മെഡിക്കൽ ഓഫീസർ: വാക് ഇൻ ഇന്റർവ്യൂ മൂന്നിന്

മുഴപ്പിലങ്ങാട്: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് എന്നിവ സഹിതം ജൂൺ മൂന്നിന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. ഫോൺ: 0497 2832055.