മെരുവമ്പായിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കണ്ണൂർ : കൂത്തുപറമ്പ് – മട്ടന്നൂർ റോഡിൽ മെരുവമ്പായിയിൽ നിയന്ത്രണം വിട്ട വാൻ കലുങ്കിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മട്ടന്നൂർ ഉരുവച്ചാൽ കുഴിക്കൽ മഞ്ചേരി പൊയിലിലെ സ്വയംപ്രഭ (55) ആണ് മരിച്ചത്.
മാർച്ച് 12ന് പുലർച്ചെ, വിദേശത്തുനിന്നെത്തിയ മകന്റെ ഭാര്യയെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കൂട്ടി മട്ടന്നൂരിലേക്കു വരുമ്പോഴാണ് അപകടമുണ്ടായത്. ഭർത്താവ് അരവിന്ദാക്ഷൻ (60), കൊച്ചുമകൻ ഷാരോൺ (8) എന്നിവർ അന്നുതന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ സ്വയംപ്രഭ ചികിത്സയിലായിരുന്നു.