Connect with us

IRITTY

ആറളം ഫാമിൽ വാസയോഗ്യമല്ലാത്ത വീടുകളുടെ നിർമാണം; നിയമസഭ സമിതി റിപ്പോർട്ട് ആവശ്യപ്പെട്ടു

Published

on

Share our post

ക​ണ്ണൂ​ർ: ആ​റ​ളം ഫാ​മി​ൽ സം​സ്ഥാ​ന നി​ർ​മി​തി കേ​ന്ദ്രം മു​ഖേ​ന നി​ർ​മി​ച്ച 391 വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വീ​ടു​ക​ൾ സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​നോ​ട് നി​യ​മ​സ​ഭ സ​മി​തി നി​ർ​ദേ​ശം.

കൃ​ത്യ​മാ​യ ശു​ചി​ത്വ സം​വി​ധാ​ന​ങ്ങ​ൾ പോ​ലു​മി​ല്ലാ​തെ 2008-09 വ​ർ​ഷ​മാ​ണ് വീ​ടു​ക​ൾ പ​ണി​ത​ത്. ഇ​വ​യു​ടെ നി​ർ​മാ​ണ​ത്തി​ലെ അ​യോ​ഗ്യ​ത സം​ബ​ന്ധി​ച്ചാ​ണ് പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ ക്ഷേ​മം സം​ബ​ന്ധി​ച്ച നി​യ​മ​സ​ഭ സ​മി​തി റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്.

ആ​റ​ള​ത്ത് 304 പേ​ർ​ക്ക് പു​തി​യ വീ​ട് അ​നു​വ​ദി​ച്ച​താ​യും അ​വ​യു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യും ജി​ല്ലാ ട്രൈ​ബ​ൽ ഓ​ഫി​സ​ർ നി​യ​മ​സ​ഭ സ​മി​തി​യെ അ​റി​യി​ച്ചു.

ആ​റ​ളം ഫാ​മി​ൽ ഭൂ​മി ന​ൽ​കി​യി​ട്ടും താ​മ​സി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​വ​ർ, പ്ലോ​ട്ട് മാ​റി താ​മ​സി​ച്ച​വ​ർ, സ്ഥ​ലം കൈ​യേ​റി താ​മ​സി​ക്കു​ന്ന​വ​ർ എ​ന്നി​വ​രെ ക​ണ്ടെ​ത്താ​ൻ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യു​ടെ റി​പ്പോ​ർ​ട്ട് ഈ​യാ​ഴ്ച സ​മ​ർ​പ്പി​ക്കു​മെ​ന്ന് ട്രൈ​ബ​ൽ റീ​സെ​റ്റി​ൽ​മെൻറ് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെൻറ് മി​ഷ​ൻ (ടി.​ആ​ർ.​ഡി.​എം) സ​മി​തി​യെ അ​റി​യി​ച്ചു.

സ്വ​ന്ത​മാ​യി ഭൂ​മി​യി​ല്ലാ​ത്ത 3,227 പേ​ർ​ക്ക് ആ​റ​ളം ഫാ​മി​ൽ ഭൂ​മി​യു​ടെ കൈ​വ​ശ​രേ​ഖ ന​ൽ​കി​യ​താ​യി ജി​ല്ലാ ട്രൈ​ബ​ൽ ഓ​ഫി​സ​ർ അ​റി​യി​ച്ചു.

1,484 പേ​രാ​ണ് നി​ല​വി​ൽ സ്ഥി​ര​മാ​യി താ​മ​സി​ക്കു​ന്ന​ത്. സം​യു​ക്ത പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് ഊ​രു കൂ​ട്ട​ത്തി​ൽ അ​തി​ന്റെ ശു​പാ​ർ​ശ പ​രി​ഗ​ണി​ച്ച് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ചെ​യ​ർ​മാ​നാ​യ ജ​ന​കീ​യ സ​മി​തി​ക്ക് സ​മ​ർ​പ്പി​ക്കും. റി​പ്പോ​ർ​ട്ടി​ന്റെ കോ​പ്പി സ​മി​തി​ക്ക് കൈ​മാ​റാ​ൻ ചെ​യ​ർ​മാ​ൻ സ​മി​തി അം​ഗം ഒ.​ആ​ർ കേ​ളു എം.​എ​ൽ.​എ നി​ർ​ദേ​ശി​ച്ചു.

ത​ല​ശ്ശേ​രി തി​രു​വ​ങ്ങാ​ട് വി​ല്ലേ​ജി​ലെ കു​ട്ടി​മാ​ക്കൂ​ൽ അ​ത്തോ​ളി​മ​ല വ​ട​ക്കു​ഭാ​ഗ​ത്ത് മ​ണ്ണു​നീ​ക്കി ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പ​രാ​തി, ജൂ​ൺ ഒ​ന്നി​ന് ചേ​രു​ന്ന ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി യോ​ഗം പ​രി​ഗ​ണി​ക്കു​മെ​ന്ന് എ.​ഡി.​എം അ​റി​യി​ച്ചു. ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി സ​ർ​വേ ന​ട​ത്താ​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​താ​യി ജി​യോ​ള​ജി​സ്റ്റ് അ​റി​യി​ച്ചു.

വ​ന​പ്ര​ദേ​ശ​ത്തെ കൈ​വ​ശ​ഭൂ​മി​ക്ക് കൈ​വ​ശ രേ​ഖ ന​ൽ​കു​ന്ന​ത് വ​നം വ​കു​പ്പും ജി​ല്ലാ ക​ല​ക്ട​റും റ​വ​ന്യു വ​കു​പ്പും സം​യു​ക്ത​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണെ​ന്ന് കു​റി​ച്യ മു​ന്നേ​റ്റ സ​മി​തി ജി​ല്ല സെ​ക്ര​ട്ട​റി വി. ​കേ​ള​പ്പ​ന്റെ പ​രാ​തി​ക്ക് മ​റു​പ​ടി​യാ​യി അ​റി​യി​ച്ചു. കൈ​വ​ശ ഭൂ​മി വി​ഭ​ജി​ച്ചു ന​ൽ​കാ​ൻ പെ​രു​വ വാ​ർ​ഡി​ൽ 21 അ​പേ​ക്ഷ​ക​ൾ പ​ഞ്ചാ​യ​ത്തി​ൽ പ​രി​ശോ​ധ​ന​ക്ക് വെ​ച്ചി​രി​ക്കു​ന്നു. കൈ​വ​ശ രേ​ഖ​ക്കാ​യു​ള്ള 57 അ​പേ​ക്ഷ​ക​ളി​ൽ 36 എ​ണ്ണ​ത്തി​ൽ കൈ​വ​ശ​രേ​ഖ ന​ൽ​കി.

പ​ക്ഷേ, വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ഭൂ​മി വി​ഭ​ജി​ച്ചു​ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ജി​ല്ലാ ട്രൈ​ബ​ൽ ഓ​ഫി​സ​ർ അ​റി​യി​ച്ചു. ജ​ന​പ്ര​തി​നി​ധി​യെ ജാ​തി​പ്പേ​ര് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സ​മി​തി​ക്ക് മു​മ്പാ​കെ ഹാ​ജ​രാ​വാ​തി​രു​ന്ന അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ത​ല​ശ്ശേ​രി എ.​സി.​പി​യോ​ട് തി​രു​വ​ന​ന്ത​പു​ര​ത്ത് നേ​രി​ട്ട് സ​മി​തി മു​മ്പാ​കെ ഹാ​ജ​രാ​വാ​ൻ ആ​വ​ശ്യ​പ്പെ​ടാ​ൻ തീ​രു​മാ​നി​ച്ചു.

പ​ട്ടി​ക​ജാ​തി വ​കു​പ്പി​ന് കീ​ഴി​ൽ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ർ​ക്ക് വീ​ടു​വെ​ച്ചു​ന​ൽ​കാ​ൻ വ​യ​ൽ ഭൂ​മി വാ​ങ്ങി​ച്ചു​കൊ​ടു​ത്ത​തി​നാ​ൽ വീ​ടു​വെ​ക്കാ​ൻ ക​ഴി​യാ​ത്ത​ത് സം​ബ​ന്ധി​ച്ച കേ​സി​ൽ അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ല​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ 10 പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ചു. 14 പു​തി​യ പ​രാ​തി​ക​ൾ സ്വീ​ക​രി​ച്ചു. സ​ഭാ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന്, പി.​വി ശ്രീ​നി​ജി​ൻ എ​ന്നീ എം.​എ​ൽ.​എ​മാ​രാ​ണ് സി​റ്റി​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത​ത്. ജി​ല്ല ക​ല​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ, എ.​ഡി.​എം കെ.​കെ ദി​വാ​ക​ര​ൻ, അ​സി. ക​ല​ക്ട​ർ മി​സാ​ൽ സാ​ഗ​ർ ഭ​ര​ത്, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

ഉ​ദ്യോ​ഗ​സ്ഥ​ർ ഭൂ​രി​ഭാ​ഗ​വും എ​ത്തി​യി​ല്ല

ക​ണ്ണൂ​ർ: ബ​ന്ധ​പ്പെ​ട്ട ഓ​ഫി​സ​ർ​മാ​ർ ബ​ഹു​ഭൂ​രി​പ​ക്ഷ​വും പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ ക്ഷേ​മം സം​ബ​ന്ധി​ച്ച നി​യ​മ​സ​ഭ സ​മി​തി സി​റ്റി​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ന്ന് ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു. പ​ങ്കെ​ടു​ത്ത​വ​ർ ത​ന്നെ കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ചി​ട്ടു​മ​ല്ല വ​ന്ന​ത്. പ​ര​സ്പ​ര വി​രു​ദ്ധ​മാ​യാ​ണ് സ​മി​തി​ക്ക് മു​മ്പാ​കെ പ​ല കാ​ര്യ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞി​ട്ടു​ള്ള​ത്.

അ​തി​ൽ സ​മി​തി​ക്ക് പ്ര​യാ​സ​വും അ​തൃ​പ്തി​യു​മു​ണ്ട്. സാ​ധാ​ര​ണ​ക്കാ​രു​ടെ ചെ​റു​തും വ​ലു​തു​മാ​യ പ​രാ​തി​ക​ളും വി​ഷ​യ​ങ്ങ​ളും നി​ര​ന്ത​രം സ​മി​തി​ക്ക് അ​യ​ച്ചി​ട്ട് അ​തി​ൽ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് സ​മി​തി നേ​രി​ട്ട് വ​ന്ന​ത് -ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. സ​മി​തി സി​റ്റി​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​റി​യി​പ്പ് ന​ൽ​കി​യി​ട്ടും പ​ങ്കെ​ടു​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.


Share our post

IRITTY

അയ്യൻകുന്ന് പഞ്ചായത്തിലെ ഈന്തുംകരിയിൽ വളർത്തുനായയെ വന്യജീവി ആക്രമിച്ചു

Published

on

Share our post

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ഈന്തുംകരിയിൽ വളർത്തുനായയെ വന്യജീവി ആക്രമിച്ചു. മാവേലിൽ മധു വിന്റെ നായയെ ആണ് വന്യ ജീവി പിടിച്ചത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നായ അതീവ ഗുരുതരാവസ്ഥയിലാണ്. രാത്രി ഒന്നരയോടെ ആണ് സംഭവം.നായ കരയുന്നത് കേട്ട് മധു വെളിയിൽ വന്നപ്പോഴാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ നായയെ കാണുന്നത്. ലൈറ്റിന്റെ വെളിച്ചത്തിൽ ഏതോ വന്യജീവി ഓടിമറയുന്നത് കണ്ടെന്നാണ് മധു പറയുന്നത്. കൂട്ടിൽ കയറിൽ കെട്ടിയിട്ടിരുന്നതുകൊണ്ടാണ് വന്യ ജീവിക്ക് നായയെ കൊണ്ടുപോകാൻ കഴിയാതെ വന്നത്.എന്നും കൂട് പൂട്ടാറുള്ള മധു ഇന്നലെ കൂട് പൂട്ടിയിരുന്നില്ല. രണ്ട് ദിവസമായി പ്രദേശത്ത് രാത്രിയിൽ നായ്ക്കൾ വല്ലാതെ കുരച്ച് ബഹളം വെച്ചിരുന്നതായി വീട്ടുകാർ പറയുന്നു. ഈന്തുംകരി ഉരുപ്പുംകുറ്റി റോഡിനോട് ചേർന്ന് ജനവാസ മേഖലയിലാണ് വന്യജീവിയുടെ ആക്രമണം.ആക്രമിച്ചത് പുലിതന്നെയാണ് എന്നാണ് നാട്ടുകാർ പറയുന്നത്.


Share our post
Continue Reading

Breaking News

മീത്തലെ പുന്നാട് വീടിൻ്റെ കോൺഗ്രീറ്റ് സ്ലാബ് അടർന്ന് വീണ് ഒരാൾ മരിച്ചു

Published

on

Share our post

ഇരിട്ടി: മീത്തലെ പുന്നാട് വീടിൻ്റെ കോൺഗ്രീറ്റ് സ്ലാബ് അടർന്ന് വീണ് ഒരാൾ മരിച്ചു.നിർമ്മാണ തൊഴിലാളിയായ മാമ്പറം സ്വദേശി ഗണിപതിയാടൻ കരുണാകരൻ ആണ് മരിച്ചത്.സ്ലാബിനുള്ളിൽ കുടുങ്ങിയ കരുണാകരനെ ഫയർഫോഴ്സ് എത്തി നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.


Share our post
Continue Reading

IRITTY

അഞ്ച്‌ മിനിറ്റ്‌, ചിറകടിച്ചത്‌ 12,000 ശലഭങ്ങൾ

Published

on

Share our post

ഇരിട്ടി:ആറളത്ത്‌ അഞ്ച്‌ മിനിറ്റിനകം പന്ത്രണ്ടായിരത്തിലധികം ആൽബട്രോസ്‌ ചിത്രശലഭങ്ങളുടെ ദേശാടനക്കാഴ്‌ച. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ നടത്തിയ ശലഭ നിരീക്ഷണ ക്യാമ്പിലാണ്‌ പൂമ്പാറ്റസംഗമം നിരീക്ഷകർ പകർത്തിയത്‌. മൂന്ന് ദിവസത്തെ സർവേയിൽ അറുപത്‌ ശലഭ നിരീക്ഷകർ ദേശാടനം വീക്ഷിച്ചു. സർവേ സമാപന അവലോകന യോഗം ഉത്തരമേഖലാ വനം കൺസർവേറ്റർ കെ എസ്‌ ദീപ ഉദ്‌ഘാടനംചെയ്തു. വൈൽഡ് ലൈഫ് വാർഡൻ ജി പ്രദീപ്‌ അധ്യക്ഷനായി. അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ശലഭ നിരീക്ഷകരായ ഡോ. ജാഫർ പാലോട്ട്, ബാലകൃഷ്ണൻ വിളപ്പിൽ, വി കെ ചന്ദ്രശേഖരൻ എന്നിവർ സർവേ വിവരങ്ങൾ ക്രോഡീകരിച്ചു. കാൽനൂറ്റാണ്ടായി നടക്കുന്ന സർവേയിൽ ഇത്തവണയാണ്‌ ഏറ്റവുമധികം ആൽബട്രോസ്‌ പൂമ്പാറ്റകളുടെ ദേശാടനമുണ്ടായതെന്ന്‌ അവലോകനയോഗം വിലയിരുത്തി. പതിനായിരത്തോളം ശലഭങ്ങൾ വരെ പുഴത്തിട്ടകളിൽ കൂട്ടം കൂടിയതായി നിരീക്ഷിച്ചു. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന പുള്ളിവാലൻ, ബുദ്ധമയൂരി, റോസി, തളിർനീലി, ഓക്കില, മലബാർ റോസ് തുടങ്ങി പതിനേഴിനം ശലഭങ്ങളെയും കണ്ടെത്തി. ചീങ്കണ്ണിപ്പുഴയിലെ മണലൂറ്റൽ ആൽബട്രോസ് ശലഭങ്ങളുടെ കൂട്ടം ചേരലിന് പ്രതികൂലമാകുമെന്ന്‌ സർവേ വിലയിരുത്തി. ആറളത്തെ ചിത്രശലഭ സങ്കേതമായി പ്രഖ്യാപിക്കണമെന്നും സർവേ സംഘം ആവശ്യപ്പെട്ടു.


Share our post
Continue Reading

Trending

error: Content is protected !!