എല്ലാ അങ്കണവാടികളിലും വൈദ്യുതി, എല്ലാ ദിവസവും മുട്ടയും പാലും: മന്ത്രി വീണ ജോർജ്ജ്

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ അംഗൻവാടികളും ഈ വര്‍ഷത്തോടെ സമ്പൂര്‍ണമായി വൈദ്യുതീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് 33,115 അംഗൻവാടികളാണുള്ളത്. ഇതില്‍ 2500 ഓളം അംഗൻവാടികള്‍ വൈദ്യുതീകരിച്ചിട്ടില്ലാത്തവയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ വൈദ്യുതീകരിക്കാത്തവയുടെ എണ്ണം 200 താഴെ മാത്രമാണ്. ആ അംഗൻവാടികളില്‍ കൂടി വൈദ്യുതി എത്തിച്ച്‌ ഈ വര്‍ഷം തന്നെ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.

പുതിയ അധ്യയന വര്‍ഷത്തെ അങ്കണവാടി പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ആദിവാസി മേഖലകളില്‍ ഉള്‍പ്രദേശങ്ങളിലുള്ള, വൈദ്യുതി ലൈൻ വലിക്കാൻ ബുദ്ധിമുട്ടുള്ള അങ്കണവാടികളിലേക്ക് കെ.എസ്‌.ഇ.ബിയുടെ സൗരോര്‍ജ പാനല്‍ ഉപയോഗിച്ച്‌ വെളിച്ചമെത്തിക്കും. അങ്കണവാടികളില്‍ ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും പാലും വിതരണം ചെയ്യുന്നത് എല്ലാ ദിവസവുമാക്കി മാറ്റുമെന്നും മന്ത്രി അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!