സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഹയർ സെക്കൻഡറിതല പരീക്ഷ: അപേക്ഷ ജൂൺ 8 വരെ

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഹയർ സെക്കൻഡറിതല പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം. എൽ.ഡി.സി, ഡാറ്റ എൻട്രി ഓപ്പറേറ്റർ അടക്കമുള്ള വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള പരീക്ഷയാണിത്.
മലയാളം ഉൾപ്പെടെ പതിനഞ്ച് ഭാഷകളിൽ പരീക്ഷ എഴുതാം. അപേക്ഷകർക്ക് 18 മുതൽ 27 വയസ് വരെ പ്രായമാകാം. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. എല്ലാ തസ്തികകളിലേക്കും ടൈപ്പിങ്, സ്കിൽ ടെസ്റ്റ് നടത്തും.
ഉദ്യോഗാർഥികൾ https://ssc.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നൽകണം. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂൺ എട്ട്. അപേക്ഷ ഫീസ് 100 രൂപ. വനിതകൾ, എസ്.സി/ എസ്.ടി വിഭാഗക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഫീസിൽ ഇളവ് ലഭിക്കും.