Social
വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവും; പല ശ്വാസകോശ രോഗങ്ങൾക്കും പിന്നിൽ പുകവലി, കരുതൽ വേണം
പുകയിലയ്ക്കെതിരായ ആഗോള പോരാട്ടത്തിന്റെയും മനുഷ്യന്റെ ആരോഗ്യത്തില്‍ അതിന്റെ വിനാശകരമായ ഫലങ്ങളുടെയും നിര്‍ണായക ഓര്‍മപ്പെടുത്തലാണ് എല്ലാ വര്‍ഷവും മെയ് 31-ന് ആചരിക്കുന്ന ലോക പുകയില രഹിത ദിനം.
ആഗോള-ഇന്ത്യന്‍ വീക്ഷണകോണില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് പുകയില ഉപഭോഗവും വിവിധ ശ്വാസകോശ രോഗങ്ങളും തമ്മിലുള്ള ബന്ധം പറഞ്ഞറിയിക്കാനാവില്ല.
പുകയില ഉപയോഗവുമായി ബന്ധപ്പെട്ട സാധാരണ ശ്വാസകോശ രോഗങ്ങള്‍, അവയുടെ ലക്ഷണങ്ങള്‍, കാരണങ്ങള്‍, ചികിത്സകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട അറിവുകള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് ഇത്തരം ദിനാചരണങ്ങള്‍ നാം ഉപയോഗിക്കേണ്ടത്.
ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി): സിഒപിഡി മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുന്ന ഒരു ശ്വാസകോശ രോഗമാണ്. വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവുമാണ് പ്രധാന ലക്ഷണങ്ങള്‍. ഇടയ്ക്കിടെയുള്ള ശ്വാസകോശ അണുബാധയും ഇതിന്റെ ഭാഗമാണ്. സിഒപിഡിയുടെ പ്രധാന കാരണം പുകവലിയാണ്, ഏകദേശം 85% രോഗങ്ങള്‍ക്കും കാരണം പുകവലി തന്നെയാണ്.
ആഗോളതലത്തില്‍, പുകയില ഉപയോഗം പ്രതിവര്‍ഷം 8 ദശലക്ഷത്തിലധികം പേരെയാണ് കൊല്ലുന്നത്. നേരിട്ടുള്ള പുകയില ഉപയോഗം മൂലമുള്ള ഏഴു ദശലക്ഷത്തിലധികം മരണങ്ങളും പുകവലി മൂലം 1.2 ദശലക്ഷത്തിലധികം മരണങ്ങളും സംഭവിക്കുന്നു. ഇന്ത്യയില്‍, പുകയിലയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ പ്രതിവര്‍ഷം ഒരു ദശലക്ഷത്തിലധികം ജീവന്‍ അപഹരിക്കുന്നുവെന്നാണ് കണക്ക്. നമുക്ക് തടയാവുന്ന മരണങ്ങളുടെ ഗണത്തിലുള്ള പ്രധാന കാരണങ്ങളിലൊന്നാണിത്.
ശ്രമങ്ങളും ചികിത്സാ മാര്‍ഗ്ഗങ്ങളും
പുകയില ഉപയോഗത്തിനെതിരെ പോരാട്ടങ്ങളും പുകയില രഹിത സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളും ശ്വാസകോശ രോഗങ്ങളുടെ വ്യാപ്തി കുറയ്ക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്.
പുകയില നിയന്ത്രണ നയങ്ങള്‍
ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകള്‍ പുകയില ഉല്‍പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കുക, സചിത്ര ആരോഗ്യ മുന്നറിയിപ്പുകള്‍ നടപ്പിലാക്കുക, പുകയില പരസ്യം നിരോധിക്കുക, പുകവലി രഹിത പൊതു ഇടങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നു. ഇന്ത്യയിലും ഇത്തരം മുന്നേറ്റങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതിനെയെല്ലാം ചെറുത്തുതോല്‍പിക്കാന്‍ മാത്രം കെല്പുള്ളതാണ് പുകയിലയുടെ വിപണി ശക്തി.
വിദ്യാഭ്യാസവും അവബോധവും
പുകയില ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെക്കുറിച്ച് പൊതുജന അവബോധം വളര്‍ത്തേണ്ടത് അത്യാവശ്യമാണ്. വിദ്യാഭ്യാസ പ്രചാരണങ്ങള്‍, സ്‌കൂള്‍ പരിപാടികള്‍, കമ്മ്യൂണിറ്റി സംരംഭങ്ങള്‍ എന്നിവ പുകവലിയുടെ അപകടങ്ങളെക്കുറിച്ച് വ്യക്തികളെ ബോധവത്കരിക്കാന്‍ സഹായിക്കും. ചെറു പ്രായത്തില്‍ പുകവലിയോടും പുകവലിക്കുന്ന സിനിമയിലെ നായികാനായകന്‍മാരോടും തോന്നുന്ന ആരാധനയ്ക്കു പകരം പുകവലിയുടെ ദോഷങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂടി അത്തരം മാധ്യമങ്ങളെ ഉപയോഗിക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്.
പുകവലി നിര്‍ത്തല്‍ പരിപാടികള്‍
പുകവലി ഉപേക്ഷിക്കാന്‍ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നത് പരമപ്രധാനമാണ്. നിക്കോട്ടിന്‍ റീപ്ലേസ്മെന്റ് തെറാപ്പി, ബിഹേവിയറല്‍ കൗണ്‍സിലിംഗ്, സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ പുകവലി നിര്‍ത്തല്‍ പരിപാടികളും ഇടപെടലുകളും ആളുകളെ ഉപേക്ഷിക്കാന്‍ സഹായിക്കുന്നതില്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
നേരത്തെയുള്ള രോഗനിര്‍ണ്ണയവും ചികിത്സയും
പതിവ് പരിശോധനകളിലൂടെ നേരത്തെയുള്ള കണ്ടെത്തല്‍ ശ്വാസകോശ രോഗങ്ങളുടെ ഫലങ്ങള്‍ ഗണ്യമായി മെച്ചപ്പെടുത്തും. പുകയില ഉപയോഗം മൂലമുണ്ടാകുന്ന ശ്വാസകോശ രോഗങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മരുന്ന്, ശസ്ത്രക്രിയ, ടാര്‍ഗെറ്റഡ് തെറാപ്പി എന്നിവ ഉള്‍പ്പെടെയുള്ള സമയബന്ധിതമായ ചികിത്സാ മാര്‍ഗ്ഗങ്ങളുണ്ട്.
ലോക പുകയില രഹിത ദിനത്തില്‍, പുകയില ഉപഭോഗം കുറയ്ക്കുന്നതിനുള്ള ആഗോള ശ്രമങ്ങളുടെ നിര്‍ണായക ആവശ്യകതയും ശ്വാസകോശാരോഗ്യത്തില്‍ അതിന്റെ വിനാശകരമായ ആഘാതവും നമുക്ക് ഊന്നിപ്പറയാം. അവബോധം വര്‍ധിപ്പിക്കുന്നതിലൂടെയും കര്‍ശനമായ നയങ്ങള്‍ നടപ്പിലാക്കുന്നതിലൂടെയും പുകവലി നിര്‍ത്തലിനുള്ള പിന്തുണ നല്‍കുന്നതിലൂടെയും നമുക്ക് പുകയില രഹിത ലോകത്തിനായി പരിശ്രമിക്കാം. ഓര്‍ക്കുക, പുകവലി ഉപേക്ഷിക്കുന്നത് അവരുടെ ശ്വാസകോശാരോഗ്യത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും എടുക്കാവുന്ന ഏറ്റവും മികച്ച തീരുമാനമാണ്. നമുക്കും വരും തലമുറകള്‍ക്കും ആരോഗ്യകരമായ ഒരു ഭാവി കെട്ടിപ്പടുക്കാം.
Social
വാട്‌സാപ്പില്‍ തന്നെ ഡോക്യുമെന്റ് സ്‌കാന്‍ ചെയ്ത് അയക്കാം- ഉപകാരപ്രദമായ പുതിയ ഫീച്ചര്‍ പരിചയപ്പെടാം
ആഗോള തലത്തില്‍ 200 കോടിയിലേറെ ഉപഭോക്താക്കളുള്ള മെസേജിഭ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഈ മെസേജിങ് ആപ്പില്‍ നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്കായി പുതിയൊരു സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇനി വാട്‌സാപ്പിലെ ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനാവും. നേരത്തെ ഇതിനായി മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടിയിരുന്നു. പ്രിന്റ് ചെയ്തതോ എഴുതിയതോ ആയ ഒരു പേപ്പര്‍ സ്‌കാന്‍ ചെയ്ത് പിഡിഎഫ് രൂപത്തില്‍ മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കുന്നതിനും ഈ സൗകര്യം സഹായിക്കും.
വാട്‌സാപ്പില്‍ എങ്ങനെ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാം?
വാട്‌സാപ്പില്‍ ഒരു ചാറ്റ് വിന്‍ഡോ തുറക്കുക
ഇടത് ഭാഗത്ത് താഴെ ആയുള്ള + ബട്ടണ്‍ ടാപ്പ് ചെയ്യുക
ഡോക്യുമെന്റില്‍ ടാപ്പ് ചെയ്യുക
അപ്പോള്‍ സ്‌കാന്‍ ഡോക്യുമെന്റ് ഓപ്ഷന്‍ കാണാം
അതില്‍ ടാപ്പ് ചെയ്താല്‍ ക്യാമറ തുറക്കും.
ഏത് ഡോക്യുമെന്റാണോ പകര്‍ത്തേണ്ടത് അതിന് നേരെ ക്യാമറ പിടിച്ചതിന് ശേഷം ക്ലിക്ക് ചെയ്യുക.
മുഴുവന്‍ പേജുകളും ഈ രീതിയില്‍ പകര്‍ത്തി ക്കഴിഞ്ഞാല്‍ Save ബട്ടണ്‍ ടാപ്പ് ചെയ്യുക.
നിങ്ങള്‍ സ്‌കാന്‍ ചെയ്ത പേജുകള്‍ പിഡിഎഫ് രൂപത്തില്‍ അയക്കാനുള്ള ഓപ്ഷന്‍ കാണാം.
സെന്റ് ബട്ടണ്‍ ടാപ്പ് ചെയ്താല്‍ ഈ ഡോക്യുമെന്റ് മറുവശത്തുള്ളയാള്‍ക്ക് ലഭിക്കും.
Social
‘വാട്‌സ്ആപ്പ് കേശവൻ മാമന്മാരുടെ പണികൾ ഇനി നടക്കില്ല’; റിവേഴ്‌സ് ഇമേജ് സെർച്ച് ഓപ്ഷനുമായി പുതിയ അപ്‌ഡേറ്റ്
വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് വ്യാജ ചിത്രങ്ങളും വ്യാജ വിവരങ്ങളും വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിക്കുന്നത്. പലപ്പോഴും ഉറവിട കേന്ദ്രം ഏതാണെന്ന് പോലും ഉറപ്പിക്കാതെ പലതരം ചിത്രങ്ങൾ വാട്‌സ്ആപ്പിലൂടെ പ്രചരിക്കാറുണ്ട്.ഇപ്പോഴിതാ ഇത്തരം തലവേദനകൾ അവസാനിപ്പിക്കാനായി പുതിയ ഫീച്ചറുമായി എത്തുകയാണ് വാട്‌സ്ആപ്പ്. വാട്‌സ്ആപ്പിൽ എത്തുന്ന ചിത്രങ്ങൾ നേരിട്ട് ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ചിന് ഉപയോഗിക്കാൻ സാധിക്കുന്ന ഫീച്ചറാണ് പുതിയതായി തുടങ്ങുന്നത്.വാട്‌സ്ആപ്പ് വെബിലാണ് പുതിയ ഫീച്ചർ ആരംഭിച്ചിരിക്കുന്നത്. ഇതിലൂടെ വാട്‌സ്ആപ്പിൽ എത്തുന്ന ഇമേജുകളുടെ ആധികാരികത വളരെ എളുപ്പത്തിൽ പരിശോധിക്കാനും കണ്ടെത്താനും സാധിക്കും. വാട്ട്സ്ആപ്പ് വെബ് ബീറ്റ വേർഷനാണ് പുതിയ അപ്‌ഡേറ്റ് നൽകിയിരിക്കുന്നതെന്ന് വാട്ട്സ്ആപ്പ് ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റായ WABetaInfo റിപ്പോർട്ട് ചെയ്തു.
Social
വാട്‌സാപ്പ് ഉപയോഗിക്കുന്നവർ ആണോ നിങ്ങൾ; എങ്കിൽ ഈ കാര്യങ്ങൾ പരിശോധിക്കണം
സന്ദേശങ്ങളും ചിത്രങ്ങളും ഔദ്യോഗിക രേഖകളും ശബ്‌ദ സന്ദേശങ്ങളും കോളുകളും അങ്ങനെ ജീവിതവുമായി അടുത്തുനിൽക്കുന്ന ഒരുപാട് കാര്യങ്ങൾ മറ്റുള്ളവരിലേക്ക് കൈമാറാനുള്ള ഒരു ഒറ്റമൂലിയാണ് നമുക്ക് വാട്‌സാപ്പ്. മെറ്റയുടെ ഈ മെസഞ്ചർ ആപ്പ് നമ്മൾ മനുഷ്യർ തമ്മിലെ ബന്ധത്തെ വളർത്താൻ ചെയ്യുന്ന സേവനം ചില്ലറയല്ല. ഇപ്പോഴിതാ പുതുവർഷത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വാട്‌സാപ്പ് ഉപഭോക്താക്കൾക്ക് ഒരു പ്രധാന മുന്നറിയിപ്പ് വന്നിരിക്കുകയാണ്.അടുത്തവർഷം ആദ്യം മുതൽ ചില ഫോണുകളിൽ വാട്‌സാപ്പ് ലഭ്യമാകാതെയാകും. പ്രധാനമായും ഐഫോണുകളിലാണ് ഇത്. ഐഫോൺ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച് വാട്‌സാപ്പ് സന്ദേശങ്ങൾ അയച്ചുകഴിഞ്ഞു. ഐഫോണിന്റെ ഈ വേർഷനിൽ അടുത്ത വർഷം മുതൽ വാട്‌സാപ്പ് ലഭിക്കില്ല എന്ന്തന്നെയായിരുന്നു സന്ദേശം. ഐഒഎസ് 12 മുതലുള്ളവയിലാണ് ഇപ്പോൾ വാട്‌സാപ്പ് പ്രവർത്തിക്കുക. എന്നാൽ മേയ് അഞ്ച് മുതൽ ഐഒഎസ് 15.1 മുതലുള്ളവയിലേ വാട്‌സാപ്പ് പ്രവർത്തിക്കൂ. ചില ആപ്പിൾ ഫോണുകളിൽ ഐ.ഒ.എസ് 15.1ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ കഴിയും. ഈ ഫോണുകളിൽ ആദ്യം സെറ്റിംഗ്‌സ് എടുക്കുക ശേഷം ജനറൽ എന്നതിൽ ക്ളിക്ക് ചെയ്‌ത് സോഫ്‌റ്റ്‌വെയർ അപ്ഡേറ്റ് ചോദിക്കുമ്പോൾ അത് നൽകുക. വരും വർഷത്തിൽ വാട്‌സാപ്പ് ലഭിക്കുന്നത് അവസാനിക്കുന്ന ഫോണുകൾ ഐഫോൺ 5എസ്, ഐഫോൺ 6, ഐ ഫോൺ 6 പ്ളസ് എന്നിവയാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു