കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ എസ്.എസ്.എൽ.സി ,പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കുന്നു

കണ്ണൂർ: മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു.
കോർപ്പറേഷൻ പരിധിയിൽ സ്ഥിതിചെയ്യുന്ന സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സ്കൂൾ മേധാവി മുഖേന
ഇ -മെയിലിലും കോർപ്പറേഷൻ പരിധിയിൽ താമസിക്കുകയും കോർപ്പറേഷൻ പരിധിക്ക് പുറത്തുള്ള സ്കൂളിൽ പഠിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾ നേരിട്ടോ കൗൺസിലർമാർ മുഖേനയോ SSLC/+2 മാർക്ക് ലിസ്റ്റിന്റെയും ആധാറിന്റെയും പകർപ്പ്, ഫോട്ടോ, ഫോൺ നമ്പർ എന്നിവ കോർപ്പറേഷൻ ഓഫീസിൽ ഹാജരാക്കേണ്ടതാണ്.