Kannur
കണ്ണൂർ ജില്ലയില ആന്തൂർ സംസ്ഥാനത്തെ ആദ്യ വലിച്ചെറിയൽ മുക്ത നഗരസഭ
ധർമശാല : ആന്തൂരിനെ സംസ്ഥാനത്തെ ആദ്യ വലിച്ചെറിയൽ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി 359 പഞ്ചായത്തുകളെയും 19 നഗരസഭകളെയും വലിച്ചെറിയൽ മുക്തമായി പ്രഖ്യാപിച്ചു. ആന്തൂർ നഗരസഭാ അങ്കണത്തിൽ സ്‌പീക്കർ എ.എൻ. ഷംസീർ ശുചിത്വ പ്രഖ്യാപനം നടത്തി. മാലിന്യ സംസ്‌കരണത്തെക്കുറിച്ച് പുതുതലമുറയെ ബോധവൽക്കരിക്കാൻ ഈ വിഷയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യം കുന്നുകൂടിയാൽ പലതരം പകർച്ചവ്യാധികൾ പടരുന്ന സാഹചര്യമുണ്ടാവും ഇത് ഒഴിവാക്കാനുള്ള പരിശ്രമത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ജാഗ്രതപാലിക്കണമെന്നും ആന്തൂരിന് ലഭിച്ച പദവി നിലനിർത്താൻ ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ അധ്യക്ഷനായി. വലിച്ചെറിയൽ മുക്ത നഗരസഭയായ ആന്തൂരിന് സ്‌പീക്കർ ഉപഹാരം നൽകി. 100 ശതമാനം യൂസർഫീ വാങ്ങുന്ന പുരസ്‌കാരം ആന്തൂരിലെ ഭൂമിക ഹരിത കർമസേനക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നൽകി. നവകേരള മിഷൻ സംസ്ഥാന അസി. കോ-ഓഡിനേറ്റർ ടി.പി സുധാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു.
വൈസ് ചെയർമാൻ വി. സതിദേവി, ജില്ലാ കോ-ഓഡിനേറ്റർ പി.എം. സുനിൽകുമാർ, ഹരിതകേരളമിഷൻ ജില്ലാ കോ-ഓഡിനേറ്റർ ഇ.കെ. സോമശേഖരൻ, നഗരസഭ സ്ഥിരം സമിതി ചെയർമാൻ പി.കെ. മുഹമ്മദ് കുഞ്ഞി, കൗൺസിലർമാരായ സി. ബാലകൃഷ്‌ണൻ, പി.കെ. മുജീബ് റഹ്‌മാൻ, മുൻ ചെയർമാൻ പി.കെ. ശ്യാമള, സെക്രട്ടറി പിഎൻ ,അനീഷ്, എം. അബ്‌ദുൾ സത്താർ, ടി. ഗംഗാധരൻ എന്നിവർ സംസാരിച്ചു. ആന്തൂർ നഗരസഭ ഹരിതകർമ സേനാംഗങ്ങളും കൗൺസിലർമാരും അവതരിപ്പിച്ച സംഗീത ശിൽപ്പം അരങ്ങേറി.
Kannur
മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും
കണ്ണൂർ: ഇന്നും നാളെയും കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണ പകൽ താപനിലയെ അപേക്ഷിച്ച് രണ്ട് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഉയർന്ന താപനില, ഈർപ്പമുള്ള വായു എന്നിവ കാരണം ചൂടും അസ്വസ്ഥതയും ഉണ്ടാകും.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും, ജാഗ്രത പാലിക്കുക.
Kannur
റീൽസല്ല, ജീവനാണ് വലുത്; തീവണ്ടിക്ക് മുകളിൽക്കയറി അഭ്യാസം കാണിക്കല്ലേ; ഹൈ വോൾട്ടേജിൽ ഷോക്കടിക്കും
കണ്ണൂർ: വൈറലാകാൻ തീവണ്ടിക്ക് മുകളിൽ കയറുകയാണ് ഇപ്പോൾ റീൽസുകാർ. റെയിൽപ്പാളം കഴിഞ്ഞ് തീവണ്ടിക്ക് മുകളിലുമെത്തി അതിരുവിട്ട അഭ്യാസങ്ങൾ പകർത്തുന്നത് യുവാക്കളുടെ ജീവനെടുക്കുകയാണ്. സാമൂഹികമാധ്യമങ്ങളിലെ ഇത്തരം പുതിയ അപ്‌ഡേറ്റുകൾ കേരളത്തിലും വ്യാപിക്കുകയാണ്. വിദ്യാർഥികളാണ് ഇവരിൽ ഏറെ. പൊതുനിരത്തുകളിൽ റീൽസ് ചിത്രീകരിക്കുന്നതിനെതിരേ മനുഷ്യാവകാശ കമ്മിഷൻ നേരത്തേ രംഗത്ത് വന്നിരുന്നു.റെയിൽവേ പറയുന്നു: ഗയ്സ് ഒന്നറിയുക, ജീവനാണ് വലുത്; റീൽസ് അല്ല. ചരക്ക്/യാത്രാ വണ്ടികളുടെ എൻജിൻ ഓഫാക്കിയാലും ഇല്ലെങ്കിലും യാർഡ് ഉൾപ്പെടെ റെയിൽവേ ലൈനിൽ 25,000 വോൾട്ട് ഉണ്ടാകും. അതായത് സാധാരണ വീടുകളിൽ പ്രവഹിക്കുന്ന വൈദ്യുതിയെക്കാൾ റെയിൽവേ ലൈനിൽ 100 ഇരട്ടി ഷോക്കുണ്ടാകും.
കോച്ചിന് മുകളിൽ കയറുക, പ്ലാറ്റ്‌ഫോമിന് മുകളിൽ കയറുക, ഫുട്ട് ഓവർ ബ്രിഡ്ജിന് മുകളിൽനിന്ന് അഭ്യാസങ്ങൾ കാണിക്കുക ഉൾപ്പെടെ അപകടകരമാണ്. കഴിഞ്ഞയാഴ്ച വളപട്ടണത്ത് റെയിൽവേ യാർഡിൽ ഒരു വിദ്യാർഥി മരിച്ചിരുന്നു. സമാന സംഭവങ്ങൾ ഷൊർണൂർ, പാലക്കാട് എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അറിവില്ലായ്മ കാരണം കൊച്ചിയിൽ ഒരു വിദ്യാർഥി നിർത്തിയിട്ട ചരക്കുവണ്ടിക്ക് മുകളിൽ കയറി ഷോക്കേറ്റ് മരിച്ചിരുന്നു. ചരക്കുവണ്ടി ലൈനിലും വൈദ്യുതി എപ്പോഴും ഉണ്ടാകും. വാഗണിന്റെ മുകളിൽ കയറരുത്.വൈദ്യുതലൈനിന്റെ ഉയരം പാളത്തിൽനിന്ന് 5.80 മീറ്ററാണ്. ലൈനിന്റെ ഉയരത്തിൽനിന്ന് രണ്ടുമീറ്റർവരെ വൈദ്യുത കാന്തികത (ഇൻഡക്ഷൻ) ഉണ്ടാകും. അതിനാൽ ഷോക്കേൽക്കാം. ലൈനിൽ 25,000 വോൾട്ട് ഉണ്ട്. വണ്ടി പോകുന്ന സമയങ്ങളിൽ ഇരുലൈനിലും 1000 ആംപിയർവരെ വൈദ്യുതി ഉണ്ടാകും. റെയിൽവേ ഭൂമിയിൽ അനധികൃതമായി കയറി റീൽസോ മറ്റോ എടുക്കുന്നത് ശിക്ഷാർഹമാണ്.
Kannur
കണ്ണൂർ ആറളം ഫാം 13-ാം ബ്ലോക്കിൽ വീട്ടുമുറ്റത്തെത്തിയ കാട്ടാനയെ വനപാലകസംഘം തുരത്തി
കണ്ണൂർ : ആറളം ഫാം 13-ാം ബ്ലോക്കിൽ വീട്ടിന് സമീപം എത്തിയ കാട്ടാനയെ വനം വകുപ്പ് ആർ.ആർ.ടി. സംഘം തുരത്തി. ബ്ലോക്ക് 13-ലെ കറുപ്പന്റെ വീട്ടുമുറ്റത്താണ് ആന എത്തിയത്.വനപാലകസംഘം എത്തിയതിനാൽ വൻ അപകടം ഒഴിവായി. ആറളം ഫാമിൽ പുനരധിവാസ മേഖലയിൽ വീടുകൾക്ക് സമീപം കാട്ടാനകൾ തമ്പടിക്കുന്നത് പതിവാകുകയാണ്. ആനയെ കണ്ടതോടെ വീട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു