Connect with us

PERAVOOR

കാക്കയങ്ങാട് പാല സ്കൂളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു

Published

on

Share our post

കാക്കയങ്ങാട് : പാല പ്ലസ് വൺ പ്രവേശനത്തിന് വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകാൻ പല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. ഹെൽപ്പ് ഡെസ്കിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പ്ലസ് വൺ അപേക്ഷ സൗജന്യമായി ചെയ്തു കൊടുക്കുന്നതാണ്. ജൂൺ ഒമ്പതാം തീയതി വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ഈ സേവനം ലഭ്യമാണ്. അധ്യാപകരായ ഷക്കീൽ, ഷോബി, ഷിജു, പ്രസന്ന, മുബഷിറ എന്നിവർ നേതൃത്വം നൽകി.


Share our post

PERAVOOR

വെളളർവള്ളി ആത്തിലേരി മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാ വാർഷികവും തിരുവപ്പന ഉത്സവവും

Published

on

Share our post

പേരാവൂർ : വെളളർവള്ളി ആത്തിലേരി മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാ വാർഷികവും തിരുവപ്പന മഹോത്സവവും 16, 17, 18 തീയതികളിൽ നടക്കും. 16 ന് കലവറനിറക്കൽ ഘോഷയാത്രയും പ്രാദേശിക കലാപരിപാടികളും. 17ന് ഘോഷയാത്രയും വിവിധ തെയ്യങ്ങളുടെ വെള്ളാട്ടങ്ങളും നടക്കും. 18ന് ഗുളികൻ, നാഗഭഗവതി, തിരുവപ്പന, ശാസ്തപ്പൻ, മണത്തണകാളി തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടും.


Share our post
Continue Reading

PERAVOOR

കാക്കയങ്ങാട് ടൗണിൽ നിന്ന് പുകയില ഉത്പന്നങ്ങൾ പിടികൂടി

Published

on

Share our post

കാക്കയങ്ങാട് : കാക്കയങ്ങാട് ടൗണിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളായ ഹൻസ്, കൂൾലിപ് തുടങ്ങിയവയുടെ വൻ ശേഖരം മുഴക്കുന്ന് പോലീസ് പിടികൂടി. കാക്കയങ്ങാട് ഓട്ടമരത്തെ പി.പി.അസൈനാറുടെ(52) കയ്യിൽ നിന്നാണ് പുകയി ഉൽപ്പന്നങ്ങൾ പിടികൂടിയത്. മുഴക്കുന്ന് സ്റ്റേഷനിലെ എസ്.ഐ. എം. ടി.ബെന്നി, സി. ജയരാജൻ, പ്രകാശൻ, കെ.സുജിത്ത് എന്നവരാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.


Share our post
Continue Reading

PERAVOOR

ഓട്ടോറിക്ഷ ഡ്രൈവറെ ബസ് ജീവനക്കാർ മർദ്ദിച്ചു കൊന്ന സംഭവം; ഓട്ടോ തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി

Published

on

Share our post

പേരാവൂർ: മലപ്പുറത്ത് ഓട്ടോറിക്ഷ ഡ്രൈവറെ ബസ് ജീവനക്കാർ മർദ്ദിച്ചു കൊന്ന സംഭവത്തിൽ സംയുക്ത ഓട്ടോ തൊഴിലാളികൾ പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.റഹീം(സി.ഐ.ടി.യു), സുരേഷ് ബാബു( ബി.എം.എസ്), നൂറുദ്ദീൻ മുള്ളേരിക്കൽ (ഐ.എൻ.ടി.യു.സി) എന്നിവർ നേതൃത്വം നല്കി.


Share our post
Continue Reading

Trending

error: Content is protected !!