തലശ്ശേരി റെയിൽവേ സ്റ്റേഷൻ വികസനം ആദ്യഘട്ടം ഡിസംബറിൽ പൂർത്തിയാകും

തലശ്ശേരി: തലശ്ശേരി റെയിൽവേ സ്‌റ്റേഷനിൽ വലിയ വികസനം വരാൻ പോവുകയാണെന്നും അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി രണ്ട് ഘട്ടമായി 15 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനം നടക്കുമെന്നും റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ്.
ഒന്നാംഘട്ട വികസന പ്രവൃത്തികൾ ഡിസംബറിൽ പൂർത്തിയാകും. രണ്ടാം ഘട്ടം ജനുവരിയിൽ തുടങ്ങും. മാസ്റ്റർ പ്ലാൻ തയ്യാറായി കഴിഞ്ഞു. അടുത്ത ദിവസം ടെൻഡർ നടപടികൾ തുടങ്ങും.പുതിയ ബസ് സ്റ്റാൻഡിലേക്ക് പോകാനുള്ള റോഡിന്റെ കാര്യം അധികൃതരുടെ മുന്നിൽ വീണ്ടും അവതരിപ്പിക്കും.
പ്രശ്നം ചർച്ച ചെയ്യും. വലിയ വികസനമാണ് രണ്ട് വർഷത്തിനുള്ളിൽ നടക്കാൻ പോകുന്നത്. ഇതോടെ സ്റ്റേഷന്റെ മുഖച്ഛായ മാറും. രണ്ട് എൻട്രൻസിലും സൗന്ദര്യ വത്ക്കരണം നടത്തും. ലൂപ്പ് ലൈൻ പ്രശ്നം പരിഹരിക്കാൻ നടപടി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തും.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, സംസ്ഥാന കൗൺസിൽ അംഗം എം.പി സുമേഷ്, മണ്ഡലം ജനറൽ സെക്രട്ടറി കെ. അനിൽകുമാർ, നഗരസഭ കൗൺസിലർമാരായ പ്രീത പ്രദീപ്, കെ. അജേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് കെ. ഹരിദാസ് എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ഒരുക്കുന്ന സൗകര്യങ്ങൾ:1. ലിഫ്റ്റ് ഒന്ന് കൂടി നിർമ്മിക്കും.2. മേൽക്കൂര വർദ്ധിപ്പിക്കും3. വിശ്രമ കാത്തിരിപ്പ് കേന്ദ്രങ്ങൾ നവീകരിക്കും4. കൂടുതൽ ഇരിപ്പിടങ്ങൾപാർക്കിംഗിന് പ്രത്യേക പരിഗണനപാർക്കിംഗിന് വിപുലമായ സൗകര്യം ഒരുക്കും.
ഒന്നും രണ്ടും പ്ളാറ്റ് ഫോമുകളിൽ സൗകര്യങ്ങൾ. ഓട്ടോറിക്ഷകൾ, കാർ, കോൾ ടാക്സി എന്നിവയ്ക്ക് പ്രത്യേക പാർക്കിംഗ് ഇടങ്ങളുണ്ടാകും.