സിന്ധുവിന്റെ മോഹനവാഗ്ദാനത്തിൽ വീണത് നിരവധി പേർ; പറ്റിക്കപ്പെട്ടത് അഞ്ച് ജില്ലകളിൽ നിന്നുള്ളവർ, തട്ടിയത് ലക്ഷങ്ങൾ

Share our post

കട്ടപ്പന: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്ന് പണം വാങ്ങി കബളിപ്പിച്ച യുവതി അറസ്റ്റിൽ.

കോഴിമല മുരിക്കാട്ടുകൂടി മറ്റത്തിൽ മനോജിന്റെ ഭാര്യ സിന്ധു മനോജിനെയാണ് (43) കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

യൂറോപ്പ്, ഗൾഫ് നാടുകൾ,​ ഇസ്രയേൽ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ജോലി വാഗ്ദാനം നൽകി നിരവധി ആളുകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വാങ്ങിയശേഷം കബളിപ്പിച്ചു കടന്നു കളഞ്ഞെന്നാണ് പരാതി.

കോഴിക്കോട്, എറണാകുളം, കണ്ണൂർ, വയനാട്, കാഞ്ഞിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു തട്ടിപ്പ്. കേസിൽ വിശദമായ അന്വേഷണം നടന്ന് വരികയാണെന്ന് ഡിവൈ.എസ്.പി പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!