എകോപന സമിതി ഹസൻ കോയ വിഭാഗം പേരാവൂർ യൂണിറ്റ് പിരിച്ചുവിട്ടു

Share our post

പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി ഹസൻ കോയ വിഭാഗം പേരാവൂർ യൂണിറ്റ് ഔദ്യോഗികമായി പിരിച്ചുവിട്ടതായി ഭാരവാഹികൾ അറിയിച്ചു.സംഘടന സംസ്ഥാന തലത്തിൽ മറ്റു സംഘടനകളുമായി കൈകോർത്ത് യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ രൂപവത്കരിച്ചത് തങ്ങളെ അറിയിച്ചില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.

സംഘടനക്കൊപ്പം നിലകൊണ്ട പേരാവൂർ യൂണിറ്റിനെ സംസ്ഥാന-ജില്ലാ നേതാക്കൾ മന:പൂർവം ഒഴിവാക്കിയ സാഹചര്യത്തിൽ പേരാവൂർ യൂണിറ്റ് പിരിച്ചുവിടുന്നതായും അംഗങ്ങൾക്ക് മറ്റേതെങ്കിലും വ്യാപാര സംഘടനയിൽ ചേർന്ന് പ്രവർത്തിക്കാമെന്നും നേതാക്കൾ പറഞ്ഞു. യൂണിറ്റ് പ്രസിഡന്റും സംഘടനയുടെ സ്ഥാപകാംഗവുമായ അന്തരിച്ച കെ.ഹരിദാസന്റെ കുടുംബസഹായ ഫണ്ട് മകൻ ഡോ.അനൂപ് ഹരിദാസിന് കൈമാറി. പത്രസമ്മേളനത്തിൽ ഭാരവാഹികളായ വി.രാജൻ, കെ.മുഹമ്മദ്, സുരേഷ് നന്ത്യത്ത്, ജോസ് മാത്യു എന്നിവർ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!