെ ഫോൺ കണക്‌ഷൻ

Published

on

Share our post

കൊല്ലം : എൽ.ഡി.എഫ്‌ സർക്കാരിന്റെ സ്വപ്‌ന പദ്ധതിയും കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് ശൃംഖലയുമായ കെ ഫോൺ ആരെയും പരിധിക്കു പുറത്താക്കില്ല. കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റുമായി ജില്ലയിലെ സർക്കാർ ഓഫീസുകൾക്കു പുറമേ വീടുകളിലും സ്‌കൂളുകളിലും കെ. ഫോൺ എത്തി. ആദ്യഘട്ടം ബി.പി.എൽ വിഭാഗത്തിലെ 76 വീട്ടിലാണ് സൗജന്യ ഇന്റർനെറ്റ്‌ കണക്‌ഷൻ നൽകുന്നത്‌.

കെ.എസ്‌.ഇ.ബിയും കേരള സ്റ്റേറ്റ്‌ ഐടി ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭമായ കെ ഫോൺ കെ.എസ്‌.ഇ.ബി സബ്‌ സ്റ്റേഷനുകളെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴി ബന്ധിപ്പിച്ചാണ്‌ സേവനം ലഭ്യമാക്കുന്നത്‌. സർക്കാർ –- അർധ സർക്കാർ സ്ഥാപനങ്ങൾക്കും പിന്നാക്ക മേഖലകളിലെ 20ലക്ഷം കുടുംബങ്ങൾക്കും സൗജന്യ അതിവേഗ ഇന്റർനെറ്റ്‌ കണക്‌ഷൻ ലഭ്യമാക്കുകയാണ്‌ സർക്കാർ ലക്ഷ്യം. മറ്റുള്ളവർക്ക്‌ കുറഞ്ഞ നിരക്കിലും സേവനം ലഭിക്കും.

ആദ്യഘട്ടം 
1100 കണക്‌ഷൻ

ആദ്യഘട്ടത്തിൽ ഓരോ മണ്ഡലത്തിലും ബിപിഎൽ വിഭാഗത്തിലെ നൂറുപേർക്ക് വീതം 1100 കണക്‌ഷനാണ് ജില്ലയ്ക്ക് അനുവദിച്ചത്. ഇതുവരെ 877കുടുംബങ്ങൾ കണക്‌ഷന്‌ അർഹത നേടിയ പട്ടികയിലുണ്ട്‌. ചടയമംഗലം- 127, ചാത്തന്നൂർ- 120, ചവറ- 75, ഇരവിപുരം- 15, കരുനാഗപ്പള്ളി-105, കൊല്ലം-32, കൊട്ടാരക്കര-100, കുണ്ടറ-96, കുന്നത്തൂർ-107, പുനലൂർ–-100 എന്നിങ്ങനെയാണ്‌ ഇതുവരെ തെരഞ്ഞെടുത്തവരുടെ എണ്ണം.

1899 ഓഫീസിൽ

ജില്ലയിൽ കെ ഫോണുമായി ബന്ധിപ്പിക്കേണ്ട 2065 ഓഫീസിൽ 1899 എണ്ണത്തിനും കണക്‌ഷൻ നൽകിക്കഴിഞ്ഞു. 1413 ഓഫീസ്‌ കൂടി കെ ഫോൺ പരിധിയിലാക്കാനുള്ള നടപടിയും പുരോഗമിക്കുന്നു.

609 സ്‌കൂളിൽ

കെ ഫോണിൽ ഫുൾ റേഞ്ചിലാണ്‌ ജില്ലയിലെ സ്‌കൂളുകൾ. 609 സ്‌കൂളിൽ സേവനം ലഭ്യമായി. കേബിളുകൾ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ 756 സ്‌കൂളിൽ 609 എണ്ണത്തിന്‌ കണക്‌ഷൻ നൽകി. 796 സ്‌കൂളാണ്‌ ആദ്യഘട്ടം കെ ഫോൺ കണക്‌ഷന്‌ അർഹത നേടിയിട്ടുള്ളത്‌. അടുത്ത ഘട്ടത്തിൽ 579 സ്‌കൂളിന്‌ കണക്‌ഷൻ നൽകാനുള്ള നടപടിയും പുരോഗമിക്കുന്നു.

ഒപ്‌റ്റിക്കൽ​ 
ഗ്രൗണ്ട് വയർ 188.58 
കിലോമീറ്ററിൽ

കെ.എസ്‌.ഇ.ബിയുടെ ട്രാൻസ്‌മിഷൻ ടവറുകളിലൂടെയുള്ള ഒപ്‌റ്റിക്കൽ​ ഗ്രൗണ്ട് വയർ സ്ഥാപിക്കൽ 100 ശതമാനം പൂർത്തിയായി. ജില്ലയിൽ ആകെ സ്ഥാപിക്കേണ്ട 188.58 കിലോമീറ്ററും പൂർത്തിയായി. വൈദ്യുതി തൂണുകളിലൂടെയുള്ള എഡി.എസ്എസ് ഒ.എഫ്സി കേബിളുകൾ 94ശതമാനവും സ്ഥാപിച്ചു. 2006.9 കിലോമീറ്ററിൽ 1885.3 കിലോമീറ്റർ സ്ഥാപിച്ചുകഴിഞ്ഞു. 26 പോപുകളിൽ (പോയിന്റ് ഓഫ് പ്രസൻസ്) 25 പൂ‍ർത്തിയായി.

കുണ്ടറ 
പ്രധാന കേന്ദ്രം

കെ.എസ്‌.ഇ.ബി കുണ്ടറ 220 കെവി സബ് ‌സ്റ്റേഷനാണ്‌ കെ. ഫോണിന്റെ ജില്ലയിലെ പ്രധാന കണക്‌ഷൻ കേന്ദ്രം (കോർ പോപ്‌). അമ്പലപ്പുറം, അഞ്ചൽ, ആയൂർ, ചെങ്ങമനാട്‌, ഇടമൺ, പാരിപ്പള്ളി, പുനലൂർ എന്നിവിടങ്ങളിലാണ്‌ അഗ്രിഗേഷൻ പോപ്‌‌. ഇവിടെനിന്നാണ് മറ്റിടങ്ങളിലേക്ക്‌ (പ്രീ അഗ്രിഗേഷൻ) കണക്‌ഷൻ നൽകുക.


Share our post

Kerala

തദ്ദേശ ഉപ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിയ മുൻതൂക്കം, 15 സീറ്റുകൾ; 13 ഇടത്ത് യു.ഡി.എഫ്,എസ്.ഡി.പി.ഐ 1

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്ത് 28 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിയ മുന്നേറ്റം. 15 സീറ്റുകളിൽ എൽഡിഎഫും 13 സീറ്റുകളിൽ യുഡിഎഫും ജയിച്ചു.മലപ്പുറം കരുളായിയിൽ പന്ത്രണ്ടാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. വിപിൻ കരുവാടൻ 397 വോട്ടുകൾക്കാണ് വിജയിച്ചത്. മൂവാറ്റുപുഴ നഗരസഭ പതിമൂന്നാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. യുഡിഎഫ് പ്രതിനിധി മേരിക്കുട്ടി ചാക്കോ വിജയിച്ചു. പായിപ്ര പഞ്ചായത്ത് 10-ാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. സിപിഐ അംഗം രാജിവച്ചതിനെ തുടർന്നാണ് പായിപ്രയിൽ ഉപതിരഞ്ഞെടുപ്പ് വന്നത്. യുഡിഎഫ് സ്ഥാനാർത്ഥി സുജാത ജോൺ 162 വോട്ടുകൾക്ക് വിജയിച്ചു.

പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് 10-ാം ൃവാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. എൽഡിഎഫ് സ്ഥാനാർത്ഥി അമൽ രാജ് 162 വോട്ടുകൾക്ക് വിജയിച്ചു. യുഡിഎഫ് അംഗം കൂറുമാറി അയോഗ്യനായതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വന്നത്.കോട്ടയം രാമപുരം പഞ്ചായത്തിലെ ഏഴാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ടിആർ രജിത വിജയിച്ചു. യുഡിഎഫ് പഞ്ചായത്ത് ഭരണം നിലനിർത്തി. കേരള കോൺഗ്രസ് എമ്മിലെ മോളി ജോഷിയെ 235 വോട്ടുകൾക്കാണ് തോൽപ്പിച്ചത്.

ഇടുക്കി വാത്തിക്കുടി പഞ്ചായത്ത്‌ ദൈവം മേട് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിലെ ബീന ബിജു ഏഴു വോട്ടുകൾക്ക് ജയിച്ചു. ഇതോടെ ഇരുമുന്നണികൾക്കും ഒൻപത് സീറ്റ്‌ വീതമായി. നിലവിൽ യുഡിഎഫ് ആണ് പഞ്ചായത്ത്‌ ഭരിക്കുന്നത്.

പത്തനംതിട്ട നഗരസഭ പതിനഞ്ചാം വാർഡ് ഇടതുമുന്നണി നിലനിർത്തി. ബിജിമോൾ മാത്യു ആണ് തെരഞ്ഞെടുക്കപ്പെട്ടത്. പത്തനംതിട്ട പുറമറ്റം പഞ്ചായത്ത് ഗ്യാലക്സി വാർഡിൽ എൽഡിഎഫ് വിജയിച്ചു.

കൊട്ടാരക്കര നഗരസഭയിൽ കല്ലുവാതുക്കൽ വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി മഞ്ജു സാം 193 വോട്ടിന് വിജയിച്ചു. സിറ്റിങ് സീറ്റ് എൽഡിഎഫ് നിലനിർത്തുകയായിരുന്നു.

തിരുവനന്തപുരം കരകുളം പഞ്ചായത്തിൽ കൊച്ചുപള്ളി വാർഡിൽ യുഡിഎഫ് ജയിച്ചു. തിരുവനന്തപുരം ശ്രീവരാഹം വാർഡ് എൽഡിഎഫ് നിലനിർത്തി. 12 വോട്ടിന് സിപിഐ സ്ഥാനാർഥി വി.ഹരികുമാറിന് ജയം.

തൃശൂർ ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് എൽഡിഎഫ് നിലനിർത്തി. 48 വോട്ടിന് എൽഡിഎഫ് സ്ഥാനാർത്ഥി ഷഹർബാൻ വിജയിച്ചു. 2020 ൽ നടന്ന തിരഞ്ഞെടുപ്പിൽ 173 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചിരുന്നത്. ആലപ്പുഴ മുട്ടാർ പഞ്ചായത്ത് മിത്രക്കരി ഈസ്റ്റിൽ യുഡിഎഫിന് ജയം. ബിൻസി ഷാബു വിജയിച്ചു. കോട്ടയം രാമപുരം പഞ്ചായത്ത് ജീവി സ്കൂൾ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു.

കോഴിക്കോട് പുറമേരി പഞ്ചായത്തിലെ കുഞ്ഞല്ലൂർ വാർഡ് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥി പുതിയോട്ടിൽ അജയനാണു വിജയിച്ചത്. 20 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി സീറ്റ് പിടിച്ചെടുത്തത്.

കൊല്ലം ഇടമുളയ്ക്കൽ പഞ്ചായത്ത് പടിഞ്ഞാറ്റിൻകര വാർഡ് യുഡിഫ് നിലനിർത്തി. യുഡിഫ് സ്ഥാനാർത്ഥി ഷീജ ദിലീപ് 28 വോട്ടിന് വിജയിച്ചു. കാസർകോട് കോടോംബേളൂർ പഞ്ചായത്ത് അയറോട്ട് വാർഡ് യുഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ സൂര്യ ഗോപാലൻ വിജയിച്ചു.
ഉപതിരഞ്ഞെടുപ്പ് നടന്ന പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പുലിപ്പാറ വാര്‍ഡില്‍ എസ്ഡിപിഐയ്ക്ക് മിന്നും ജയം. സിപിഎമ്മിന്റെയും യുഡിഎഫിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി 226 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി മുജീബ് പുലിപ്പാറ വിജയിച്ചിരിക്കുന്നത്. ആകെ പോള്‍ ചെയ്ത 1,309 വോട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടി എന്‍ സീമക്ക് 448 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ സബീന കരീമിന് 148 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥിയായ അജയകുമാറിന് 39 വോട്ടുമാണ് ലഭിച്ചത്. പുലിപ്പാറയിലെ വിജയത്തോടെ പഞ്ചായത്തിലെ എസ്ഡിപിഐ അംഗങ്ങളുടെ എണ്ണം മൂന്നായി വര്‍ധിച്ചു


Share our post
Continue Reading

Kerala

കാലുകളിലെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; ഇവ ശരീരം തരുന്ന ആരോഗ്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണ്

Published

on

Share our post

വേദന, നീർവീക്കം മുതലായ കാലുകളിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ ആരോഗ്യത്തെ കുറിച്ചുള്ള മുന്നറിയിപ്പുകളാകാം. ഇവ നേരത്തെ മനസിലാക്കിയാൽ രോഗം വഷളാകുന്നതിന് മുൻപ് ചികിത്സ തേടാൻ സാധിക്കും

കണങ്കാൽ വേദന

യൂറിക്കാസിഡ് കൂടുന്നത് മൂലമാകാം കണങ്കാലിൽ വേദന ഉണ്ടാകുന്നത്. പിന്നീട് സന്ധിവാതത്തിലേക്ക് ഇത് നയിച്ചേക്കാം.വിറ്റാമിൻ ഡിയുടെ കുറവും കണങ്കാൽ വേദനക്ക് കാരണമാണ്, വിറ്റാമിൻ ഡിയുടെ അപര്യാപ്തത അസ്ഥികളെ ദുർബലമാക്കും സന്ധിവേദനയ്ക്കുള്ള സാധ്യതയും സ‍ൃഷ്ട്ക്കും.

ഉപ്പൂറ്റി വേദന

ശരീരത്തിലെ കാൽസ്യം, വിറ്റാമിൻ ഡി, മഗ്നീഷ്യം തുടങ്ങിയ പ്രധാനപ്പെട്ട ധാതുക്കളുടെ അഭാവമാണ് ഉപ്പൂറ്റിയുടെ ഭാഗത്ത് കുത്തുന്ന വേദന അനുഭവപ്പെടുന്നതിന് കാരണം. സ്ഥിരമായി ഉപ്പൂറ്റി വേദന അനുഭവപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കേണ്ടതാണ്.

പാദങ്ങളിലെ തണുപ്പ്

അയഡിൻ കുറവിന്റെയോ വിളർച്ചയുടെയോ ലക്ഷണങ്ങളാണ് ചൂട് സമയത്തും പാദങ്ങളിൽ തണുപ്പ് അനുഭവപ്പെടുന്നതിന് കാരണം. രക്തത്തിലെ ഇരുമ്പിന്റെ അംശം കുറയുന്നതു മൂലം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുളള ഓക്‌സിജൻ വിതരണം കുറയുവാനുള്ള കാരണം ആകുന്നു ഇതും പാദത്തിൽ തണുപ്പും മരവിപ്പും ഉണ്ടാകാൻ കാരണമാകുന്നു.

കാലുകളില്‍ ഇടയ്ക്കിടെ മസില്‍ കയറുന്നത്

വിറ്റാമിന്‍ ബി 12, പൊട്ടാസ്യം, സോഡിയം എന്നിവയുടെ കുറവ് കാലില്‍ മസില്‍ കയറാന്‍ കാരണമാകും. നാഡികളുടെ പ്രവര്‍ത്തനത്തിനും പേശികളുടെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ വിറ്റിമിനാണ് ബി 12.

ഉപ്പൂറ്റിയിലെ വിണ്ടുകീറല്‍

ഇരുമ്പിന്റെ കുറവ്, ഒമേഗ-3 കുറവ്, വിറ്റാമിന്‍ ബി3, ബി7 എന്നിവയുടെ കുറവാണ് ആഴത്തിലുള്ളതോ, വേദനാജനകമോ, ഇടയ്ക്കിടെ ഉണ്ടാകുന്നതോ ആയ ഉപ്പൂറ്റിയിലെ വിണ്ടുകീറൽ സൂചിപ്പിക്കുന്നത്.


Share our post
Continue Reading

Kerala

പ്ലസ് വൺ ഹാൾടിക്കറ്റിൽ തെറ്റ്: പുതിയത് ഡൗൺലോഡ് ചെയ്യണം

Published

on

Share our post

ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷ ഹാൾടിക്കറ്റിൽ രജിസ്‌റ്റർ നമ്പരിൽ തെറ്റുള്ളതിനാൽ വിദ്യാർഥികൾക്ക് നൽകരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിപ്പ്. ഫെബ്രുവരി 22ന് (ശനിയാഴ്ച) hseportal ൽ നിന്ന് ഡൗൺലോഡ് ചെയ്ത ഹാൾ ടിക്കറ്റിൽ ആണ് രജിസ്റ്റർ നമ്പർ തെറ്റിയിട്ടുള്ളത്.വിദ്യാർഥികൾക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തു നല്കിയിട്ടുണ്ടെങ്കിൽ അത് പ്രിൻസിപ്പൽമാർ തിരിച്ചു വാങ്ങി പുതിയ ഹാൾടിക്കറ്റ് റീജനറേറ്റ് ചെയ്ത് നൽകണമെന്ന് ജോയിന്റ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.ഇപ്പോൾ hseportal ൽ ലഭ്യമാകുന്നതും ഹാൾടിക്കറ്റുകൾ കൃത്യമാണെന്നും അറിയിപ്പിൽ പറയുന്നുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!