കാറ്റിലും മഴയിലും തില്ലങ്കേരിയിൽ വൻ കൃഷി നാശം

തില്ലങ്കേരി : കനത്ത കാറ്റിലും മഴയിലും തില്ലങ്കേരിയിൽ വ്യാപക നാശം. പഞ്ചായത്തിലെ കണ്ണിരിട്ടി, മാമ്പറം, വഞ്ഞേരി, ഇടിക്കുണ്ട്, അരീച്ചാൽ, പുറകിലോട്, വാഴക്കാൽ, വേങ്ങരച്ചാൽ മേഖലകളിൽ നിരവധി കർഷകരുടെ റബർ, തെങ്ങ്, വാഴ എന്നിവ നശിച്ചു. വീടുകൾക്ക് മുകളിൽ മരം വീണ് നാശമുണ്ടായി. നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്ന് ഗതാഗതവും തടസ്സപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം.