Kannur
ആശ്വാസം പകർന്ന് പരിയാരം; അടിസ്ഥാന സൗകര്യവും മോടിയും കൂട്ടി

പാവപ്പെട്ട ആയിരക്കണക്കിന് രോഗികളുടെ ആശ്വാസ കേന്ദ്രമാണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്. സ്വകാര്യ ആസ്പത്രികളുടെ കഴുത്തറുപ്പൻ മത്സരങ്ങൾക്കിടയിൽ ആതുരസേവന മേഖലയുടെ യഥാർഥ ധർമം തിരിച്ചറിയുന്ന സ്ഥാപനം.
ഇവിടത്തെ പരിമിതികൾ പെരുപ്പിച്ച് കാണിച്ചും സ്വകാര്യമേഖലയെ മഹത്വവൽക്കരിച്ചും ചിലർ പ്രചാരണം നടത്തുന്നുണ്ടെങ്കിലും രോഗികൾക്ക് താങ്ങും തണലുമാണ് സർക്കാർ ഉടമസ്ഥതയിലുള്ള ഈ ആധുനിക ചികിത്സാകേന്ദ്രം.
എന്നാൽ പരിയാരം സഹകരണ മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കണമെന്ന് മുറവിളി ഉയർത്തിയവർപോലും ഈ സ്ഥാപനത്തിനെതിരെ അപവാദം പ്രചരിപ്പിക്കുന്നതിന് പിന്നീട് നാട് സാക്ഷിയായി. ഇതെല്ലാം അതിജീവിച്ച് ജനങ്ങളുടെ സ്വന്തം സ്ഥാപനമായി മെഡിക്കൽ കോളേജ് കുതിക്കുകയാണ്.
അടിസ്ഥാനസൗകര്യവും മോടിയും കൂട്ടി സർക്കാർ ഏറ്റെടുത്തശേഷമുള്ള വികസന പ്രവർത്തനങ്ങളാണ് പാവപ്പെട്ട രോഗികളുടെ ആശ്രയ കേന്ദ്രമാക്കി ആസ്പത്രിയെ മാറ്റിയത്. മെഡിക്കൽ കോളേജ് ആസ്പത്രിയായതിനാൽ പൂർണമായും പൂട്ടിയിട്ട് നവീകരണം അസാധ്യമാണ്.
ഘട്ടംഘട്ടമായുള്ള പ്രവർത്തനം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായുള്ള ചില പ്രയാസങ്ങൾ ചികിത്സതേടിയെത്തുന്നവർക്കുണ്ട്. ആസ്പത്രി വികസനം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ളതാണ് ഈ അസൗകര്യങ്ങളെന്ന് അറിയാം.
എന്നാൽ സ്വകാര്യ ആസ്പത്രി മാഫിയകളുടെ പിന്തുണയോടെ ചില മാധ്യമങ്ങൾ ഈ നേട്ടങ്ങളെ ഇകഴ്‌ത്തിക്കാണിക്കുകയാണ്. വികസനത്തിന് തടയിടുകയും പാവപ്പെട്ടവരുടെ ചികിത്സാ കേന്ദ്രത്തെ തകർക്കുകയുമാണ് ഇവരുടെ ലക്ഷ്യം.
കിഫ്‌ബി ഫണ്ടിൽ 32 കോടി രൂപയുടെ പ്രവൃത്തിയുടെ ഭാഗമായി മെഡിക്കൽ കോളേജിന്റെ സൗകര്യവും മോടിയും കൂട്ടുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ തുടരുന്നു. വാർഡുകളുടെയും മുറികളുടെയും അറ്റകുറ്റപ്പണി നടക്കുന്നു. ശുചിമുറികൾ മാറ്റിപ്പണിയുന്നു. ഇതിനൊപ്പം സംസ്ഥാന ബജറ്റിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് 26.15 കോടി രൂപ നീക്കിവച്ചു.
ദന്തൽ കോളേജിന് 6.19 കോടി രൂപയും നഴ്‌സിങ് കോളേജ് 5.58 കോടി രൂപയും പാരാമെഡിക്കൽ ഹോസ്റ്റലിന് മൂന്നുകോടി രൂപയും അനുവദിച്ചു.
പ്ലാസ്‌റ്റിക് സർജറി വിഭാഗവും ട്രോമാ കെയറും
പുതുതായി പ്ലാസ്‌റ്റിക് സർജറി വിഭാഗം തുടങ്ങി. പ്രത്യേക ട്രോമാ കെയർ, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കുകളുടെ പണിയും തുടങ്ങി. വിവിധ വകുപ്പുകളിലായി 22 പുതിയ ഡോക്ടർമാരെയും നിയമിച്ചു. പുതിയ ഡിജിറ്റൽ റേഡിയോഗ്രഫി യന്ത്രം, ഓക്‌സിജൻ ജനറേറ്റർ പ്ലാന്റ് എന്നിവയും സ്ഥാപിച്ചു. 5.5 കോടി രൂപയുടെ പുതിയ കാത്ത് ലാബ് വാങ്ങി. പാരാമെഡിക്കൽ ഹോസ്‌റ്റൽ നിർമാണത്തിന് 22.71 കോടിയുടെയും പിജി ഹോസ്‌റ്റലിന് 28.16 കോടി രൂപയുടെയും ഭരണാനുമതിയായി.
അതിഥി തൊഴിലാളികൾക്ക് പ്രത്യേക വാർഡ് നിർമിച്ചു. കല്യാശേരി, ഇരിക്കൂർ എംഎൽഎമാരുടെ ഫണ്ടിൽ ഉൾപ്പെടുത്തി രണ്ട് ആംബുലൻസും വാങ്ങി. സംസ്ഥാന സർക്കാർ അപേക്ഷയിന്മേൽ ‘ഖേലോ ഇന്ത്യ’ പദ്ധതിയിൽ ഏഴുകോടി രൂപ ചെലവിൽ 400 മീറ്റർ സിന്തറ്റിക് ട്രാക്കിന്റെ പണി പൂർത്തിയാവുന്നു. ഈ സ്‌റ്റേഡിയത്തിൽ കല്യാശേരി എംഎൽഎയുടെ 2020-–-21 ആസ്‌തി വികസന ഫണ്ടിൽ 50 ലക്ഷം രൂപ ചെലവിൽ ലോകോത്തര നിലവാരത്തിലുള്ള ഫുട്‌ബോൾ പുൽമൈതാനിയും നിർമാണം ഏറെ പൂർണമായി.
മെഡിക്കൽ കോളേജിൽ സൃഷ്ടിച്ച തസ്തികകളുടെ വർഗീകരണം അടിയന്തരമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിട്ടുണ്ട്. ഓപ്ഷൻ നൽകാത്ത ജീവനക്കാരുടെ വിവരങ്ങൾ നൽകും. ജീവനക്കാർക്ക് ശമ്പളം അനുവദിക്കുന്നതിൽ കൃത്യതയുണ്ടാകും. കരാർ ജീവനക്കാർക്ക് മിനിമം വേതനം നൽകുന്നതിനുള്ള ശുപാർശയിൽ തീരുമാനമെടുക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.
മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെകീഴിൽ 247 അധ്യാപക തസ്‌തിക സൃഷ്ടിച്ചിരുന്നു. ഇതിൽ 100 പേരെ നിയമിച്ചു. ഇതിനുപുറമെയാണ് നിലവിൽ ജോലിയിലുള്ള 147 പേരെക്കൂടി സർക്കാർ സർവീസിലേക്ക് മാറ്റിയത്. മെഡിക്കൽ കോളേജിലെ മുഴുവൻ ഡോക്‌ടർമാരും നഴ്‌സുമാരും സർക്കാർ ജീവനക്കാരായി. 247 ഡോക്‌ടർമാർ, 521 നഴ്‌സുമാർ, 772 മറ്റ് ജീവനക്കാർ എന്നിവരുടെ തസ്‌തികകൾ സൃഷ്‌ടിച്ചു.
2019 മാർച്ച് രണ്ടിന് കേരള കോ – ഓപ്പറേറ്റീവ് ഹോസ്‌പിറ്റൽ ആൻഡ് സെന്റർ ഓഫ് അഡ്വാൻസ്‌ഡ് മെഡിക്കൽ സർവീസിൽനിന്ന് (കെസിഎച്ച്‌സി) മെഡിക്കൽ കോളേജ് ഏറ്റെടുക്കുമ്പോൾ ആവശ്യമായ തസ്‌തികകൾ സൃഷ്‌ടിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. യുഡിഎഫ് ഭരണത്തിൽ മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം അംഗീകരിച്ചിരുന്നില്ല. ഒന്നാം പിണറായി സർക്കാരാണ് ഇത് സർക്കാർ മെഡിക്കൽ കോളേജാക്കിയത്. പ്രത്യേക ട്രോമാ കെയർ, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കുകളുടെ പണിയും തുടങ്ങി.
Breaking News
പാപ്പിനിശേരിയിൽഅഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി യു.പി സ്വദേശികൾ അറസ്റ്റിൽ

വളപട്ടണം: വിൽപനക്കായി കടത്തി കൊണ്ടുവന്ന അഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി 2 ഉത്തർപ്രദേശുകാർ അറസ്റ്റിൽ. ഉത്തർപ്രദേശ് ബല്ല്യ മഹാരാജപൂർ സ്വദേശികളായ സുശീൽ കുമാർ ഗിരി (35), റാംറത്തൻ സഹാനി (40) എന്നിവരെയാണ് എസ്.ഐ ടി.എം വിപിനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 8.45ഓടെ പാപ്പിനിശേരി ചുങ്കം സി.എസ്.ഐ ചർച്ചിന് സമീപം വച്ചാണ് വിൽപനക്കായി കടത്തി കൊണ്ടുവന്ന 5.50 കിലോഗ്രാം കഞ്ചാവുമായി ഇരുവരും പോലീസ് പിടിയിലായത്.
Kannur
വിപണികള്‍ സജീവം; തിരക്കിലമര്‍ന്ന് നഗരം

കണ്ണൂർ: വിഷവും ഈസ്റ്ററും ഒന്നിച്ചെത്തിയതോടെ തിരക്കിലമർന്ന് നഗരം. വഴിയോര വിപണിയിലും തുണിക്കടകളിലും പച്ചക്കറി-ഇറച്ചി മാർക്കറ്റുകളിലുമെല്ലാം വൻ തിരക്കാണ്. സ്റ്റേഡിയം കോർണറും പഴയ ബസ്‌സ്റ്റാൻഡ് പരിസരവുമെല്ലാം വഴിയോര കച്ചവടക്കാർ കൈയടക്കിക്കഴിഞ്ഞു. വിഷുവിന് ഇനി ഒരുദിവസം മാത്രമാണ്. വസ്ത്രങ്ങള്‍ വാങ്ങാനും കണിവയ്ക്കാനാവശ്യമായ സാധനങ്ങള്‍ വാങ്ങാനുമൊക്കെയായി കുടുംബത്തോടെയാണ് ആളുകള്‍ നഗരത്തിലെത്തുന്നത്. ടൗണ്‍ സ്ക്വയറില്‍ നടക്കുന്ന കൈത്തറി മേളയിലും ഖാദി മേളയിലും വ്യവസായ വകുപ്പിന്‍റെ മേളയിലുമെല്ലാം വലിയ തിരക്കാണ്.
സ്റ്റേഡിയം കോർണറില്‍ മണ്‍പാത്രങ്ങള്‍ വാങ്ങാനും നൂറുകണക്കിനാളുകളാണ് എത്തുന്നത്. സ്കൂള്‍ അവധിയായതിനാല്‍ കുടുംബസമേതമാണ് ഭൂരിഭാഗം പേരുടേയും ഷോപ്പിംഗ്. തുണിക്കടകളില്‍ വലിയ തിരക്കുള്ളത്. ഡിസ്കൗണ്ടുകളും പ്രത്യേക ഓഫറുകളും നല്‍കി തുണിക്കടകള്‍ ആളുകളെ ആകർഷിക്കുകയാണ്. നഗരത്തിലെ മൊബൈല്‍ ഷോപ്പുകള്‍, ജ്വല്ലറികള്‍, ഗൃഹോപകരണ-ഇലക്‌ട്രോണിക്‌സ് ഷോപ്പുകള്‍ എന്നിവിടങ്ങളിലെല്ലാം വലിയ തിരക്കാണ്. പുതിയ ഓഫറുകളും പാക്കേജുമെല്ലാം ഇവിടങ്ങളിലുമുണ്ട്. പുത്തൻ സ്റ്റോക്കുകള്‍ എത്തിച്ചും ആകർഷകമായ സമ്മാന പദ്ധതികളൊരുക്കിയുമെല്ലാമാണ് കമ്ബനികള്‍ വിഷു-ഈസ്റ്റർ വിപണിയിലേക്ക് ആളുകളെയെത്തിക്കുന്നത്.
ട്രെൻഡുകള്‍ക്കൊപ്പം ഖാദി
ട്രെന്‍ഡുകള്‍ക്കൊപ്പം സഞ്ചരിച്ച് പുത്തന്‍ ഡിസൈനുകളോടെയാണ് ഖാദിയില്‍ വിഷുക്കോടികള്‍ തയാറാക്കിയിരിക്കുന്നത്. ഏതു പ്രായത്തിലുള്ളവര്‍ക്കും ഇഷ്ടപ്പെടുന്ന കലംകാരി സാരികളാണ് ഇത്തവണ ഖാദിയില്‍ ട്രെന്‍ഡ്. 1235 രൂപ വിലയുള്ള സാരി റിബേറ്റ് കിഴിച്ച് 865 രൂപയ്ക്കാണ് വില്ക്കുന്നത്. പരിപാടികളില്‍ മൂന്നുപേര്‍ക്ക് ഒരുപോലെ ധരിക്കാനുള്ള ടോപ്പും ഈ സാരിയില്‍നിന്ന് തയ്ച്ചെടുക്കാം. പ്രകൃതിദത്ത നിറങ്ങള്‍ ഉപയോഗിച്ചാണ് ഡിസൈന്‍. ഖാദി കോട്ടണ്‍ സാരികള്‍ക്ക് 1560 മുതല്‍ 2210 വരെയാണ് വില. 4260 രൂപ മുതല്‍ വിലയുള്ള പയ്യന്നൂര്‍ പട്ടു സാരികളുമുണ്ട്. പരമ്ബരാഗത ഡിസൈനിലുള്ള കാന്താവര്‍ക്ക് സാരികള്‍ക്ക് 8060 രൂപയും വിഷുവിന് ഉടുക്കാനുള്ള ഖാദി സെറ്റ് മുണ്ടിന് 742 രൂപയുമാണ് വില. 11,700 രൂപ വിലയുള്ള മാങ്കോബുട്ട പട്ടുസാരികളും മേളയിലുണ്ട്. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും പയ്യന്നൂര്‍ ഖാദികേന്ദ്രവും കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലെ ഖാദി ഗ്രാമസൗഭാഗ്യയില്‍ ഒരുക്കിയ മേളയില്‍ മുപ്പത് ശതമാനം റിബേറ്റിലാണ് വില്പന.
കൈത്തറി മേളയില്‍
വൻ തിരക്ക്
സംസ്ഥാന കൈത്തറി ഡയറക്‌ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം, ഹാന്‍ഡ്‌ലൂം ഡവലപ്മെന്‍റ് കമ്മിറ്റി എന്നിവ ചേര്‍ന്ന് ഒരുക്കിയ വിഷു കൈത്തറി പ്രദര്‍ശനവിപണന മേളയില്‍ തിരക്കേറുന്നു. 20 ശതമാനം റിബേറ്റിലാണ് കൈത്തറി ഉത്പന്നങ്ങള്‍ വില്ക്കുന്നത്. ഓരോ സഹകരണ സംഘങ്ങളും വ്യത്യസ്ത തുണിത്തരങ്ങളുമായാണ് ഇത്തവണ മേളയിലെത്തിയത്. പാപ്പിനിശേരി, തളിപ്പറമ്ബ്, മോറാഴ, കണ്ണപുരം, പയ്യന്നൂര്‍, മയ്യില്‍, ചിറക്കല്‍, അഴീക്കല്‍, കൂത്തുപറമ്ബ് വീവേഴ്സുകളുടെ സ്റ്റാളുകളില്‍ വ്യത്യസ്ത തുണിത്തരങ്ങളുണ്ട്. മുണ്ട്, സാരി, കസവുസാരി, ബെഡ് ഷീറ്റ്, പില്ലോ കവര്‍, ലുങ്കി, കൈത്തറി ഷര്‍ട്ടുകള്‍ തുടങ്ങി നിരവധി തുണിത്തരങ്ങളാണ് മേളയിലുള്ളത്.
കണിവയ്ക്കാനായി മണ്‍പാത്രങ്ങളും
മണ്‍പാത്ര വിപണിയും സജീവമായി. കഴിഞ്ഞ ഒരാഴ്ചയായി സ്റ്റേഡിയം കേർണറില്‍ മണ്‍പാത്രവില്‍പനക്കാർ കച്ചവടം തുടങ്ങിയിട്ട്. കണിവയ്ക്കാനും മറ്റുമായി നിരവധി പേരാണ് മണ്‍പാത്രങ്ങള്‍ വാങ്ങുന്നത്. 50 മുതല്‍ അഞ്ഞൂറുവരെയാണ് മണ്‍പാത്രങ്ങളുടെ വില. കറുത്ത ചട്ടികള്‍ക്ക് 70 മുതല്‍ 250 രൂപവരെയാണ് വില. കറുത്ത ചട്ടികള്‍ക്കാണ് താരതമ്യേന വില കൂടുതല്‍. നൂറോളം ചട്ടികളാണ് ഇത്തവണ വിപണിയില്‍ എത്തിയത്. അതില്‍ കല്‍ക്കത്തയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചായകപ്പുകള്‍ക്കാണ് ആവശ്യക്കാർ ഏറെ. മണ്‍പാത്രങ്ങള്‍ എല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണെന്നും മണ്‍പാത്ര കച്ചവടക്കാർ പറയുന്നു.
പടക്ക വിപണിയും സജീവം
വിഷുവിനെ വരവേല്‍ക്കാന്‍ പടക്ക വിപണി സജീവമായി. അഞ്ചുമുതല്‍ 5000 രൂപവരെയുള്ള പടക്കങ്ങളാണ് വിപണിയിലുള്ളത്. പതിവു പടക്കള്‍ക്കു പുറമേ ഓള്‍ഡ് ഈസ് ബെസ്റ്റ്, ജില്‍ ജില്‍, ഗോളി നെറ്റ്, മേരി ഗോ റൗണ്ട്, വയര്‍ ചക്രം, പികോക്, ഡ്രംസ്റ്റിക് തുടങ്ങിയ പുതിയ ഇനങ്ങളിലും കടകളില്‍ കൊണ്ടുവന്നിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലുള്ള 999 രൂപക്ക് 19 ഐറ്റംസുകള്‍ അടങ്ങിയ ഫാമിലി കിറ്റുകള്‍ പലയിടത്തും ഒരുക്കിയിട്ടുണ്ട്. അഞ്ചു നിറങ്ങളില്‍ കത്തുന്ന കമ്ബിത്തിരികള്‍, 50 സെന്‍റീ മീറ്റര്‍ നീളമുള്ളതും 150 രൂപ വില വരുന്നതുമായ വലിയ കമ്ബിത്തിരി, ഡിസൈനില്‍ കത്തുന്ന പൂക്കള്‍, പല നിറത്തില്‍ മിന്നിമിന്നി വിരിയുന്ന മേശപ്പൂക്കള്‍ തുടങ്ങിയവയെല്ലാം വിപണിയിലുണ്ട്.
ഓണ്‍ലൈനിലെ പടക്ക വില്പന വലിയ തിരിച്ചടിയാകുന്നുണ്ടെന്ന് ജില്ലയിലെ പടക്ക വ്യാപാരികള്‍ പറയുന്നുണ്ട്. മധുരയില്‍ നിന്നും ശിവകാശിയില്‍ നിന്നുമുള്ള ഗുണനിലവാരം കുറഞ്ഞ കുടില്‍ വ്യവസായ നിര്‍മിതിയായ പടക്കങ്ങളാണ് ഓണ്‍ലൈന്‍ വഴി ജില്ലയില്‍ എത്തുന്നത്. ഗുണനിലവാരമില്ലാത്തതിനാല്‍ അപകട സാധ്യതകളും ഇവയ്ക്ക് കൂടുതലാണ്.
Kannur
വിഷുവിനോടനുബന്ധിച്ച് ബെംഗളൂരു-കണ്ണൂർ റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ്

കണ്ണൂർ : വിഷുവിനോടനുബന്ധിച്ച് ബെംഗളൂരുവിൽ (എസ്എംവിബി) നിന്ന് കണ്ണൂരിലേക്കും തിരിച്ചും (06573/06574) പ്രത്യേക തീവണ്ടി ഓടിക്കും. വെള്ളിയാഴ്ച ബെംഗളൂരുവിൽ നിന്ന് (06573) രാത്രി 11.55-നു പുറപ്പെടും. ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ന് കണ്ണൂരെത്തും. കണ്ണൂരിൽ നിന്ന് (06574) തിങ്കളാഴ്ച വൈകിട്ട് 6.25-ന് പുറപ്പെടും. ചൊവ്വാഴ്‌ച രാവിലെ എട്ടിന് ബെംഗളൂരുവിലെത്തും. കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്