Connect with us

Social

ഡെങ്കിപ്പനി വ്യാപനം, കരുതൽ വേണം; വീട്ടിലെ ഫ്രിഡ്ജ് മുതൽ ചെടിച്ചട്ടികൾ വരെ പരിശോധിക്കണം

Published

on

Share our post

സംസ്ഥാനത്ത് പലഭാ​ഗങ്ങളിലും ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപിക്കുന്നുണ്ട്. വേനൽമഴയോടെയാണ് പലയിടങ്ങളിലും വ്യാപനം തുടങ്ങിയത്.

രോ​ഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ മതിയായ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. കൊതുകുകൾ പെരുകുന്നത് തടയാനായി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

ഡെങ്കിപ്പനിയുടെ പ്രധാന കാരണക്കാരൻ കൊതുകുതന്നെയാണ്. ഈഡിസ് ഈജിപ്തി, ഈഡിസ് അൽബോപിക്ടസ് എന്നീ രണ്ടുതരം പെൺ കൊതുകുകളാണ് ഡെങ്കി വൈറസ് പരത്തുന്നത്. ആദ്യ ഇനം കൂടുതലും വീട്ടിനകത്തും രണ്ടാമത്തേത് പുറത്തുമാണ് കൂടുതലും കാണുന്നത്.

വീണ്ടുംവന്നാൽ അപകടം…

ഒരുതവണ രോഗം വന്നവർക്ക് എല്ലാക്കാലത്തേക്കും പ്രതിരോധശേഷിയുണ്ടാവുമെന്ന് തെറ്റിദ്ധരിക്കരുത്. മൂന്നുവർഷം കഴിഞ്ഞാൽ ഈ പ്രതിരോധശേഷി കുറയും. അഞ്ചുതരം വൈറസുകൾ ഡെങ്കിപരത്തുന്നുണ്ട്. ഇതിൽ രണ്ടാമത്തെ തവണ പകരുന്നത് മറ്റൊരു വൈറസാണെങ്കിൽ അത് കൂടുതൽ അപകടകരമാവാനും മരണം സംഭവിക്കാനും ഇടയുണ്ടെന്ന് മലപ്പുറം ഡെപ്യൂട്ടി ഡി.എം.ഒ.യും ജില്ലാ സർവെയലൻസ് ഓഫീസറുമായ ഡോ. സി. സുബിൻ പറയുന്നു.എലിമാത്രമല്ല എലിപ്പനി പരത്തുന്നത്

എലിപ്പനി എലിമാത്രം പരത്തുന്ന രോഗമാണെന്ന് കരുതരുത്. എലിയിൽനിന്ന് വീട്ടിൽ വളർത്തുന്ന അരുമ മൃഗങ്ങൾക്കും ഈ രോഗം വരാം. അതുവഴി വ്യാപിക്കാനും സാധ്യതയുണ്ടെന്ന് മണ്ണുത്തി വെറ്ററിനറി സർവകലാശാല നടത്തിയ പഠനത്തിൽ പറയുന്നു.

അവർക്കുള്ള ഭക്ഷണത്തിൽ എലി മൂത്രമൊഴിക്കാനുള്ള സാധ്യതയുണ്ട്. എലി വരാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് പോംവഴി. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ പെരുമാറുന്ന ആർക്കും രോഗംപകരാം. മുൻപ് വൈറസ് ബാധിച്ച് ഒരാഴ്ച കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ കാണുന്നതെങ്കിൽ ഇപ്പോൾ മൂന്നുദിവസത്തിനുള്ളിൽ രോഗം മൂർച്ഛിക്കുന്ന അവസ്ഥയുണ്ടെന്ന് ഡി.എം.ഒ. ഡോ.കെ. രേണുക പറയുന്നു.

ഫ്രിഡ്ജ് ഒന്നു നോക്കണേ…

വീട്ടിലെ ഫ്രിഡ്ജ് ആഴ്ചയിലൊരു തവണയെങ്കിലും പരിശോധിക്കണം. വെള്ളം ശേഖരിക്കുന്ന ട്രേയിൽ ഇവ മുട്ടയിടും. ഒരാഴ്ചയാണ് വിരിഞ്ഞുവരാനുള്ള സമയം. അതിനുള്ളിൽ നശിപ്പിക്കാൻ കഴിയണം.

വീടിനുള്ളിൽ വളർത്തുന്ന ചെടികൾക്കിടയിൽ വെള്ളംകെട്ടിനിൽക്കാം. സാധാരണ പകൽമാത്രമാണ് ഈ കൊതുകുകൾ കടിക്കുന്നതെങ്കിലും രാത്രി പകൽവെളിച്ചത്തിന് സമാനമായ അന്തരീക്ഷമുണ്ടെങ്കിലും ഇവ കടിക്കാം.

എന്താണ് ഡെങ്കിപ്പനി ?

ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.

രോഗലക്ഷണങ്ങൾ

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.

അപകടസൂചനകൾ

പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ

സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.

ചികിത്സ പ്രധാനം

എത്രയുംവേഗം ചികിത്സിക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.

തുരത്താം, കൊതുകിനെ

.കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാം.
.ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കംചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക.
.ജലസംഭരണികൾ കൊതുക് കടക്കാത്തരീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവെക്കുക.
.കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
.ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
.ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടം നശിപ്പിച്ച് ഡ്രൈഡേ ആചരിക്കുക.


Share our post

Social

വാട്‌സ്ആപ്പ് വഴി എല്‍.ഐ.സി പ്രീമിയം അടക്കാം

Published

on

Share our post

വാട്‌സ്ആപ്പ് ബോട്ട് വഴി പ്രീമിയം അടയ്ക്കാനുള്ള സൗകര്യമൊരുക്കി പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി പ്രീമിയം അടക്കാനും രസീതുകള്‍ ലഭ്യമാക്കാനും ഇതുവഴി സാധിക്കും. എല്‍.ഐ.സി കസ്റ്റമര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രീമിയം അടയ്‌ക്കേണ്ട പോളിസികളുടെ വിശദാംശങ്ങള്‍ 8976862090 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ പരിശോധിക്കാം. തുടര്‍ന്ന് വാട്‌സ്ആപ്പ് ബോട്ടില്‍ യു പി ഐ, നെറ്റ് ബാങ്കിങ്, കാര്‍ഡുകള്‍ വഴി പ്രീമിയം തുക അടയ്ക്കാമെന്ന് എല്‍ ഐ സി വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.


Share our post
Continue Reading

Social

വാട്‌സാപ്പ് സന്ദേശങ്ങള്‍ക്ക് ഇനി സ്റ്റിക്കര്‍ റിയാക്ഷനും ; പുതിയ അപ്‌ഡേറ്റ് ഉടന്‍

Published

on

Share our post

വാട്‌സാപ്പ് സന്ദേശങ്ങള്‍ക്ക് ഇമോജി റിയാക്ഷനുകള്‍ നല്‍കുന്നത് പോലെ ഇനി മുതല്‍ സ്റ്റിക്കര്‍ റിയാക്ഷനുകളും നല്‍കാം. ഈ ഫീച്ചര്‍ ഉടന്‍ തന്നെ ലഭ്യമാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 2024 ല്‍ ആണ് വാട്‌സാപ്പ് ഇമോജി റിയാക്ഷനുകള്‍ അവതരിപ്പിക്കുന്നത്,എന്നാല്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയിലും, രസകരമായും പ്രതികരണങ്ങള്‍ നടത്താന്‍ സ്റ്റിക്കറുകള്‍ സഹായിക്കും എന്നാണ് കമ്പനി പറയുന്നത്. ഇതേ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം മുന്‍പേ അവതരിപ്പിച്ചിട്ടുണ്ട്, പക്ഷേ iOS-ല്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന വാട്‌സാപ്പ് ബീറ്റ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡിലും ,iOS-ലും ലഭിക്കും. വാട്‌സാപ്പിന്റെ ഒഫീഷ്യല്‍ സ്റ്റിക്കര്‍ സ്റ്റോറില്‍ നിന്നോ , തേഡ് പാര്‍ട്ടി ആപ്പുകളില്‍ നിന്നോ സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്ത് സന്ദേശങ്ങള്‍ക്ക് റിയാക്ഷനായി അയക്കാം. ഫോണുകളില്‍ മുന്‍പേ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള സ്റ്റിക്കറുകളും ഉപയോഗിക്കാവുന്നതാണ്. സ്റ്റിക്കര്‍ റിയാക്ഷന്‍ ഫീച്ചര്‍ നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, പുതിയതായി എത്തുന്ന വാട്ട്സ്ആപ്പ് അപ്ഡേറ്റില്‍ ഈ ഫീച്ചര്‍ ലഭ്യമാകും.


Share our post
Continue Reading

Social

ചാറ്റുകള്‍, കോളുകള്‍, ചാനലുകള്‍; ഒരു കൂട്ടം പുത്തന്‍ ഫീച്ചറുകളുമായി വാട്‌സാപ്പ്

Published

on

Share our post

പുതിയ ഒരു കൂട്ടം അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സാപ്പ്. ചാറ്റുകള്‍, കോളുകള്‍, ചാനല്‍ തുടങ്ങിയ ഫീച്ചറുകളുടെ അനുഭവം മെച്ചപ്പെടുത്തും വിധമാണ് പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ടെലഗ്രാം, ഡിസ്‌കോര്‍ഡ് തുടങ്ങിയ വിപണിയിലെ എതിരാളികളെ വെല്ലുവിളിച്ചുകൊണ്ടാണ് പുതിയ നീക്കം.പുതിയ അപ്‌ഡേറ്റിലെ പ്രധാന മാറ്റം ഗ്രൂപ്പ് ചാറ്റുകള്‍ക്ക് മുകളില്‍ പ്രത്യക്ഷപ്പെടുന്ന ‘ഓണ്‍ലൈന്‍’ ഇന്‍ഡിക്കേറ്ററാണ്. ഗ്രൂപ്പില്‍ എത്രപേര്‍ ഓണ്‍ലൈനിലുണ്ടെന്ന് കാണിക്കുന്നതാണിത്. ചില നോട്ടിഫിക്കേഷനുകള്‍ ഹൈലൈറ്റ് ചെയ്യാനുള്ള സൗകര്യമാണ് മറ്റൊന്ന്. ഇതിനായി ‘നോട്ടിഫൈ ഫോര്‍’ എന്നൊരു സെറ്റിങ്‌സ് ഓപ്ഷന്‍ കൂടി കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഹൈലൈറ്റ്‌സ് തിരഞ്ഞെടുത്താല്‍ പ്രത്യേകം നോട്ടിഫിക്കേഷനുകള്‍ക്ക് പ്രാധാന്യം നല്‍കി കാണിക്കാന്‍ സാധിക്കും. ഉദാഹരണത്തിന് നിങ്ങളെ മെന്‍ഷന്‍ ചെയ്യുന്ന നോട്ടിഫിക്കേഷനുകള്‍, നിങ്ങളുടെ സന്ദേശങ്ങള്‍ക്ക് റിപ്ലൈ ചെയ്യുമ്പോള്‍, സേവ്ഡ് കോണ്‍ടാക്റ്റില്‍ നിന്നുള്ള മെസേജുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളായി നോട്ടിഫിക്കേഷനുകളെ വേര്‍തിരിച്ച് പ്രാധാന്യം നല്‍കാം. അല്ലെങ്കില്‍ എല്ലാ നോട്ടിഫിക്കേഷനുകളും അനുവദിക്കാം.

ഐഫോണില്‍ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനും അയക്കാനും കഴിയുന്ന ഓപ്ഷനാണ് മറ്റൊന്ന്. ചാറ്റ് വിന്‍ഡോയിലെ അറ്റാച്ച്‌മെന്റ് ഓപ്ഷനില്‍ ഇതിനായുള്ള ഓപ്ഷന്‍ ലഭ്യമാവും. ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി തന്നെ മറ്റൊരു സൗകര്യം കൂടി മെറ്റ അനുവദിച്ചു. ഇനിമുതല്‍ ഐഫോണില്‍ ഡിഫോള്‍ട്ട് മെസേജിങ് ആപ്ലിക്കേഷനായും കോളിങ് ആപ്പ് ആയും വാട്‌സാപ്പ് ഉപയോഗിക്കാനാവും. വീഡിയോകോളുകള്‍ വിരലുകള്‍ ഉപയോഗിച്ച് സൂം ചെയ്യാനുള്ള സൗകര്യവും ഐഫോണിലെ വാട്‌സാപ്പില്‍ ലഭിക്കും.വീഡിയോകോളിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതുവഴി കോള്‍ ഡ്രോപ്പ് ആവുന്നതും നിശ്ചലമാകുന്നതും ഇല്ലാതാവും.

ഗ്രൂപ്പ് ചാറ്റുകളില്‍ ഇവന്റുകള്‍ ക്രിയേറ്റ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ഇനിമുതല്‍ രണ്ട് പേര്‍ തമ്മിലുള്ള ചാറ്റിലും ഇവന്റ് ക്രിയേറ്റ് ചെയ്യാനാവും. ആര്‍എസ് വിപി ഓപ്ഷനില്‍ മേ ബീ എന്നൊരു ഓപ്ഷനും നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ഇവന്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നല്‍കാനുള്ള ഓപ്ഷനും വാട്‌സാപ്പ് കോള്‍ ലിങ്ക് ഉള്‍പ്പെടുത്താനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. വാട്‌സാപ്പ് ചാനല്‍ ഫീച്ചറില്‍ മൂന്ന് അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്. അഡ്മിന്‍മാര്‍ക്ക് ഇനി ചെറിയ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത് ഫോളോവര്‍മാര്‍ക്ക് പങ്കുവെക്കാനാവും. ചാനലിലേക്കുള്ള പ്രത്യേക ക്യുആര്‍കോഡ് നിര്‍മിച്ച് പങ്കുവെക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചാനലുകളിലെ ശബ്ദസന്ദേശങ്ങളുടെ ടെക്സ്റ്റ് സമ്മറിയും കാണാം.


Share our post
Continue Reading

Trending

error: Content is protected !!