ജനത്തിന് ആശ്വാസം; വൈദ്യുതി സർചാർജ് ഉടനില്ല

തിരുവനന്തപുരം : വൈദ്യുതി സർചാർജ് ഇപ്പോൾ ഈടാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. നാളെ മുതൽ ഇന്ധന സർചാർജ് ഇനത്തിൽ യൂണിറ്റിന് 10 പൈസ ഈടാക്കാനുള്ള തീരുമാനമാണ് താത്ക്കാലികമായി സർക്കാർ വേണ്ടെന്ന് വെച്ചത്.
അതേസമയം നേരത്തെ വൈദ്യുതി ബോർഡിന് റഗുലേറ്ററി കമ്മീഷന്റെ മുൻകൂട്ടിയുള്ള അനുവാദം ഇല്ലാതെ സ്വമേധയാ പിരിക്കാവുന്ന സർചാർജ് യൂണിറ്റിന് മാസം 10 പൈസയായി പരിമിതപ്പെടുത്തി കമ്മിഷൻ ഉത്തരവിറക്കിയിരുന്നു.