സെക്‌സ് ഇനി കായിക ഇനം; ചാമ്പ്യന്‍ഷിപ്പ് ജൂൺ എട്ടിന്

Share our post

സെക്‌സും സ്‌പോര്‍ട്‌സും തമ്മില്‍ ബന്ധമുണ്ടോ? ഇല്ലെന്നായിരിക്കും ഭൂരിഭാഗം പേരുടെയും ഉത്തരം. എന്നാല്‍ ബന്ധമുണ്ടെന്ന് വ്യക്തമാക്കുകയാണ് സ്വീഡന്‍. പിന്നാലെ ജൂണ്‍ എട്ടിന് ഒരു സെക്‌സ് ചാമ്പ്യന്‍ഷിപ്പും നടത്താനുള്ള തയ്യാറെടുപ്പിലാണ് സ്വീഡന്‍. സ്വീഡിഷ് സെക്‌സ് ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പ് എന്ന പേരില്‍ നടത്തുന്ന മത്സരം ആഴ്ചകളോളം നീണ്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ ഓരോ ദിവസവും ആറുമണിക്കൂര്‍ മത്സരിക്കും. ദിവസത്തിലെ വ്യത്യസ്ത മത്സരങ്ങളില്‍ ഓരോരുത്തര്‍ക്കും 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ സമയം ലഭിക്കും.

ഇതുവരെ 20 പേര്‍ ചാമ്പ്യന്‍ഷിപ്പിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൂന്ന് ജൂറികളാണ് മത്സരത്തിലെ വിജയിയെ തിരഞ്ഞെടുക്കുന്നത്. പ്രേക്ഷകരുടെ റേറ്റിങ്ങും മത്സരത്തില്‍ നിര്‍ണായകമാകും. പ്രേക്ഷകരില്‍ നിന്നും 70 ശതമാനം വോട്ടും ജൂറിയില്‍ നിന്ന് 30 ശതമാനം വോട്ടും സ്വീകരിച്ച ശേഷം വിജയിയെ പ്രഖ്യാപിക്കും. സ്വീഡനിലെ ഗോഥെന്‍ബെര്‍ഗിലാണ് മത്സരം നടക്കുന്നത്.

ഈ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നതോടെ കായികപ്രേമികള്‍ മത്സരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്. ഏറെ രസകരമായ പല പോസ്റ്റുകളും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!