Connect with us

Kerala

പു​ല്‍​പ്പ​ള്ളി ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്: കെ.​പി​.സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ. അ​ബ്ര​ഹാം ക​സ്റ്റ​ഡി​യി​ല്‍

Published

on

Share our post

വ​യ​നാ​ട്: പു​ല്‍​പ്പ​ള്ളി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ വാ​യ്പാ ത​ട്ടി​പ്പ് കേ​സി​ല്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ. അ​ബ്ര​ഹാം ക​സ്റ്റ​ഡി​യി​ല്‍. ത​ട്ടി​പ്പ് ന​ട​ക്കു​ന്ന വേ​ള​യി​ല്‍ ബാ​ങ്ക് ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു ഇ​യാ​ള്‍.

പു​ല്‍​പ്പ​ള്ളി​യി​ലെ വീ​ട്ടി​ല്‍ നി​ന്ന് പു​ല​ര്‍​ച്ചെ ഒ​ന്നി​നാ​ണ് അ​ബ്ര​ഹാ​മി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മു​ന്‍ ബാ​ങ്ക് സെ​ക്ര​ട്ട​റി ര​മാ ദേ​വി​യും പോലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.

ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് അ​ബ്ര​ഹാ​മി​നെ ബ​ത്തേ​രി താ​ലൂ​ക്ക് ആസ്പത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.പു​ല്‍​പ്പ​ള്ളി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ വാ​യ്പാ ത​ട്ടി​പ്പ് കേ​സി​ലെ പ​രാ​തി​ക്കാ​ര​ന്‍ കേ​ള​ക്ക​വ​ല ചെ​മ്പ​ക​മൂ​ല കി​ഴ​ക്കേ ഇ​ടി​ക്ക​ലാ​ത്ത് രാ​ജേ​ന്ദ്ര​ന്‍ നാ​യ​ര്‍ (60) ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി​യ​ത്.

അ​ബ്ര​ഹാം ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ 2016 -17ല്‍ 70 ​സെ​ന്‍റ് ഈ​ട് ന​ല്‍​കി രാ​ജേ​ന്ദ്ര​ന്‍ 70,000 രൂ​പ വാ​യ്പ എ​ടു​ത്തി​രു​ന്നു. തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തോ​ടെ 2019ല്‍ ​ബാ​ങ്കി​ല്‍ നി​ന്ന് ജ​പ്തി നോ​ട്ടീ​സ് ല​ഭി​ച്ചു. 24,30,000 രൂ​പ വാ​യ്പ​യു​ണ്ടെ​ന്നാ​യി​രു​ന്നു നോ​ട്ടി​സി​ല്‍.

ഇ​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ വി​വ​രം രാ​ജേ​ന്ദ്ര​ന്‍ അ​റി​യു​ന്ന​ത്. പി​ന്നീ​ടി​ത് പ​ലി​ശ ഉ​ള്‍​പ്പെ​ടെ 46 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ബാ​ധ്യ​ത​യാ​യി മാറി. ഇ​തോ​ടെ അ​ന്ന​ത്തെ കോ​ണ്‍​ഗ്ര​സ് ഭ​ര​ണ സ​മി​തി ത​ന്‍റെ വ്യാ​ജ ഒ​പ്പി​ട്ട് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ന്ന് കാ​ണി​ച്ച് രാ​ജേ​ന്ദ്ര​ന്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

ഹൈ​ക്കോ​ട​തി​യി​ല​ട​ക്കം കേ​സ് നീ​ണ്ട​തി​നാ​ല്‍ ബാ​ങ്കി​ല്‍ പ​ണ​യം വെ​ച്ച ഭൂ​മി വി​ല്‍​ക്കാ​ന്‍ രാ​ജേ​ന്ദ്ര​നാ​യി​ല്ല. പി​ന്നാ​ലെ ക​ഴി​ഞ്ഞ ദി​വ​സം രാ​ജേ​ന്ദ്ര​ന്‍ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.


Share our post

Kerala

കടല്‍ മണല്‍ ഖനനം: ഇന്ന് അര്‍ധരാത്രി മുതല്‍ തീരദേശ ഹര്‍ത്താല്‍

Published

on

Share our post

കടല്‍ മണല്‍ ഖനനത്തിന് എതിരെ ഫിഷറീസ് കോഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ തീരദേശ ഹര്‍ത്താല്‍ ഇന്ന് രാത്രി 12 മുതല്‍.നാളെ രാവിലെ ഒൻപതിന് സംസ്ഥാനത്തെ 125 കേന്ദ്രങ്ങളില്‍ പ്രതിഷേധ സമ്മേളനങ്ങള്‍ നടക്കും.ഹര്‍ത്താലിന് എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളും ലത്തീന്‍ രൂപതകളും ധീവര സഭയും വിവിധ മുസ്ലിം ജമാഅത്തുകളും പിന്തുണ പ്രഖ്യാപിച്ചതായി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ അറിയിച്ചു.മത്സ്യ അനുബന്ധ മേഖലയിലെ തൊഴിലാളി സംഘടനകള്‍, ഫിഷ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, ഐസ് ഫാക്ടറി ഉടമകളുടെ സംഘടനകള്‍, ബോട്ട് ഓണേഴ്‌സ് സംഘടനകള്‍ എന്നിവ പിന്തുണ നൽകും.മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകില്ലെന്നും മത്സ്യ ബന്ധന തുറമുഖങ്ങള്‍, ഫിഷ് ലാന്‍ഡിങ് സെന്ററുകള്‍, മത്സ്യ ചന്തകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം സ്തംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.


Share our post
Continue Reading

Kerala

വിസ നിയമങ്ങൾ കടുപ്പിച്ച് കാനഡ; ഇന്ത്യൻ വിദ്യാർഥികൾക്കും തൊഴിലാളികൾക്കും തിരിച്ചടി

Published

on

Share our post

ഒട്ടാവ: വിസ നിയമങ്ങളിൽ കാനഡ മാറ്റം വരുത്തിയതോടെ ആശങ്കയിലായി ഇന്ത്യൻ വിദ്യാർഥികളും തൊഴിലാളികളും. വലിയരീതിയിലുള്ള കുടിയേറ്റം തടയുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിബന്ധനകൾ കൊണ്ടുവന്നിട്ടുള്ളത്. ഇത് ജോലിക്കും റെസിഡൻറ് പെർമിറ്റിനും അപേക്ഷിക്കുന്നവരെയടക്കം പ്രതികൂലമായി ബാധിക്കും.

വിദ്യാർഥികൾ, തൊഴിലാളികൾ, കുടിയേറ്റക്കാർ എന്നിവരുടെ വിസ സ്റ്റാറ്റസിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരുത്താൻ കനേഡിയൻ അതിർത്തി ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നതാണ് പുതിയ നിയമം. ഫെബ്രുവരി ആദ്യം മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്.

പുതിയ ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി പ്രൊട്ടക്ഷൻ റെഗുലേഷൻസ് പ്രകാരം ഇലക്ട്രോണിക് യാത്രാ അനുമതികൾ, ഇടിഎകൾ, താൽക്കാലിക റസിഡന്റ് വിസകൾ അല്ലെങ്കിൽ ടിആർവികൾ പോലുള്ള താൽക്കാലിക റസിഡന്റ് രേഖകൾ നിരസിക്കാൻ കനേഡിയൻ അതിർത്തി ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. അതേമസയം, പെർമിറ്റുകളും വിസകളും നിരസിക്കുന്നതിന് ചില മാർഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. അംഗീകൃത താമസ കാലാവധി കഴിഞ്ഞാൽ വ്യക്തി കാനഡ വിടുമെന്ന് ഒരു ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടില്ലെങ്കിൽ കാനഡയിൽ താമസിക്കുന്ന സമയത്ത് പോലും പ്രവേശനം നിരസിക്കാനോ പെർമിറ്റ് റദ്ദാക്കാനോ കഴിയും. അത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള വിവേചനാധികാരം പൂർണമായും ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

ഒരാളുടെ വിസ നിരസിക്കപ്പെട്ടാൽ അവരെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കും. കാനഡയിൽ പഠിക്കുകയോ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുമ്പോൾ പെർമിറ്റ് റദ്ദാക്കപ്പെട്ടാൽ ഒരു നിശ്ചിത തീയതിക്കകം രാജ്യം വിടാൻ അവർക്ക് നോട്ടീസ് നൽകും.

പുതിയ നിബന്ധനകൾ അനിശ്ചിതത്വത്തിന് വഴിയൊരുക്കുമെന്ന് വിദഗ്ധർ പറയുന്നു. ലക്ഷക്കണക്കിന് അന്താരാഷ്ട്ര വിദ്യാർഥികളെയും തൊഴിലാളികളെയുമാണ് ഇത് ബാധിക്കുക, പ്രത്യേകിച്ച് ഇന്ത്യക്കാരെ. സർക്കാർ കണക്കുകൾ പ്രകാരം കാനഡയിൽ ഉന്നത വിദ്യാഭ്യാസംy നേടുന്ന വിദ്യാർഥികളിൽ 4.2 ലക്ഷത്തിലധികം പേർ ഇന്ത്യക്കാരാണ്. കൂടാതെ ഇന്ത്യയിൽനിന്ന് വലിയ രീതിയിൽ സഞ്ചാരികളും കാനഡയിലേക്ക് വരുന്നുണ്ട്.

2024ലെ ആദ്യ ആറ് മാസങ്ങളിൽ കാനഡ 3.6 ലക്ഷത്തിലധികം ഇന്ത്യക്കാർക്കാണ് യാത്രാ വിസ നൽകിയത്. കനേഡിയൻ അധികൃതർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2023-ലും വർഷത്തിലെ ആദ്യ ആറ് മാസങ്ങളിൽ 3.4 ലക്ഷം വിനോദസഞ്ചാരികൾ ഇന്ത്യക്കാരായിരുന്നു.


Share our post
Continue Reading

Kerala

നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാം, സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത; ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ചിലയിടങ്ങളില്‍ ഇന്ന് ഉഷ്ണതരംഗത്തിനും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 – 4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാനാണ് സാധ്യത. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ജാഗ്രതാനിര്‍ദേശങ്ങള്‍:

പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.


Share our post
Continue Reading

Trending

error: Content is protected !!