വായ്പ തട്ടിപ്പ് ; കെ .പി .സി .സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

Share our post

പുല്‍പ്പള്ളി: സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ കെ. കെ എബ്രഹാം രാജിവച്ചു. കെ .പി. സി. സി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് കെ. കെ എബ്രഹാം രാജി വച്ചത്. ജയിലില്‍ നിന്നാണ് കെ പി സി സി പ്രസിഡണ്ടിന് രാജി കത്തയച്ചത്.

നിരപരാധിത്വം തെളിയിക്കും വരെ മാറി നില്‍ക്കുന്നുവെന്നാണ് കെ .പി. സി. സി അധ്യക്ഷന്‍ കെ സുധാകരന് അയച്ച കത്തില്‍ കെ. കെ എബ്രഹാം പറയുന്നത്. പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിലാണ് എബ്രഹാം ജയിലിലായത്.

വായ്പ തട്ടിപ്പിനിരയായ രാജേന്ദ്രന്റെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ പ്രതിഷേധമാണ് വിജിലന്‍സ് നടപടികള്‍ വേഗത്തിലാക്കിയത്. കെ .പി. സി. സി ജനറല്‍ സെക്രട്ടറിയും മുന്‍ ബാങ്ക് ഭരണ സമിതി പ്രസിഡന്റുമായ കെ കെ എബ്രഹാം ഉള്‍പ്പെടെ 10 പേരാണ് പ്രതി പട്ടികയില്‍ ഉള്ളത്.

കെ .കെ എബ്രഹാം, മുന്‍ ബാങ്ക് സെക്രട്ടറി രമാദേവി എന്നിവര്‍ പുല്‍പ്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡില്‍ ആണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!