Connect with us

Kannur

കാലവര്‍ഷം: പ്രവൃത്തി നടക്കുന്ന റോഡുകളില്‍ വെള്ളക്കെട്ട്‌ ഒഴിവാക്കാന്‍ നിർദേശം

Published

on

Share our post

കണ്ണൂർ : കാലവർഷം തുടങ്ങുന്ന സാഹചര്യത്തിൽ ജില്ലയിൽ റോഡ് പ്രവൃത്തി നടക്കുന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും അതുവഴിയുള്ള അപകടങ്ങളും ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിർദേശം നൽകി. ദേശീയപാത വികസനം, തലശേരി -മാഹി ബൈപ്പാസ്, മറ്റ് പൊതുമരാമത്ത് റോഡുകൾ എന്നിവിടങ്ങളിൽ ഓരോ വകുപ്പും ഇതിനാവശ്യമായ നടപടി എടുക്കണം.

അപകടം ഒഴിവാക്കാൻ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനാവശ്യമായ മുന്നറിയിപ്പ് ബോർഡുകളും മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തണം. റോഡരികിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് കെ.എസ്.ഇ.ബി നടപടി കൈക്കൊള്ളണം. ഓടകളിലൂടെ സുഗമമായി വെള്ളമൊഴുകുന്നത് ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പും തദ്ദേശസ്ഥാപനങ്ങളും ശ്രദ്ധിക്കണം.

ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധയുണ്ടാകണം. ആവശ്യമെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണം. വെള്ളപ്പൊക്കമുണ്ടായാൽ ഓരോപ്രദേശത്തെയും ജനങ്ങൾ മാറേണ്ട ക്യാമ്പ് നേരത്തെ നിശ്ചയിച്ച് അറിയിക്കണം. പട്ടിക തയ്യറാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കും വില്ലേജ് ഓഫീസർമാക്കും നിർദേശം നൽകി. സ്‌കൂൾ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്ന വെളളം ശുദ്ധമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. 

സ്‌കൂൾ ബസ്സുകളിൽ അമിതമായി കുട്ടികളെ കയറ്റുന്നില്ലെന്നും അമിത വേഗത്തിൽ ഈ വാഹനങ്ങൾ പോകുന്നില്ലെന്നും ഉറപ്പാക്കാൻ നടപടികൾ ഉണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി. ദിവ്യ ആവശ്യപ്പെട്ടു. ജില്ലാ, താലൂക്ക് തലത്തിൽ 24 മണിക്കൂറും മഴക്കാല കൺട്രോൾ റൂം പ്രവർത്തനം തുടങ്ങും. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയതായി പൊലീസും അഗ്നിരക്ഷാ സേനയും അറിയിച്ചു. യോഗത്തിൽ കലക്ടർ എസ്. ചന്ദ്രശേഖർ അധ്യക്ഷനായി.


Share our post

Kannur

തളിപ്പറമ്പിൽ ഹാഷിഷ് ഓയിലുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

Published

on

Share our post

തളിപ്പറമ്പ് : തളിപ്പറമ്പിൽ മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിൽ സഹിതം യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓലയമ്പാടി പെരുവാമ്പയിലെ കമ്പിൽ പായലോട്ട് അബ്‌ദുൽ നാസർ (35) ആണ് പിടിയിലായത്.മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായിഅബ്‌ദുൽ നാസർ അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് 2.460 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. റൂറൽ എസ്.പിയുടെ ഡാൻസാഫ് ടീമും തളിപ്പറമ്പ് പോലീസും ചേർന്ന് നടത്തിയ പരി ശോധനയിൽ ഇയാൾ അറസ്റ്റിലായത്‌. എസ്.ഐ കെ.വി സതീശൻ, ഗ്രേഡ്. എ.എസ്.ഐ ഷിജോ അഗസ്റ്റിൻ, സി.പി.ഒ പി.വി വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്.


Share our post
Continue Reading

Kannur

റവന്യൂ റിക്കവറി അദാലത്ത്

Published

on

Share our post

കണ്ണൂര്‍: റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും റവന്യൂ റിക്കവറി ശുപാര്‍ശ ചെയ്ത കേസുകള്‍ തീര്‍പ്പാക്കുന്നതിന് മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ റവന്യൂ റിക്കവറി അദാലത്ത് നടത്തും.2020 മാര്‍ച്ച് 31 വരെ മാത്രം ടാക്സ് അടച്ച് കുടിശ്ശിക വരുത്തിയ കേസുകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്.സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് 30 ശതമാനം മുതല്‍ 40 ശതമാനം വരെ ഇളവോടുകൂടി കുടിശ്ശിക തീര്‍പ്പാക്കാം.അദാലത്തില്‍ പരിഗണിക്കുന്ന കേസുകള്‍ക്ക് ആര്‍.സി, ഇന്‍ഷുറന്‍സ്, ക്ഷേമനിധി എന്നിവ ബാധകമല്ല.


Share our post
Continue Reading

Kannur

ജില്ലയിൽ രണ്ട് ഡിവിഷനൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളുടെ ഫലപ്രദമായ ഏകോപനത്തിനായി കണ്ണൂർ ജില്ലയിൽ രണ്ട് ഡിവിഷനൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ (ഡിഎഫ്ഇഒസി) സ്ഥാപിച്ചു. കണ്ണൂർ ഡിഎഫ്ഇഒസി ഫോൺ നമ്പർ 9188407547, ആറളം ഡിഎഫ്ഇഒസി ഫോൺ നമ്പർ 9188407546.ഇത് കൂടാതെ വനം വകുപ്പ് ആസ്ഥാനത്ത് സ്‌റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററും ഫോറസ്റ്റ് കൺട്രോൾ റൂമും പ്രവർത്തനം ആരംഭിച്ചു. കൺട്രോൾ റൂം തിരുവനന്തപുരം-ടോൾ ഫ്രീ നമ്പർ 1800425473. സ്‌റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്റർ: 9188407510, 9188407511.


Share our post
Continue Reading

Trending

error: Content is protected !!