സ്‌കൂള്‍ സമയത്ത് നഗരത്തില്‍ ഭാരവാഹനങ്ങളെ നിയന്ത്രിക്കും

സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ രാവിലെയും വൈകിട്ടും സ്‌കൂള്‍ സമയത്ത് കണ്ണൂര്‍ നഗരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ നിര്‍ദേശം നല്‍കി.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് ഈ നിര്‍ദേശം നല്‍കിയത്. പൊലീസും ആര്‍ടിഒയും ഇതിനാവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തും. സ്‌കൂള്‍ സമയങ്ങളില്‍ നഗരത്തില്‍ ഗതാഗത തിരക്ക് നിയന്ത്രിക്കുന്നതിനാണ് ഈ നടപടി.