പേരാവൂരിൽ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ തുറന്നു

പേരാവൂർ: പാഴ് വസ്തുക്കൾ ശേഖരിച്ചത് സംഭരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമായി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് 21,22 സാമ്പത്തിക വർഷത്തിലെ പദ്ധതികളിൽ 18 ലക്ഷം രൂപ ചിലവിൽ പേരാവൂർ പഞ്ചായത്തിലെ ആയോത്തുംചാലിൽ നിർമ്മിച്ച റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ പ്രവർത്തനം തുടങ്ങി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷനായി. സെന്ററിൽ സ്ഥാപിച്ച ബെയിലിംഗ് മെഷീൻ സ്വിച്ചോണും നടന്നു. പ്രവർത്തന റിപ്പോർട്ട് അവതരണവും ക്ലീൻകേരള കമ്പനിക്ക് നടത്തിപ്പിന് കൈമാറൽ ധാരണപത്രം ഒപ്പുവെക്കലും ബ്ലോക്ക് സെക്രട്ടറി ആർ. സജീവൻ നിർവഹിച്ചു. ജില്ലാ മാനേജർ ആശംസ് ഫിലിപ്പ് ധാരണപത്രം ഏറ്റുവാങ്ങി.
വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ടി. അനീഷ്, റോയ് നമ്പുടാകം, വി. ഹൈമാവതി, ടി. ബിന്ദു, ജില്ലാ പഞ്ചായത്തംഗം വി. ഗീത, വൈസ് പ്രസിഡന്റുമാരായ പ്രീത ദിനേശൻ, നിഷ ബാലകൃഷ്ണൻ, നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ ഇ.കെ. സോമശേഖരൻ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ കെ. സുരേഷ്കുമാർ, പഞ്ചായത്തംഗം യു.വി. അനിൽ കുമാർ, എ.കെ സൽമ തുടങ്ങിയവർ സംസാരിച്ചു.