കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

മലപ്പുറം: മലപ്പുറം വല്ലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. അപകടത്തില്‍ ഡ്രൈവര്‍ മുഹമ്മദ് ഷെരീഫിന് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ 4.10-നാണ് സംഭവം.
കരുളായില്‍ നിന്നും യാത്രക്കാരെ ഇറക്കി തിരിച്ചു പോകുന്നതിനിടെയായിരുന്നു അപകടം. ഓടിക്കൊണ്ടിരുന്ന ഓട്ടോയുടെ മുന്നില്‍ കാട്ടുപന്നി വന്ന് ഇടിക്കുകയായിരുന്നു. ഇടിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടത്തിനിടെ പുറത്തേക്ക് തെറിച്ച് വീണ ഡ്രൈവര്‍ മുഹമ്മദ് ഷെരീഫിന് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ നട്ടെല്ലിന് പരിക്കുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
നിലവില്‍ ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.