പഴശ്ശി ബാരേജിന്റെ ഷട്ടർ തുറക്കും

ജൂൺ നാല് മുതൽ കേരളത്തിൽ മൺസൂൺ ആരംഭിക്കുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉള്ളതിനാൽ വരും ദിവസങ്ങളിൽ പഴശ്ശി ബാരേജിന്റെ ഷട്ടറുകൾ ക്രമാനുഗതമായി ഉയർത്തി വെള്ളത്തിന്റെ അളവ് നിയന്ത്രിക്കും.
അതിനാൽ ബാരേജിന്റെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.