കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ്; കസ്റ്റഡിയിലുള്ള ആളുടെ വിരലടയാളം തിരിച്ചറിഞ്ഞു; അറസ്റ്റ് ഇന്ന്

Share our post

കണ്ണൂര്‍: കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീയിട്ട സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.കൊല്‍ക്കത്ത സ്വദേശി പുഷന്‍ജിത്ത് സിദ്ഗര്‍ എന്നയാളാണ് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ളത്.

BPCLന്റെ സിസിടിവി ദ്യശ്യങ്ങളില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഇരുട്ടിന്റെ മറവില്‍ ഒരാള്‍ കാനുമായി പോകുന്നത് വ്യക്തമായി കാണാമായിരുന്നു.

കൂടാതെ BPCLന്റെ സെക്യൂരിറ്റിയും ഇയാളെ കണ്ടതായി മൊഴി നല്‍കിയിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഫോറന്‍സിക് സംഘം ഇയാളുടെ വിരലടയാളം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് അന്വേഷണ സംഘം അറിയിച്ചത്.

വ്യാഴാഴ്ച്ച പുലര്‍ച്ചെ 1.25നാണ് കണ്ണൂര്‍ റെയിവേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് തീയിട്ടത്. രണ്ട് മണിക്കൂര്‍ മുന്നേ യാത്രക്കാരെ ഇറക്കിയ ട്രെയിനിന്റെ അവസാനത്തെ ബോഗിയാണ് തീയിട്ടത്.

തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ അധികൃതര്‍ കൃത്യസമയം അഗ്നിശമനാ സേനയെ വിവരം അറിയിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!