സി.ഐ.ടി.യു സ്ഥാപക ദിനം; 108 ആംബുലൻസ് യൂണിയൻ സ്‌കൂൾ ശുചീകരിച്ചു

കീഴ്പള്ളി: സി.ഐ.ടി.യു സ്ഥാപക ദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ കണ്ണൂർ ജില്ലാ ജീവനക്കാർ കീഴ്പ്പള്ളി ഇടവേലി ഗവ.എൽ.പി സ്‌കൂൾ ശുചീകരിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് വൈ.വൈ. മത്തായി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ ട്രഷറർ സൈനുൽ ആബിദ് അധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രഥമധ്യാപകൻ അബ്ദുൾ ബഷീർ , സി.പി.എം ഏരിയ കമ്മിറ്റിയംഗം റോസമ്മ ടീച്ചർ, യൂണിയൻ ജില്ലാ സെക്രട്ടറി എ.പി. ധനേഷ് എന്നിവർ സംസാരിച്ചു.