Connect with us

India

കാലിക്കറ്റില്‍ ബിരുദ പ്രവേശനത്തിന് രജിസ്ട്രേഷന്‍ തുടങ്ങി; പ്ര​വേ​ശ​നം 306 കോ​ള​ജു​ക​ളി​ലെ 87,809 സീ​റ്റു​ക​ളി​ലേക്ക്

Published

on

Share our post

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല 2023-24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. ജൂ​ണ്‍ 12ന് ​വൈ​കീ​ട്ട് അ​ഞ്ച് വ​രെ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം. എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍ക്ക് 185 രൂ​പ​യും മ​റ്റു​ള്ള​വ​ര്‍ക്ക് 445 രൂ​പ​യു​മാ​ണ് അ​പേ​ക്ഷ ഫീ​സ്.

മാ​നേ​ജ്മെ​ന്റ്, സ്പോ​ര്‍ട്സ് ​േക്വാ​ട്ട​ക​ളി​ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന് പു​റ​മെ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ലും അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണം. സ​ര്‍വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലെ 35 സ​ര്‍ക്കാ​ര്‍, 50 എ​യ്ഡ​ഡ്, 10 സെ​ന്റ​ര്‍, 211 സ്വാ​ശ്ര​യം ഉ​ള്‍പ്പെ​ടെ 306 കോ​ള​ജു​ക​ളി​ലെ 87,809 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ബി​രു​ദ പ്ര​വേ​ശ​നം.

സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ 8268, എ​യ്ഡ​ഡി​ല്‍ 20071, സെ​ന്റ​റി​ല്‍ 328, സ്വ​ശ്ര​യ കോ​ള​ജു​ക​ളി​ല്‍ 59142 എ​ന്നി​ങ്ങ​നെ​യാ​ണ് സീ​റ്റ് നി​ല. ആ​കെ 135 ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളാ​ണു​ള്ള​ത്. ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പ​ണ​ത്തി​ന്റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കാ​പ്പ് ഐ​ഡി​യും പാ​സ്​​വേ​ഡും മൊ​ബൈ​ലി​ല്‍ ല​ഭ്യ​മാ​കു​ന്ന​തി​ന് അ​പേ​ക്ഷ​ക​ര്‍ http;//admission.uoc.ac.in/ug/- applynow എ​ന്ന ലി​ങ്കി​ല്‍ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ള്‍ ന​ല്‍ക​ണം.

ഓണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്റെ തു​ട​ക്ക​ത്തി​ല്‍ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ന​ല്‍കു​ന്ന​തി​ലെ പി​ഴ​വ് കാ​ര​ണം കാ​പ്പ് ഐ​ഡി, സെ​ക്യൂ​രി​റ്റി കീ ​എ​ന്നി​വ ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ന്‍ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ഒ.​ടി.​പി വെ​രി​ഫി​ക്കേ​ഷ​ന്‍ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ള്‍ അ​വ​രു​ടെ​യോ ര​ക്ഷി​താ​വി​ന്റെ​യോ ഫോ​ണ്‍ ന​മ്പ​ര്‍ മാ​ത്ര​മേ ന​ല്‍കാ​വൂ.

മൊ​ബൈ​ലി​ല്‍ ല​ഭി​ച്ച കാ​പ്പ് ഐ​ഡി​യും പാ​സ്​​വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ന്‍ ചെ​യ്ത് അ​പേ​ക്ഷ സ​മ​ര്‍പ്പ​ണം പൂ​ര്‍ത്തീ​ക​രി​ക്ക​ണം. ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പ​ണ വേ​ള​യി​ല്‍ ല​ഭി​ക്കു​ന്ന പാ​സ്​​വേ​ഡി​ന്റെ ര​ഹ​സ്യ​സ്വ​ഭാ​വം വെ​ളി​പ്പെ​ടു​ത്താ​ന്‍ പാ​ടി​ല്ല.

പ്ര​വേ​ശ​ന​പ്ര​ക്രി​യ അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ​യു​ടെ അ​വ​സാ​ന​മാ​ണ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് അ​ട​ക്കേ​ണ്ട​ത്. അ​പേ​ക്ഷാ ഫീ​സ് അ​ട​ച്ച് വീ​ണ്ടും ലോ​ഗി​ൻ ചെ​യ്ത് അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ട് എ​ടു​ക്ക​ണം. ഇ​തോ​ടെ അ​പേ​ക്ഷ സ​മ​ര്‍പ്പ​ണം പൂ​ര്‍ത്തി​യാ​കും.

വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് 20 ഓ​പ്ഷ​ന്‍ വ​രെ ന​ല്‍കാം. ഗ​വ, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ കോ​ഴ്‌​സു​ക​ളി​ല്‍ ഏ​റ്റ​വും താ​ല്‍പ​ര്യ​മു​ള്ള ഓ​പ്ഷ​നു​ക​ള്‍ മു​ന്‍ഗ​ണ​ന ക്ര​മ​ത്തി​ല്‍ സ​മ​ര്‍പ്പി​ക്ക​ണം. സ്വ​ശ്ര​യ കോ​ഴ്‌​സു​ക​ളു​ടെ ഫീ​സ് എ​യ്ഡ​ഡ്, ഗ​വ. കോ​ഴ്‌​സു​ക​ളു​ടെ ഫീ​സി​ല്‍നി​ന്ന് വ്യ​ത്യ​സ്ത​മാ​യി​രി​ക്കും.

ക​മ്യൂ​ണി​റ്റി ​ ക്വാട്ട​യി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് 20 കോ​ള​ജ് ഓ​പ്ഷ​നു​ക​ളി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ അ​ര്‍ഹ​മാ​യ ക​മ്യൂ​ണി​റ്റി ​േക്വാ​ട്ട​യാ​യി​രി​ക്കും പ​രി​ഗ​ണി​ക്കു​ക. ഓ​രോ ക​മ്യൂ​ണി​റ്റി​ക്കും അ​ര്‍ഹ​മാ​യ കോ​ള​ജു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും.

ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്റെ അ​വ​സാ​ന തീ​യ​തി വ​രെ അ​പേ​ക്ഷ എ​ഡി​റ്റ് ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ണ്ടാ​കും. പു​തു​ക്കി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ട് ഡൗ​ണ്‍ലോ​ഡ് ചെ​യ്ത് സൂ​ക്ഷി​ക്ക​ണം. ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ട് സ​ര്‍വ​ക​ലാ​ശാ​ല​യി​ലേ​ക്കോ കോ​ള​ജു​ക​ളി​ലേ​ക്കോ അ​യ​ക്കേ​ണ്ട​തി​ല്ല. അ​ഡ്മി​ഷ​ന്‍ സ​മ​യ​ത്ത് അ​നു​ബ​ന്ധ രേ​ഖ​ക​ളോ​ടൊ​പ്പം സ​മ​ര്‍പ്പി​ക്ക​ണം.

പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന മു​ഴു​വ​ന്‍ വി​ദ്യാ​ഥി​ക​ളും ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്ത​ണം. മാ​നേ​ജ്‌​മെ​ന്റ്, സ്‌​പോ​ര്‍ട്‌​സ് ​േക്വാ​ട്ട​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന് പു​റ​മെ ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ല്‍ അ​പേ​ക്ഷി​ക്ക​ണം.

അ​ലോ​ട്ട്‌​മെ​ന്റ്, അ​ഡ്മി​ഷ​ന്‍ തു​ട​ങ്ങി​യ പ്ര​ധാ​ന വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ലോ​ട്ട്‌​മെ​ന്റ്, അ​ഡ്മി​ഷ​ന്‍ സം​ബ​ന്ധി​ച്ച് വ്യ​ക്തി​ഗ​ത അ​റി​യി​പ്പു​ക​ള്‍ ഉ​ണ്ടാ​കി​ല്ലെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് അ​ഡ്മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ admission.uoc.ac.inല്‍ ​ല​ഭി​ക്കും.


Share our post

India

എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി; ആറ് വിമാനത്താവളങ്ങളിൽ നിന്ന് വിമാന സർവീസില്ല

Published

on

Share our post

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ 9 വിമാനത്താവളങ്ങളിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. ജമ്മു കശ്മീരിലെ ജമ്മു, ശ്രീനഗർ, ലേ എന്നിവിടങ്ങളിലെയും ഉത്തരേന്ത്യയിലെ ജോധ്പൂർ, അമൃത്‌സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നും പുറപ്പെടാനിരുന്നതും, ഈ വിമാനത്തവാളങ്ങളിലേക്ക് പോകാനിരുന്നതുമായ വിമാനങ്ങളാണ് റദ്ദാക്കിയത്. മെയ് 10 വരെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ നിർദ്ദേശ പ്രകാരം സർവീസുകൾ റദ്ദാക്കിയത്.

അതേസമയം ഈ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് സൗജന്യ റീഷെഡ്യൂൾ അല്ലെങ്കിൽ ടിക്കറ്റ് പണം തിരികെ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേകം ഹെൽപ് ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്. അതേസമയം ഓപറേഷൻ സിന്ദൂറിന് പിന്നാലെ വിമാന സർവീസുകൾ വഴിതിരിച്ചുവിട്ടതായി ഇത്തിഹാദ് എയർലൈൻസ് അധികൃതർ അറിയിച്ചു. ഇൻഡി​ഗോ, സ്പൈസ് ജെറ്റ് എയർലൈനുകളും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ദുബൈ, സിയാൽകോട്ട്, ലാഹോർ, ഇസ്ലാമാബാദ്, പെഷവാർ എന്നിവിടങ്ങളിലേക്ക് സർവീസുകൾ വഴിതിരിച്ചുവിട്ടു.


Share our post
Continue Reading

India

അതിർത്തിയിൽ വെടിവെപ്പ് തുടരുന്നു, പൂഞ്ചിൽ പാക് ഷെല്ലാക്രമണം, ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

Published

on

Share our post

ദില്ലി: ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ കശ്മീർ അതിർത്തിയിലെ ഏഴിടങ്ങളിൽ ഇന്ത്യ-പാക് സേനകൾ തമ്മിൽ കനത്ത വെടിവയ്പ്പ്. അതിർത്തി ജില്ലയായ പൂഞ്ചിൽ പാക്ക് ഷെല്ലിങ്ങിൽ 7 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. മരിച്ചവരിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളുമുണ്ട്. ഉറിയിൽ രണ്ട് വീടുകൾക്ക് തീപിടിച്ചു. 25 ഓളം പേർക്ക് പരിക്കേറ്റു. പിന്നാലെ നിയന്ത്രണ രേഖയിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ മൂന്ന് പാക് സൈനികരെ വധിച്ചു. പൂഞ്ചിലും രജൗറിയിലും ഇന്ത്യയുടെ തിരിച്ചടിയിൽ പാക്ക് സൈനിക പോസ്റ്റുകൾക്ക് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി. പാകിസ്ഥാൻ, പാക് അധീന കശ്മീരിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തിയത്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പൂഞ്ച് ജില്ലയിലാണ് ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തത്.

ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ കനത്ത ജാഗ്രത തുടരുകയാണ്. ജമ്മു കശ്മീരിൽ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ജയ്സൽമേറിലും അമൃതസറിലും സ്കൂളുകളും കോളേജുകളും അടച്ചു. ഉത്തർപ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എല്ലാ യുപി പൊലീസ് സംവിധാനങ്ങളും പ്രതിരോധ യൂണിറ്റുകളുമായി ഏകോപിപ്പിക്കാനും സുപ്രധാന സ്ഥാപനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്താനും നിർദ്ദേശം നൽകിയതായി യുപി ഡിജിപി അറിയിച്ചു.

വിനോദസഞ്ചാരികളായ 26 നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിവസമാണ് ഇന്ത്യ തിരിച്ചടിച്ചത്. പാക്കിസ്ഥാനിലും പാക്ക് അധീന കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം പുലർച്ചെ ശക്തമായ മിസൈൽ അക്രമണം നടത്തി. നിരവധി ഭീകരർ കൊല്ലപ്പെട്ടു. ഭീകര പരിശീലന കേന്ദ്രങ്ങൾ ചാരമായി. ലഷ്കറെ തൊയ്ബ,ജെയ്ഷെ മുഹമ്മദ് , ഹിസ്ബുൾ മുജാഹിദീൻ എന്നീ ഭീകര സംഘടനകളുടെ താവളങ്ങളാണ് തകർന്നത്. പുലർച്ചെ 1.44 നായിരുന്നു കര, നാവിക, വ്യോമ സേനകൾ സംയുക്തമായി, ‘ഓപ്പറേഷൻ‌ സിന്ദൂർ’ സർജിക്കൽ സ്ട്രൈക്ക് നടത്തിയത്.


Share our post
Continue Reading

India

ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തിന് നേതൃത്വം നല്‍കിയത് സോഫിയ ഖുറേശിയും വ്യോമികാ സിങും

Published

on

Share our post

ന്യൂഡല്‍ഹി: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തിന് പകരമായി പാകിസ്താനില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന് നേതൃത്വം നല്‍കിയത് മുതിര്‍ന്ന വനിതാ ഓഫിസര്‍മാരായ കേണല്‍ സോഫിയ ഖുറൈശിയും വിങ് കമാന്‍ഡര്‍ വ്യോമികാ സിങും. ഇന്ന് രാവിലെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്ത ഇരുവരും സൈനിക നടപടിയുടെ വിവരങ്ങള്‍ പങ്കുവച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ കോപ്‌സ് ഓഫ് സിഗ്നല്‍സിലെ ഉദ്യോഗസ്ഥയാണ് ഗുജറാത്തിലെ വഡോദര സ്വദേശിയായ സോഫിയ ഖുറൈശി. 2016 മാര്‍ച്ചില്‍ പൂനെയില്‍ വിവിധ രാജ്യങ്ങളുമായി ചേര്‍ന്ന് ഇന്ത്യ നടത്തിയ സൈനികപരിശീലനത്തിന് ഇവര്‍ നേതൃത്വം നല്‍കി. ജപ്പാന്‍, ചൈന, റഷ്യ, യുഎസ്, സൗത്ത് കൊറിയ, ന്യൂസിലാന്‍ഡ്, ആസ്‌ത്രേലിയ തുടങ്ങിയ 18 രാജ്യങ്ങളാണ് ഈ ഓപറേഷനില്‍ പങ്കെടുത്തത്. സമാധാന നടപടികള്‍, കുഴിബോംബ് നിര്‍മാര്‍ജനം എന്നിവയിലും പങ്കുവഹിച്ചു.

2006ല്‍ കോംഗോയിലെ ഐക്യരാഷ്ട്രസഭയുടെ സമാധാനദൗത്യത്തിന്റെ നിരീക്ഷണ ചുമതല വഹിച്ചു. സോഫിയ ഖുറൈശിയുടെ പിതാമഹന്‍ സൈനികനായിരുന്നു. സോഫിയ വിവാഹം കഴിച്ചത് മേജര്‍ താജുദ്ദീന്‍ ഖുറൈശിയെയാണ്.ഇന്ത്യന്‍ വായുസേനയില്‍ വ്യോമിക സിങിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ അവരെ പങ്കെടുപ്പിച്ച നടപടി. മകളെ വായുസേനയില്‍ ചേര്‍ക്കണമെന്ന രക്ഷിതാക്കളുടെ ആഗ്രഹപ്രകാരമാണ് വ്യോമിക എന്ന പേര് നല്‍കിയത്. എഞ്ചിനീയറിങ് പഠിച്ച വ്യോമിക എന്‍സിസിയിലും ഉണ്ടായിരുന്നു. 2019ല്‍ വായുസേനയില്‍ ഹെലികോപ്റ്റര്‍ പൈലറ്റായി. ചേതക്ക്, ചീറ്റ തുടങ്ങിയ ഹെലികോപറ്ററുകള്‍ അവര്‍ ജമ്മുവിലും കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പറത്തി.


Share our post
Continue Reading

Trending

error: Content is protected !!