ബോയ്‌സ് ടൗണ്‍ – പാല്‍ചുരം റോഡ് തുറന്നു

കൊട്ടിയൂര്‍ : അറ്റകുറ്റപണികള്‍ക്കായി അടച്ച കണ്ണൂര്‍ – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ബോയ്‌സ് ടൗണ്‍ – പാല്‍ചുരം റോഡ് തുറന്നു. കഴിഞ്ഞ മെയ് 15 മുതലാണ് ചുരത്തില്‍ ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ച് അറ്റകുറ്റപണികള്‍ നടന്നുവന്നിരുന്നത്. ചുരത്തിലെ സ്ഥിരമായി പൊട്ടി പൊളിയുന്നിടങ്ങളില്‍ ഇന്റര്‍ലോക്ക് ഇടുകയും ഹെയര്‍പിന്‍ വളവുകളിലെ കുഴികള്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ടാറിങ് പൂര്‍ത്തിയായിട്ടില്ല. ഇത് വൈശാഖോത്സവത്തിന് ശേഷം ചെയ്യുമെന്ന് കരാറുകാരന്‍ അറിയിച്ചു. വെളളിയാഴ്ച ചുരം വഴി വാഹനങ്ങള്‍ കടത്തിവിട്ടു. കെ.ആര്‍.എഫ്.ബിയുടെ നിയന്ത്രണത്തിലാണ് ചുരം റോഡ്.