കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പി. ജി. ഡിപ്ലോമ കോഴ്‌സിന് ജൂൺ 20 വരെ അപേക്ഷിക്കാം

കണ്ണൂർ: കാലിക്കറ്റ് പ്രസ് ക്ലബിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം നടത്തുന്ന കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിന് ജൂൺ 20 വരെ അപേക്ഷിക്കാം.
ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. ഫൈനൽ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.കേരള ഗവൺമെന്റ് അംഗീകാരമുള്ള മുഴുവൻ സമയ കോഴ്‌സിന്റെ കാലാവധി ഒരു വർഷമാണ്.
പ്രിന്റ് മീഡിയ, വിഷ്വൽ മീഡിയ (ടെലിവിഷൻ), ബ്രോഡ്കാസ്റ്റ് ജേർണലിസം, ഓൺലൈൻ ജേർണലിസം, മൊബൈൽ ജേർണലിസം, ടെക്‌നിക്കൽ റൈറ്റിംഗ്, പബ്ലിക് റിലേഷൻസ്, അഡ്വർടൈസിംഗ്, ഡോക്യുമെന്ററി (നിർമ്മാണം, സ്‌ക്രിപ്റ്റിംഗ്, എഡിറ്റിംഗ്, നിർമ്മാണം) എന്നിവ കൂടാതെ ഡി.ടി.പി. (ഇംഗ്ലീഷ്, മലയാളം), പേജ്‌മേക്കർ, ഇൻഡിസൈൻ, ഫോട്ടോഷോപ്പ് തുടങ്ങിയവയിലും പരിശീലനം നൽകും. ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റിൽ (www.icjcalicut.com) നൽകിയ ലിങ്ക് മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.