പ്രൊഫിഷ്യൻസി അവാർഡിന് അപേക്ഷ ക്ഷണിച്ചു; തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 5,000 രൂപ വീതം

Share our post

 2023 മാർച്ചിൽ എസ്.എസ്.എൽ.സി./പ്ലസ്ടു (കേരള, സി.ബി.എസ്.സി., ഐ.സി.എസ്.സി.) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡോ അതിന് മുകളിലോ ഗ്രേഡ് വാങ്ങി വിജയിച്ച കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 5,000 രൂപ വീതം ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. (മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ഗ്രേഡ് നിബന്ധനയില്ല). അപേക്ഷകർ 40 ശതമാനമോ അതിന് മുകളിലോ ഭിന്നശേഷിത്വം ഉള്ളവരായിരിക്കണം.

 ഒർജിനൽ മാർക്ക് ലിസ്റ്റ് ലഭിക്കാത്ത പക്ഷം നെറ്റിൽ നിന്നും ലഭിച്ച മാർക്ക് ലിസ്റ്റ് ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷകളും, അനുബന്ധരേകകളും മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വിരലാംഗ ക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം – 12 എന്ന മേൽവിലാസത്തിൽ അയയ്ക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30 അഞ്ച് മണി വരെ.

അപേക്ഷ ഫോമും വിശദാംശങ്ങളും www.hpwc.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിശദാംശങ്ങൾക്ക്: 0471–2347768.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!