Connect with us

Social

സ്‌കൂള്‍ തുറന്നു; കുട്ടികളുടെ ഭക്ഷണത്തില്‍ ശ്രദ്ധിക്കാം

Published

on

Share our post

വേനലവധി കഴിഞ്ഞു സ്‌കൂള്‍ തുറന്നു. കുട്ടികളുടെ ഭക്ഷണം എങ്ങിനെയാകണം, സ്‌കൂളില്‍ എന്ത് കൊടുത്തുവിടണം എന്നതിനെ കുറിച്ച് മാതാപിതാക്കള്‍ക്ക് വളരെ ആശങ്കയാണ്.

അവശ്യ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുട്ടികളുടെ വളര്‍ച്ചയേയും അവരുടെ മാനസികവും ശാരീരികവുമായ വികാസത്തിനും സഹായിക്കുന്നു.

അതിനാല്‍ ശരീരത്തിന് അവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം തന്നെ കുട്ടികള്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം കുട്ടികള്‍ക്ക് ദിവസവും നല്‍കണം. പാല്‍, മുട്ട, ഇറച്ചി, നട്സ്, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രഭാത ഭക്ഷണത്തിന്റെ കുറവ് പഠനത്തില്‍ ശ്രദ്ധ കുറയ്ക്കും.
ആന്റിഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും നല്‍കാം. വിറ്റാമിന്‍ എ, ബി 6, സി, ഡി, ഇ, സെലിനിയം എന്നിവ അടങ്ങിയ ഭക്ഷണമാണ് ഉള്‍പ്പെടുത്തേണ്ടത്. വിറ്റാമിന്‍ സി ധാരാളമടങ്ങിയ നാരങ്ങ വര്‍ഗ്ഗത്തില്‍പ്പെട്ട പഴങ്ങള്‍, നെല്ലിക്ക, ക്യാരറ്റ് എന്നിവ വളരെ നല്ലത്.
വളരുന്ന കുട്ടികള്‍ക്ക് കാല്‍സ്യം അടങ്ങിയ ആഹാരം അത്യാവശ്യമാണ്. ദിവസവും ഒരു ഗ്ലാസ്സ് പാല്‍ കൊടുക്കാം. പാലുത്പ്പന്നങ്ങള്‍ (തൈര്, മോര്, പനീര്‍) എന്നിവ നല്‍കാം. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇലക്കറികള്‍ ഉള്‍പ്പെടുത്തണം.

ഇടനേര ആഹാരമായി ഫ്രൂട്ട്, നട്സ് വിഭവങ്ങള്‍ (അണ്ടിപ്പരിപ്പുകള്‍), ഉണങ്ങിയ പഴങ്ങള്‍ എന്നിവ നല്‍കാം. ഉച്ചഭക്ഷണത്തില്‍ വൈവിദ്ധ്യത്തിനായി ചോറിന് പകരം തക്കാളി ചോറ്, തൈര് ചോറ്, മുട്ട ഫ്രൈഡ്റൈസ്, ക്യാരറ്റ് ചോറ് എന്നിവ ഉള്‍പ്പെടുത്താം.

നാലുമണി ആഹാരമായി ആവിയില്‍ വേവിച്ച ശര്‍ക്കര ചേര്‍ത്ത ഇലയട, ഏത്തപ്പഴം പുഴുങ്ങിയത്, അവല്‍, റാഗിയുടെ ആഹാരങ്ങള്‍ എന്നിവ വളരെ നല്ലത്. രാത്രിയിലെ ഭക്ഷണവും പ്രോട്ടീന്‍ സമൃദ്ധമാകണം. ചുവന്ന മാംസം നിയന്ത്രിച്ച് മാത്രം ഉപയോഗിക്കാം. സംസ്‌കരിച്ച മാംസങ്ങള്‍ (ബേക്കണ്‍, ഹോട്ട് ഡോഗ്, സോസേജുകള്‍) എന്നിവ ഒഴിവാക്കാം.
പൂരിത കൊഴുപ്പ്, ട്രാന്‍സ്ഫാറ്റ്സ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കണം. വറുത്തുപൊരിച്ച ആഹാരങ്ങള്‍, ബേക്കറി പലഹാരങ്ങള്‍ എന്നിവ നിയന്ത്രിച്ച് ഉപയോഗിക്കാം.നല്ല ആഹാരമാണ് ഏറ്റവും നല്ല മരുന്നെന്നാണ് ചൊല്ല്.
ആഹാരം നന്നായാല്‍ ആരോഗ്യം നന്നായി. കുട്ടികള്‍ക്ക് പോഷകസമൃദ്ധവും വൈവിധ്യപൂര്‍ണ്ണവുമായ ഭക്ഷണം കൊടുത്ത് അവരുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം.

Share our post

Social

വാട്‌സ്ആപ്പ് വഴി എല്‍.ഐ.സി പ്രീമിയം അടക്കാം

Published

on

Share our post

വാട്‌സ്ആപ്പ് ബോട്ട് വഴി പ്രീമിയം അടയ്ക്കാനുള്ള സൗകര്യമൊരുക്കി പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി പ്രീമിയം അടക്കാനും രസീതുകള്‍ ലഭ്യമാക്കാനും ഇതുവഴി സാധിക്കും. എല്‍.ഐ.സി കസ്റ്റമര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രീമിയം അടയ്‌ക്കേണ്ട പോളിസികളുടെ വിശദാംശങ്ങള്‍ 8976862090 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ പരിശോധിക്കാം. തുടര്‍ന്ന് വാട്‌സ്ആപ്പ് ബോട്ടില്‍ യു പി ഐ, നെറ്റ് ബാങ്കിങ്, കാര്‍ഡുകള്‍ വഴി പ്രീമിയം തുക അടയ്ക്കാമെന്ന് എല്‍ ഐ സി വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.


Share our post
Continue Reading

Social

വാട്‌സാപ്പ് സന്ദേശങ്ങള്‍ക്ക് ഇനി സ്റ്റിക്കര്‍ റിയാക്ഷനും ; പുതിയ അപ്‌ഡേറ്റ് ഉടന്‍

Published

on

Share our post

വാട്‌സാപ്പ് സന്ദേശങ്ങള്‍ക്ക് ഇമോജി റിയാക്ഷനുകള്‍ നല്‍കുന്നത് പോലെ ഇനി മുതല്‍ സ്റ്റിക്കര്‍ റിയാക്ഷനുകളും നല്‍കാം. ഈ ഫീച്ചര്‍ ഉടന്‍ തന്നെ ലഭ്യമാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 2024 ല്‍ ആണ് വാട്‌സാപ്പ് ഇമോജി റിയാക്ഷനുകള്‍ അവതരിപ്പിക്കുന്നത്,എന്നാല്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയിലും, രസകരമായും പ്രതികരണങ്ങള്‍ നടത്താന്‍ സ്റ്റിക്കറുകള്‍ സഹായിക്കും എന്നാണ് കമ്പനി പറയുന്നത്. ഇതേ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം മുന്‍പേ അവതരിപ്പിച്ചിട്ടുണ്ട്, പക്ഷേ iOS-ല്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന വാട്‌സാപ്പ് ബീറ്റ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡിലും ,iOS-ലും ലഭിക്കും. വാട്‌സാപ്പിന്റെ ഒഫീഷ്യല്‍ സ്റ്റിക്കര്‍ സ്റ്റോറില്‍ നിന്നോ , തേഡ് പാര്‍ട്ടി ആപ്പുകളില്‍ നിന്നോ സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്ത് സന്ദേശങ്ങള്‍ക്ക് റിയാക്ഷനായി അയക്കാം. ഫോണുകളില്‍ മുന്‍പേ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള സ്റ്റിക്കറുകളും ഉപയോഗിക്കാവുന്നതാണ്. സ്റ്റിക്കര്‍ റിയാക്ഷന്‍ ഫീച്ചര്‍ നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, പുതിയതായി എത്തുന്ന വാട്ട്സ്ആപ്പ് അപ്ഡേറ്റില്‍ ഈ ഫീച്ചര്‍ ലഭ്യമാകും.


Share our post
Continue Reading

Social

ചാറ്റുകള്‍, കോളുകള്‍, ചാനലുകള്‍; ഒരു കൂട്ടം പുത്തന്‍ ഫീച്ചറുകളുമായി വാട്‌സാപ്പ്

Published

on

Share our post

പുതിയ ഒരു കൂട്ടം അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സാപ്പ്. ചാറ്റുകള്‍, കോളുകള്‍, ചാനല്‍ തുടങ്ങിയ ഫീച്ചറുകളുടെ അനുഭവം മെച്ചപ്പെടുത്തും വിധമാണ് പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ടെലഗ്രാം, ഡിസ്‌കോര്‍ഡ് തുടങ്ങിയ വിപണിയിലെ എതിരാളികളെ വെല്ലുവിളിച്ചുകൊണ്ടാണ് പുതിയ നീക്കം.പുതിയ അപ്‌ഡേറ്റിലെ പ്രധാന മാറ്റം ഗ്രൂപ്പ് ചാറ്റുകള്‍ക്ക് മുകളില്‍ പ്രത്യക്ഷപ്പെടുന്ന ‘ഓണ്‍ലൈന്‍’ ഇന്‍ഡിക്കേറ്ററാണ്. ഗ്രൂപ്പില്‍ എത്രപേര്‍ ഓണ്‍ലൈനിലുണ്ടെന്ന് കാണിക്കുന്നതാണിത്. ചില നോട്ടിഫിക്കേഷനുകള്‍ ഹൈലൈറ്റ് ചെയ്യാനുള്ള സൗകര്യമാണ് മറ്റൊന്ന്. ഇതിനായി ‘നോട്ടിഫൈ ഫോര്‍’ എന്നൊരു സെറ്റിങ്‌സ് ഓപ്ഷന്‍ കൂടി കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഹൈലൈറ്റ്‌സ് തിരഞ്ഞെടുത്താല്‍ പ്രത്യേകം നോട്ടിഫിക്കേഷനുകള്‍ക്ക് പ്രാധാന്യം നല്‍കി കാണിക്കാന്‍ സാധിക്കും. ഉദാഹരണത്തിന് നിങ്ങളെ മെന്‍ഷന്‍ ചെയ്യുന്ന നോട്ടിഫിക്കേഷനുകള്‍, നിങ്ങളുടെ സന്ദേശങ്ങള്‍ക്ക് റിപ്ലൈ ചെയ്യുമ്പോള്‍, സേവ്ഡ് കോണ്‍ടാക്റ്റില്‍ നിന്നുള്ള മെസേജുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളായി നോട്ടിഫിക്കേഷനുകളെ വേര്‍തിരിച്ച് പ്രാധാന്യം നല്‍കാം. അല്ലെങ്കില്‍ എല്ലാ നോട്ടിഫിക്കേഷനുകളും അനുവദിക്കാം.

ഐഫോണില്‍ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനും അയക്കാനും കഴിയുന്ന ഓപ്ഷനാണ് മറ്റൊന്ന്. ചാറ്റ് വിന്‍ഡോയിലെ അറ്റാച്ച്‌മെന്റ് ഓപ്ഷനില്‍ ഇതിനായുള്ള ഓപ്ഷന്‍ ലഭ്യമാവും. ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി തന്നെ മറ്റൊരു സൗകര്യം കൂടി മെറ്റ അനുവദിച്ചു. ഇനിമുതല്‍ ഐഫോണില്‍ ഡിഫോള്‍ട്ട് മെസേജിങ് ആപ്ലിക്കേഷനായും കോളിങ് ആപ്പ് ആയും വാട്‌സാപ്പ് ഉപയോഗിക്കാനാവും. വീഡിയോകോളുകള്‍ വിരലുകള്‍ ഉപയോഗിച്ച് സൂം ചെയ്യാനുള്ള സൗകര്യവും ഐഫോണിലെ വാട്‌സാപ്പില്‍ ലഭിക്കും.വീഡിയോകോളിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതുവഴി കോള്‍ ഡ്രോപ്പ് ആവുന്നതും നിശ്ചലമാകുന്നതും ഇല്ലാതാവും.

ഗ്രൂപ്പ് ചാറ്റുകളില്‍ ഇവന്റുകള്‍ ക്രിയേറ്റ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ഇനിമുതല്‍ രണ്ട് പേര്‍ തമ്മിലുള്ള ചാറ്റിലും ഇവന്റ് ക്രിയേറ്റ് ചെയ്യാനാവും. ആര്‍എസ് വിപി ഓപ്ഷനില്‍ മേ ബീ എന്നൊരു ഓപ്ഷനും നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ഇവന്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നല്‍കാനുള്ള ഓപ്ഷനും വാട്‌സാപ്പ് കോള്‍ ലിങ്ക് ഉള്‍പ്പെടുത്താനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. വാട്‌സാപ്പ് ചാനല്‍ ഫീച്ചറില്‍ മൂന്ന് അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്. അഡ്മിന്‍മാര്‍ക്ക് ഇനി ചെറിയ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത് ഫോളോവര്‍മാര്‍ക്ക് പങ്കുവെക്കാനാവും. ചാനലിലേക്കുള്ള പ്രത്യേക ക്യുആര്‍കോഡ് നിര്‍മിച്ച് പങ്കുവെക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചാനലുകളിലെ ശബ്ദസന്ദേശങ്ങളുടെ ടെക്സ്റ്റ് സമ്മറിയും കാണാം.


Share our post
Continue Reading

Trending

error: Content is protected !!