മാലൂർപ്പടി നെയ്യമൃത് സംഘം വ്യാഴാഴ്ച പുറപ്പെടും

Share our post

മാലൂർ : കൊട്ടിയൂർ വൈശാഖോത്സവത്തിന് തുടക്കം കുറിച്ച് എടവമാസത്തിലെ ചോതിനാളിൽ അക്കരെ ക്ഷേത്ര സ്വയംഭൂവിൽ നടക്കുന്ന നെയ്യാട്ടത്തിനുള്ള മാലൂർപ്പടി നെയ്യമൃത് സംഘം നെയ്യാട്ടദിവസമായ ജൂൺ ഒന്ന് പുലർച്ചെ ക്ഷേത്രത്തിൽനിന്ന്‌ പുറപ്പെടും.

സംഘം കാരണവർ മുരിക്കോളി ശശീന്ദ്രൻ നമ്പ്യാരുടെ നേതൃത്വത്തിൽ മാവില രാജമണി, കാനാടൻ ദാമോദരൻ നമ്പ്യാർ, വിജേഷ് സി. മാലൂർ, കൈതേരി മഠത്തിൽ രാജൻ നമ്പ്യാർ, മാവില ശ്രീജേഷ്, ചോഴൻ മോഹൻദാസ്, കാനാടൻ മനോഹരൻ, പുതിയവീട്ടിൽ വത്സൻ നമ്പ്യാർ, കെ.കെ. രാജൻ നമ്പ്യാർ, വരക്കോത്ത് രാമചന്ദ്രൻ നമ്പ്യാർ, കരിമ്പനക്കൽ ചെല്ലട്ടൻ ശ്രീധര കുറുപ്പ്, മോറശ്ശേരി ബാലൻ നമ്പ്യാർ, കൈതേരി കണ്ടോത്ത് നവീൻ എന്നിവരടങ്ങിയ പതിനാല് വൃതക്കാരാണ് സംഘത്തിലുള്ളത്. രാത്രി നിഴൽ കൂടൽ ചടങ്ങ് നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!